മാ​സ് എ​ൻ​ട്രി..! തൃ​ശൂ​ർ പൂ​ര വി​ളം​ബ​ര​ത്തി​ന് രാ​മ​ൻ തി​ട​ന്പേ​റ്റി; രാ​മ​ച​ന്ദ്ര​ന്‍റെ വ​ര​വി​നാ​യി കാ​ത്തു​നി​ന്ന​ത് വന്‍ ജനക്കൂട്ടം

തൃ​ശൂ​ർ: തൃ​ശൂ​ർ പൂ​ര വി​ളം​ബ​ര​ത്തി​ന് തെ​ച്ചി​ക്കോ​ട്ടു​കാ​വ് രാ​മ​ച​ന്ദ്ര​ൻ തി​ട​ന്പേ​റ്റി. തു​ട​ർ​ച്ച​യാ​യ ആ​റാം വ​ർ​ഷ​മാ​ണ് നെ​യ്ത​ല​ക്കാ​വ് ഭ​ഗ​വ​തി​യു​ടെ തി​ട​ന്പേ​റ്റാ​ൻ തെ​ച്ചി​ക്കോ​ട്ടു​ക്കാ​വ് രാ​മ​ച​ന്ദ്ര​ൻ എ​ത്തി​യ​ത്. വ​ൻ ജ​ന​ക്കൂ​ട്ട​മാ​ണ് രാ​മ​ച​ന്ദ്ര​ന്‍റെ വ​ര​വി​നാ​യി കാ​ത്തു​നി​ന്ന​ത്. രാമൻ തെ​ക്കേ​ ഗോ​പു​ര ന​ട ത​ള്ളി​ത്തു​റ​ക്കുകയും ചെയ്തു.

പൂ​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ർ​ശ​ന ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് ആ​ന​യ്ക്ക് അ​നു​മ​തി ന​ൽ​കി​യി​ട്ടു​ള്ള​ത്. രാ​വി​ലെ 9.30 മു​ത​ൽ 10.30 വ​രെ എ​ഴു​ന്ന​ള്ളി​ക്കാ​നാ​ണ് അ​നു​മ​തി. നാ​ലു പാ​പ്പാ​ന്മാ​രു​ടെ അ​ക​മ്പ​ടി​യോ​ടെ​യും ക്ഷേ​ത്ര​പ​രി​സ​ര​ത്തെ ച​ട​ങ്ങി​നും മാ​ത്ര​മേ ആ​ന​യെ എ​ഴു​ന്ന​ള്ളി​ക്കാ​ൻ അ​നു​മ​തി​യു​ള്ളൂ​വെ​ന്നു ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

ആ​ൾ​ക്കൂ​ട്ട​ത്തെ നി​യ​ന്ത്രി​ക്കാ​ൻ ബാ​രി​ക്കേ​ഡു​ക​ൾ അ​ട​ക്ക​മു​ള്ള സം​വി​ധാ​ന​ങ്ങ​ൾ പൊ​ലീ​സ് ഒ​രു​ക്കി​യി​ട്ടു​ണ്ട്. ആ​ന​യെ എ​ഴു​ന്ന​ള്ളി​പ്പി​ക്കു​ന്ന​തി​ന്‍റെ പ​ത്ത് മീ​റ്റ​ർ ചു​റ്റ​ള​വി​ലാ​ണു ബാ​രി​ക്കേ​ഡു​ക​ൾ സ്ഥാ​പി​ക്കു​ക. ആ​ന​യു​ടെ സ​മീ​പ​ത്ത് നി​ൽ​ക്കാ​ൻ പൊ​തു​ജ​ന​ങ്ങ​ളെ അ​നു​വ​ദി​ക്കി​ല്ല.

Related posts