20 ലക്ഷം രൂപ വിലവരുന്ന മെ​ട്രോ​യു​ടെ ക​മ്പിക​ൾ അടിച്ചുമാറ്റിയ സംഭവത്തിൽ മൂന്ന് പേർകൂടി പിടിയിൽ; മു​ഖ്യ പ്രതികൾക്കായു ള്ള അ​ന്വേ​ഷ​ണം  ഊ​ർ​ജി​ത​മാ​ക്കി

തൃ​പ്പൂ​ണി​ത്തു​റ: കൊ​ച്ചി മെ​ട്രോ​യു​ടെ ഇ​രു​മ്പ​ന​ത്തു​ള്ള സ്റ്റോ​ക്കിം​ഗ് യാ​ർ​ഡി​ൽ​നി​ന്ന് 20 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന നാ​ൽ​പ​തോ​ളം ട​ൺ തൂ​ക്കം വ​രു​ന്ന ഇ​രു​മ്പു​ക​മ്പി​ക​ൾ മോ​ഷ്ടി​ച്ച സം​ഘ​ത്തി​ലെ മൂ​ന്നു​പേ​ർ കൂ​ടി പി​ടി​യി​ൽ. തൃ​പ്പൂ​ണി​ത്തു​റ പേ​ട്ട മു​ത​ൽ എ​സ്എ​ൻ ജം​ഗ്ഷ​ൻ വ​രെ​യു​ള്ള ജോ​ലി​ക​ൾ​ക്കാ​യി ക​മാ​നി എ​ൻ​ജി​നീ​യ​റിം​ഗ് ക​മ്പ​നി​യു​ടെ ഇ​രു​മ്പ​നം സ്റ്റീ​ൽ സ്റ്റോ​ക്കിം​ഗ് യാ​ർ​ഡി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഇ​രു​മ്പു​ക​മ്പി​ക​ൾ ക​ഴി​ഞ്ഞ ഡി​സം​ബ​ർ 18നു ​പു​ല​ർ​ച്ചെ മോ​ഷ്ടി​ച്ച​ത്.

ആ​ലു​വ താ​യ്ക്കാ​ട്ടു​ക​ര സ്വ​ദേ​ശി​ക​ളാ​യ വ​ട​ക്കേ​ക്കാ​ട്ട് ഹ​ബീ​ബ് (37), ക​ല്ലു​ങ്ക​ൽ നി​യാ​സു​ദ്ദീ​ൻ (36), ക​രി​പ്പാ​യി ഷെ​ഫീ​ഖ് (34) എ​ന്നി​വ​രെ​യാ​ണ് തൃ​പ്പൂ​ണി​ത്തു​റ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പി. ​രാ​ജ്കു​മാ​ർ, എ​സ്ഐ കെ.​ആ​ർ. ബി​ജു എ​ന്നി​വ​ർ അ​റ​സ്റ്റു​ചെ​യ്ത​ത്. സം​ഭ​വം ന​ട​ന്ന അ​ന്നു​ത​ന്നെ ക​മ്പ​നി​യു​ടെ സ്റ്റോ​ർ അ​സി​സ്റ്റ​ന്‍റ് ആ​യി​രു​ന്ന ക​ർ​ണാ​ട​ക സ്വ​ദേ​ശി​യാ​യ ശ​ര​ണ​ബാ​സ​പ്പ (23), ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​രാ​യ കൊ​ല്ലം സ്വ​ദേ​ശി​യാ​യ ഷൈ​ൻ (39), തി​രു​വ​ന​ന്ത​പു​രം ക​ണി​യാ​പു​രം സ്വ​ദേ​ശി വി​ഷ്ണു (29) എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തി​തി​രു​ന്നു.

പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. മോ​ഷ​ണ​ത്തി​ലെ മു​ഖ്യ​ക​ണ്ണി​ക​ളാ​യ യാ​സ​റി​നി​നും മു​ഹ​മ്മ​ദ് ഫ​റൂ​ക്കി​നും വേ​ണ്ടി​യു​ള്ള അ​ന്വേ​ഷ​ണം പോ​ലീ​സ് ഊ​ർ​ജി​ത​മാ​ക്കി. യാ​സ​റി​ന് ക​മ്പ​നി​യി​ലേ​ക്ക് ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ എ​ത്തി​ച്ചു​കൊ​ടു​ക്കു​ന്ന ജോ​ലി​യാ​യി​രു​ന്നു.

ഇ​യാ​ളും സു​ഹൃ​ത്ത് മു​ഹ​മ്മ​ദ് ഫ​റൂ​ക്കും ചേ​ർ​ന്ന് സ്റ്റോ​ക്ക് യാ​ർ​ഡി​ൽ​നി​ന്നു വ​ർ​ക്ക് സൈ​റ്റു​ക​ളി​ലേ​ക്ക് ക​മ്പി​ക​ൾ കൊ​ണ്ടു​പോ​കാ​നെ​ന്ന വ്യാ​ജേ​ന ജോ​ലി​ക്കാ​രു​ടെ സ​ഹാ​യ​ത്താ​ൽ ലോ​റി​യി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. ക​മ്പ​നി​യു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ആ​ലു​വ ഇ​ട​യാ​ർ ഭാ​ഗ​ത്തു​നി​ന്നു മോ​ഷ​ണം പോ​യ ക​മ്പി​ക​ൾ പി​ന്നീ​ടു ക​ണ്ടെ​ടു​ത്തു. ‌

Related posts