വെ​ടി​വ​ച്ചി​ട്ട കാ​ട്ടു​പ​ന്നി​യു​ടെ ജ​ഡം എവിടെ? ജ​ഡം സം​സ്ക​രി​ക്കാ​ൻ മ​ണ്ണെ​ണ്ണ എ​ടു​ക്കാ​ൻ പോ​യ രാ​ജ​ൻ ഞെട്ടി

നെ​ടു​മ​ങ്ങാ​ട് : വെ​ടി​വ​ച്ചി​ട്ട കാ​ട്ടു​പ​ന്നി​യു​ടെ ജ​ഡം കാ​ണാ​താ​യ​തി​നെ​ക്കു​റി​ച്ച് വ​നം​വ​കു​പ്പും പോ​ലീ​സും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ലൈ​സ​ൻ​സു​ള്ള ഷൂ​ട്ട​ർ ചേ​ര​പ്പ​ള്ളി സ്വ​ദേ​ശി രാ​ജ​ൻ വെ​ടി​വ​ച്ചു കൊ​ന്ന പ​ന്നി​യു​ടെ ജ​ഡ​മാ​ണ് കാ​ണാ​താ​യ​ത്.​

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 8.30 ഓ​ടെ ഇ​റ​വൂ​ർ സ്വ​ദേ​ശി മ​നോ​ജി​ന്‍റെ പു​ര​യി​ട​ത്തി​ൽ എ​ത്തി​യ പ​ന്നി​യെ​യാ​ണ് വെ​ടി​വ​ച്ചു കൊ​ന്ന​ത്.

വെ​ടി​വ​ച്ചു കൊ​ന്ന പ​ന്നി​യെ മ​നോ​ജി​ന്‍റെ വീ​ടി​നു പി​ന്നി​ലേ​ക്ക് രാ​ജ​നും സ​ഹാ​യി​യും ചേ​ർ​ന്ന് കൊ​ണ്ടു​വ​ന്നി​രു​ന്നു.

ജ​ഡം സം​സ്ക​രി​ക്കാ​ൻ മ​ണ്ണെ​ണ്ണ എ​ടു​ക്കാ​ൻ രാ​ജ​ൻ പോ​യി തി​രി​ച്ചു​വ​ന്ന​പ്പോ​ൾ ജ​ഡം കാ​ണാ​താ​വു​ക​യാ​യി​രി​ന്നു.

Related posts

Leave a Comment