‘മൂ​ന്ന് നാ​ല് സീ​നു​ക​ളും ഒ​രു പാ​ട്ടും ക​ട്ട് ചെ​യ്തു, ഷൂ​ട്ട് ചെ​യ്ത സീ​നു​ക​ളൊ​ന്നും സി​നി​മ​യി​ലു​ണ്ടാ​യി​ല്ല’: ക​റു​പ്പ് സി​നി​മ​യെ​ക്കു​റി​ച്ച് സ്വാ​സി​ക

എ​ല്ലാ​വ​രും വി​ചാ​രി​ച്ച​തു പോ​ലെ ആ ​സി​നി​മ ഹി​റ്റാ​യി. ഒ​രു അ​ഭി​നേ​താ​വ് എ​ന്ന നി​ല​യി​ൽ ക​റു​പ്പ് സി​നി​മ​യു​ടെ ഭാ​ഗ​മാ​കാ​ൻ ക​ഴി​ഞ്ഞ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് സ്വാ​സി​ക. സി​നി​മ​യു​ടെ ദൈ​ർ​ഘ്യ കൂ​ടു​ത​ൽ കാ​ര​ണം, എ​ന്‍റെ ഒ​രു മൂ​ന്ന് നാ​ല് സീ​നു​ക​ളും ഒ​രു പാ​ട്ടും ക​ട്ട് ചെ​യ്ത് ക​ള‍​ഞ്ഞു. ഒ​രു ചെ​റി​യ ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു ചി​ത്ര​ത്തി​ൽ എ​നി​ക്ക്. ക​ട്ട് ചെ​യ്ത കാ​ര്യ​ങ്ങ​ൾ കൂ​ടി വ​ന്ന​പ്പോ​ൾ അ​തി​ലും ചെ​റി​യ വേ​ഷ​മാ​യി​പ്പോ​യി. ന​മ്മ​ൾ ഷൂ​ട്ട് ചെ​യ്ത സീ​നു​ക​ളൊ​ന്നും സി​നി​മ​യി​ലു​ണ്ടാ​യി​ല്ല. ചി​ല സ​മ​യ​ങ്ങ​ളി​ൽ അ​ങ്ങ​നെ സം​ഭ​വി​ക്കും. സി​നി​മ അ​ങ്ങ​നെ​യാ​ണ്. അ​തി​ൽ ന​മു​ക്കൊ​ന്നും ചെ​യ്യാ​നാ​കി​ല്ല.

എ​ന്‍റെ ചി​ല സീ​നു​ക​ളെ​ങ്കി​ലു​മു​ണ്ട്, അ​തു​പോ​ലും ഇ​ല്ലാ​ത്ത​വ​രു​ണ്ട്. ഇ​തി​ൽ ആ​രെ​യും കു​റ്റം പ​റ​യാ​നാ​കി​ല്ല. സാ​ഹ​ച​ര്യം അ​ങ്ങ​നെ​യാ​ണ്. സി​നി​മ​യു​ടെ ദൈ​ർ​ഘ്യം, അ​തി​ന്‍റെ ഫ്ലോ ​അ​ങ്ങ​നെ​യെ​ല്ലാം നോ​ക്ക​ണ​മ​ല്ലോ. പാ​ട്ട് മു​ഴു​വ​നാ​യും ക​ട്ട് ചെ​യ്തെ​ന്ന് ബാ​ലാ​ജി സാ​ർ എ​ന്നോ​ട് പ​റ​ഞ്ഞി​രു​ന്നു. പ​ക്ഷേ ആ ​ലി​റി​ക്ക​ൽ വീ​ഡി​യോ വൈ​റ​ലാ​യ​തി​ന് പി​ന്നാ​ലെ എ​ല്ലാ​വ​രും എ​ന്നെ ശ്ര​ദ്ധി​ച്ചു.

ഇ​തു​പോ​ലെ​യൊ​രു ഗെ​റ്റ​പ്പ് ഇ​വ​രെ കൊ​ണ്ട് ചെ​യ്യാ​ൻ പ​റ്റു​മെ​ന്ന് കു​റ​ച്ചു പേ​ർ​ക്ക് മ​ന​സി​ലാ​യി. അ​തു​കൊ​ണ്ട് ഇ​പ്പോ​ൾ എ​നി​ക്ക് അ​ത്ത​രം ഓ​ഫ​റു​ക​ൾ വ​ന്നു തു​ട​ങ്ങി. അ​തി​ൽ ദൈ​വ​ത്തോ​ട് ന​ന്ദി പ​റ​യു​ന്നു. ഞാ​ൻ എ​ന്തി​നാ​ണോ ഈ ​സി​നി​മ ക​മ്മി​റ്റ് ചെ​യ്ത​ത്, എ​ന്‍റെ ആ ​ല​ക്ഷ്യം പൂ​ർ​ത്തി​യാ​യി. ആ ​സി​നി​മ​യ്ക്ക് എ​ന്താ​ണോ ന​ല്ല​ത്, അ​ത് സം​വി​ധാ​യ​ക​ൻ ചെ​യ്യ​ണം. അ​ത് അ​വ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്. അ​ല്ലെ​ങ്കി​ൽ പ്രേ​ക്ഷ​ക​ർ അ​വ​ർ​ക്കി​ട്ട് കൊ​ടു​ക്കും. ഇ​നി കു​റ​ച്ച് സെ​ല​ക്ടീ​വാ​യി കാ​ര്യ​ങ്ങ​ൾ ചെ​യ്യാം എ​ന്നാ​ണ് ഞാ​ൻ വി​ചാ​രി​ക്കു​ന്ന​ത് എ​ന്ന് സ്വാ​സി​ക പ​റ​ഞ്ഞു.

Related posts

Leave a Comment