ഭാവിയില്‍ എന്തും സംഭവിക്കാം! ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും പിന്തുണയ്ക്കുന്നില്ല; രാഷ്ട്രിയത്തില്‍ പ്രവേശിച്ചാല്‍ അഴിമതിക്കാരെ അടുപ്പിക്കില്ലെന്ന് രജനികാന്ത്

rAJANIKANTHചെ​ന്നൈ: രാ​ഷ്ട്രീ​യ​ പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച ഉ​ദ്വേ​ഗം നി​ല​നി​ർ​ത്തി സ്റ്റൈ​ൽ മ​ന്ന​ൻ ര​ജ​നി​കാ​ന്ത്. എ​ട്ട് വ​ര്‍​ഷ​ത്തെ നീ​ണ്ട ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ആ​രാ​ധ​ക​രു​മാ​യി ന​ട​ത്തി​യ കൂ​ടി​കാ​ഴ്ച​യി​ലും രാ​ഷ്ട്രീ​യ പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച് ഉ​ത്ത​രം ന​ൽ​കാ​തെ ര​ജ​നി ഒ​ഴി​ഞ്ഞു​മാ​റി. രാ​ഷ്ട്രി​യ​ത്തി​ൽ പ്ര​വേ​ശി​ക്കാ​ൻ തീ​രു​മാ​നി​ച്ചാ​ൽ അ​ഴി​മ​തി​ക്കാ​രെ അ​ടു​പ്പി​ക്കി​ല്ലെ​ന്നും അ​വ​രെ അ​ക​റ്റി​നി​ർ​ത്തു​മെ​ന്നും ര​ജ​നി​കാ​ന്ത് പ​റ​ഞ്ഞു.

നി​ല​വി​ൽ ഒ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യെ​യും താ​ൻ പി​ന്തു​ണ​യ്ക്കു​ന്നി​ല്ല. 21 വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ് ആ​ക​സ്മി​ക​മാ​യി ഒ​രു രാ​ഷ്ട്രീ​യ സ​ഖ്യ​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കേ​ണ്ടി​വ​ന്നു. ആ ​സ​ഖ്യം വി​ജ​യി​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് ഓ​രോ തെ​ര​ഞ്ഞെ​ടു​പ്പി​ലും ത​ന്‍റെ പേ​ര് വ​ലി​ച്ചി​ഴ​യ്ക്ക​പ്പെ​ടു​ക​യാ​ണ്. അ​തി​നാ​ലാ​ണ് ഓ​രോ ത​വ​ണ​യും ആ​ർ​ക്കും പി​ന്തു​ണ​യി​ല്ലെ​ന്ന് അ​റി​യി​ക്കേ​ണ്ടി​വ​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഞാ​ന്‍ ഒ​രു ന​ട​നാ​ണ്. ദൈ​വ​ഹി​ത​വും അ​താ​ണ്. ഭാ​വി​യി​ല്‍ എ​ന്ത് സം​ഭ​വി​ക്കു​മെ​ന്ന് എ​നി​ക്ക​റി​യി​ല്ലെ​ന്നും ര​ജ​നി പ​റ​ഞ്ഞു.

Related posts