രാജസ്ഥാനിലെ രണ്ട് കരടികളും ഒരു കുരങ്ങനും യൂട്യൂബ് ചാനല്‍ തുടങ്ങി ! റിമി ടോമിയെ ട്രോളി രമേഷ് പിഷാരടി…

മലയാളികളുടെ ഇഷ്ടതാരമാണ് ഗായികയും അവതാരകയും അഭിനേത്രിയുമായ റിമി ടോമി. സോഷ്യല്‍ മീഡിയയില്‍ സജീവമായ റിമി തന്റെ എല്ലാക്കാര്യങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. റിമിയുടെ യൂട്യൂബ് ചാനലിനെക്കുറിച്ചും റിമിയെ കുറിച്ചുമുള്ള നടനും സംവിധായകനുമായ രമേഷ് പിഷാരടിയുടെ ട്രോളാണ് ഇപ്പോള്‍ ഏവരെയും പൊട്ടിച്ചിരിപ്പിക്കുന്നത്. പ്രമുഖ ചാനലിന്റെ റിയാലിറ്റി ഷോയില്‍ വെച്ചാണ് റിമിയെ പിഷാരടി ഗംഭീരമായി ട്രോളിയത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേയ്ക്കുള്ള റിമിയുടെ യാത്രകളും യാത്രാവിവരണങ്ങളും എടുത്തു പറഞ്ഞു കൊണ്ടാണ് രമേഷ് പിഷാരടി റിമിയ്ക്ക് പണികൊടുത്തത്. രാജസ്ഥാനിലെ അപൂര്‍വ ജീവികളെയൊക്കെ കാണിച്ചു തരാം എന്നു പറഞ്ഞ് റിമി തന്റെ ചാനലിലൂടെ വീഡിയോകള്‍ പങ്കുവെച്ചിരുന്നു. ഇതിന്റെ ചുവടു പിടിച്ചായിരുന്നു പിഷാരടിയുടെ ട്രോള്‍. റിമി എന്ന ഒരു അപൂര്‍വ ജീവിയെ കാണിച്ചു തരാം എന്നു പറഞ്ഞ് രാജസ്ഥാനിലെ രണ്ട് കരടികളും ഒരു കുരങ്ങനും യൂട്യൂബ് ചാനല്‍ തുടങ്ങി എന്നും റിമി അവരെ ഷൂട്ട് ചെയ്യുന്നതിന്റെ വീഡിയോ അവര്‍…

Read More

അന്ന് അവനെ രക്ഷിച്ചത് ആ ഡയറിയാണ് ! പോലീസിന്റെ ചോദ്യം ചെയ്യല്‍ സമയത്ത് ഡയറി ധര്‍മജനെ രക്ഷിച്ച കഥ തുറന്നു പറഞ്ഞ് പിഷാരടി

മലയാളികളുടെ ഇഷ്ടതാരങ്ങളാണ് ധര്‍മജനും പിഷാരടിയും. ഇരുവരും ഇപ്പോള്‍ സിനിമയില്‍ സജീവമാണെങ്കിലും ഇവരെ ആളുകള്‍ ഏറ്റെടുത്തത് ടെലിവിഷന്‍ കോമഡികളിലൂടെയായിരുന്നു. ഇരുവരുടെയും കൗണ്ടറുകള്‍ പ്രേക്ഷകരെ എന്നും പൊട്ടിച്ചിരിപ്പിച്ചിരുന്നു. നടന്‍, അവതാരകന്‍ എന്നീ നിലകളില്‍ നിന്നും വിജയ സംവിധായകന്റെ കസേരയില്‍ ഇരിക്കുകയാണ് പിഷാരടി ഇപ്പോള്‍. തന്റെ ഡയറി എഴുത്ത് കൊണ്ട് ഉണ്ടായ ചില നല്ല കാര്യങ്ങളെക്കുറിച്ച് രമേഷ് പിഷാരടി പറയുന്നു. ‘ 90 മുതല്‍ എല്ലാ ദിവസവും ഡയറി എഴുതുന്ന ശീലമുള്ളയാളാണ് ഞാന്‍. പണ്ടൊരു കേസുമായി ധര്‍മജനെ പോലീസ് ചോദ്യം ചെയ്തപ്പോള്‍ ആ ഡയറിയാണ് അവനെ രക്ഷിച്ചത്..അതില്‍ ഞാനും അവനും കേസ് നടന്ന ദിവസം എവിടെയായിരുന്നെന്ന് വ്യക്തമായി എഴുതിവെച്ചിട്ടുണ്ടായിരുന്നു. അങ്ങനെ എന്റെ എഴുത്തുശീലം കൊണ്ട് ചെറുതും വലുതുമായ ഒരുപാട് ഗുണങ്ങള്‍ ഉണ്ടായിട്ടുണ്ട്.’ പിഷാരടി പറയുന്നു.

Read More

കേരളത്തിലെ പ്രളയത്തിനു കാരണക്കാരന്‍ ടൊവിനോ ! പ്രശസ്തിയ്ക്കും സിനിമാ പ്രൊമോഷനും വേണ്ടി ചെയ്തത്; പിഷാരടിയുടെ ആരോപണങ്ങള്‍ക്ക് ഉരുളയ്ക്ക് ഉപ്പേരി പോലെ ടൊവിനോയും…

കേരളത്തെ തകര്‍ത്തുകളഞ്ഞ പ്രളയത്തില്‍ ടൊവിനോയുടെ പങ്കിനെപ്പറ്റി നര്‍മത്തോടെ തുറന്നു പറഞ്ഞിരിക്കുകയാണ് നടനും സംവിധായകനുമായ രമേഷ് പിഷാരടി. പ്രശസ്തിക്കു വേണ്ടി ടൊവീനോ ആണ് പ്രളയമുണ്ടാക്കിയതെന്നു വരെ ചിലര്‍ പറഞ്ഞേക്കാമെന്ന് പിഷാരടി പറഞ്ഞപ്പോള്‍ ഒപ്പമുണ്ടായിരുന്ന ടൊവീനോയും പൊട്ടിച്ചിരിച്ചു. നല്ല കാര്യം ചെയ്യുന്നവരെപ്പോലും പുറകോട്ട് വലിക്കുന്നത് ഇത്തരം കമന്റുകളും പ്രവണതകളുമാണെന്നും ഇങ്ങനെയുള്ള വിമര്‍ശനങ്ങളോട് എങ്ങനെയാണ് പ്രതികരിക്കുന്നതെന്നും പിഷാരടി ടൊവീനോയോട് ചോദിക്കുകയുണ്ടായി. ‘സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് അത് മനസ്സിലാകും. മഴ അന്ന് നിര്‍ത്താതെ പെയ്യുകയാണ്. നോക്കിനില്‍ക്കുമ്പോഴാണ്. വെള്ളം ഉയര്‍ന്നുകൊണ്ടിരുന്നത്. നാളെ കേരളം തന്നെ ഉണ്ടാകുമോ എന്ന ആശങ്കക്കിടയില്‍ എന്തു സിനിമ? എന്തു പ്രൊമോഷന്‍?’ ടൊവീനോ പറഞ്ഞു. കേരളത്തെ പ്രളയം തകര്‍ത്തപ്പോള്‍ രാത്രി പകല്‍ വ്യത്യാസമില്ലാതെ സമൂഹത്തിനിടയിലേക്ക് ഇറങ്ങിയ ആളായിരുന്നു ടൊവിനോ തോമസ്. എന്നാല്‍ ആളുകള്‍ ടൊവിനോയെ അഭിനന്ദിച്ചപ്പോള്‍ ചിലര്‍ ടൊവിനോയുടെ പ്രവൃത്തിയെ പ്രശസ്തിക്കും സിനിമാ പ്രൊമോഷനും വേണ്ടിയെന്ന് ആക്ഷേപിച്ചിരുന്നു. ഇതു ചൂണ്ടിക്കാട്ടിയായിരുന്നു പിഷാരടിയുടെ ചോദ്യം.

Read More