എന്ത് സ്നേഹമാണ് ഏട്ടായിക്ക്… കലിപ്പന്‍റെ ചുണ്ടിനുള്ളിൽ കാന്താരിയുടെ പേര് ടാറ്റൂ ചെയ്തു; വീഡിയോ വൈറൽ

ടാ​റ്റൂ ചെ​യ്യു​ന്ന​ത് ഇ​ന്നൊ​രു ട്രെ​ന്‍റാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. കാ​മു​കീ കാ​മു​ക​ൻ​മാ​രും ദ​ന്പ​തി​ക​ളു​മെ​ല്ലാം ക​പ്പി​ൾ ടാ​റ്റൂ​വും ചെ​യ്യാ​റു​ണ്ട്. കെ​യി​ലോ, കാ​ലി​ലോ, നെ​ഞ്ചി​ലോ ഒ​ക്കെ​യാ​കും പ​ല​രും ടാ​റ്റൂ ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ ചു​ണ്ടി​നു​ള്ളി​ൽ ടാ​റ്റൂ ചെ​യ്യു​ന്ന​ത് ക​ണ്ടി​ട്ടു​ണ്ടോ?

ടാ​റ്റൂ അ​ഭി​ഷേ​ക് സ​പ്ക​ൽ എ​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം യൂ​സ​റാ​ണ് ല​വ് എ​ന്ന ത​ല​ക്കെ​ട്ടോ​ടെ ചു​ണ്ടി​ൽ ടാ​റ്റൂ ചെ​യ്യു​ന്ന യു​വാ​വി​ന്‍റെ വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. വീ​ഡി​യോ​യി​ൽ ടാ​റ്റൂ ചെ​യ്യു​ന്ന​തി​ന്‍റെ വി​വി​ധ സ്റ്റെ​പ്പു​ക​ൾ കാ​ണാ​ൻ സാ​ധി​ക്കും. അ​മൃ​ത എ​ന്നാ​ണ് യു​വാ​വി​ന്‍റെ കാ​മു​കി​യു​ടെ പേ​ര്. ആ ​പേ​രാ​ണ് ഇ​യാ​ൾ ചു​ണ്ടി​നു​ള്ളി​ൽ ടാ​റ്റൂ ചെ​യ്ത​ത്.

എ​ന്താ​യാ​ലും ഇ​തി​ന്‍റെ വീ​ഡി​യോ വ​ള​രെ വേ​ഗ​ത്തി​ൽ ത​ന്നെ വൈ​റ​ലാ​യി. എ​ല്ലാ​വ​രും യു​വാ​വി​ന്‍റെ ആ​ത്മാ​ർ​ഥ പ്ര​ണ‍​യ​ത്തെ അ​ഭി​ന​ന്ദി​ക്കും എ​ന്നു ക​രു​തി​യ യു​വാ​വി​നു പ​ക്ഷേ ഏ​റ്റു​വാ​ങ്ങേ​ണ്ടി വ​ന്ന​ത് കൊ​ടി​യ വി​മ​ർ​ശ​ന​ങ്ങ​ളാ​ണ്. ഭൂ​രി​ഭാ​ഗം ആ​ളു​ക​ളും ഇ​യാ​ളെ പ​രി​ഹ​സി​ക്കു​ക​യാ​ണ് ചെ​യ്ത​ത്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment