പു​ന്ന നൗ​ഷാ​ദ് വ​ധം:കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു; വീ​ഴ്ച ക​ണ്ടാ​ൽ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സ്

ചാ​വ​ക്കാ​ട്: കോ​ൺ​ഗ്ര​സ് ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് പു​തു​വീ​ട്ടി​ൽ പു​ന്ന നൗ​ഷാ​ദി​നെ വെ​ട്ടി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​ന്വേ​ഷ​ണ​സം​ഘം കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. തൃ​ശൂ​ർ സി​റ്റി ക്രൈം ​ഡി​റ്റാ​ച്ച്‌​മെ​ന്‍റ് എ​സി​പി സി.​ഡി. ശ്രീ​നി​വാ​സ​ൻ ചാ​വ​ക്കാ​ട് മ​ജി​സ്ട്രേ​ട്ട് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച കു​റ്റ​പ​ത്രം 500 പേ​ജു​ണ്ട്.

15 പ്ര​തി​ക​ളു​ള്ള കേ​സി​ൽ എ​ട്ട് പ്ര​തി​ക​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മു​റ്റു​ള്ള​വ​ർ ഒ​ളി​വി​ലാ​ണ്. അ​റ​സ്റ്റി​ലാ​യ എ​ട്ട് പ്ര​തി​ക​ൾ​ക്കെ​തി​രെ​യാ​ണ് കു​റ്റ​പ​ത്രം. നൗ​ഷാ​ദി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച കു​റ്റ​പ​ത്ര​ത്തി​ൽ പാ​ളി​ച്ച​യു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യാ​ൽ എ​ൻ​ഐ​എ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് കോ​ൺ​ഗ്ര​സ് ഗു​രു​വാ​യൂ​ർ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സി.​എ. ഗോ​പ​പ്ര​താ​പ​ൻ അ​റി​യി​ച്ചു.കു​റ്റ​പ​ത്ര​ത്തി​ൽ വീ​ഴ്ച ക​ണ്ടെ​ത്തി​യാ​ൽ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും ഗോ​പ​ൻ പ​റ​ഞ്ഞു.

Related posts