ഡ്രൈ​വ​ര്‍​മാ​രു​ടെ അ​നാ​സ്ഥ; പു​ന​ലൂർ കെഎസ്ആർടിസി ബസ് സ്റ്റാന്‍റിൽ  അ​പ​ക​ടം തു​ട​ര്‍​ക്ക​ഥ​യാ​കു​ന്നു

പു​ന​ലൂ​ര്‍: പു​ന​ലൂ​ര്‍ കെ​എ​സ്ആ​ര്‍​ടി​സി സ്റ്റാ​ന്‍​ഡി​ല്‍ ഡ്രൈ​വ​ര്‍​മാ​രു​ടെ അ​നാ​സ്ഥ മൂ​ല​മു​ള്ള അ​പ​ക​ടം തു​ട​ര്‍​ക്ക​ഥ​യാ​കു​ന്നു. ഇ​ന്ന​ലെ കെ​എ​സ്ആ​ര്‍​ടി​സി സ്റ്റാ​ന്‍​ഡി​ല്‍ ന​ട​ന്ന അ​പ​ക​ട​ത്തി​ന് ഇ​ര​യാ​യ വ​യോ​ധി​ക​ന്‍ ര​ക്ഷ​പ്പെ​ട്ട​ത് ആ​യു​സി​ന്‍റെ ബ​ല​ത്തി​ല്‍ മാ​ത്രം.ക​ര​വാ​ളൂ​ര്‍ സ്വ​ദേ​ശി​യും ഇ​പ്പോ​ള്‍ തി​രു​വ​ന്ത​പു​ര​ത്ത് താ​മ​സ​ക്കാ​ര​നു​മാ​യ മു​ന്‍ അ​ധ്യാ​പ​ക​ന്‍ പേ​രൂ​ര്‍​ക്ക​ട നി​ര​ഞ്ജ​ന​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍ നാ​യ​ര്‍ (75) ആ​ണ് ബ​സി​റ​ങ്ങി പു​ന​ലൂ​രി​ലെ ട്ര​ഷ​റി​യി​ലേ​ക്ക് പോ​കു​ന്ന വ​ഴി അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

തി​രു​വ​ന്ത​പു​ര​ത്ത് നി​ന്ന് എ​രു​മേ​ലി​ക്കു പോ​കു​ന്ന ബ​സ്‌ ആ​ണ് പു​ന​ലൂ​ര്‍ കെ​എ​സ്ആ​ര്‍​ടി​സി സ്റ്റാ​ന്‍​ഡി​ന് മു​ന്നി​ലു​ള്ള ആ​ലി​ന് സ​മീ​പം ര​വീ​ന്ദ്ര​നെ ഇ​ടി​ച്ചി​ട്ട​ത്.​ആ​ളി​നെ ഇ​ടി​ച്ച​ത​റി​യാ​തെ ബ​സ്‌ മു​ന്നോ​ട്ട് എ​ടു​ക്കാ​ന്‍ തു​നി​ഞ്ഞ ബ​സ്‌ ഡ്രൈ​വ​റെ നാ​ട്ടു​കാ​രും ഹോം ​ഗാ​ര്‍​ഡും കൂ​ടി ത​ട​യു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് വ​യോ​ധി​ക​നെ പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ല്‍​കി​യ ശേ​ഷം വി​ട്ട​യ​ച്ചു.

മു​മ്പും സ​മാ​ന​മാ​യ അ​പ​ക​ട​ത്തി​ല്‍ ഒ​രു വ​യോ​ധി​ക മ​രി​യ്ക്കു​ക​യും ഒ​രു വി​മു​ക്ത ഭ​ട​ന് പ​രു​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഡി​പ്പോ​യി​ല്‍ നി​ന്നു​ള്ള ഡ്രൈ​വ​ര്‍​മാ​രു​ടെ അ​നാ​സ്ഥ മൂ​ല​മു​ള്ള വ​ര്‍​ധി​ച്ചു വ​രു​ന്ന അ​പ​ക​ടം കു​റ​ക്കാ​ന്‍ വേ​ണ്ട ന​ട​പ​ടി​ക​ള്‍ ഒ​ന്നും ത​ന്നെ കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​കാ​ത്ത​ത് പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കു​ന്നു.

Related posts