ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്ക് കോ​വി​ഡ് ബാ​ധി​ക്കി​ല്ല, അ​വ​ർ ക​ഠി​നാ​ധ്വാ​നം ചെ​യ്യു​ന്ന​വ​രാ​ണെന്ന് ബി​ജെ​പി എം​എ​ൽ​എ; കോവിഡ് വന്ന നേതാക്കൾ ഇവരൊക്കെ..

അ​ഹ​മ്മ​ദാ​ബാ​ദ്: പാ​ർ​ട്ടി​യ്ക്കാ​യി രാ​പ​ക​ൽ അ​ധ്വാ​നി​ക്കു​ന്ന​വ​ർ​ക്ക് കോ​വി​ഡ് വ​രി​ല്ലെ​ന്ന് ഗു​ജ​റാ​ത്തി​ലെ ബി​ജെ​പി എം​എ​ൽ​എ ഗോ​വി​ന്ദ് പ​ട്ടേ​ൽ.

സം​സ്ഥാ​ന​ത്ത് വൈ​റ​സ് പ​ട​രാ​ൻ കാ​ര​ണം രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ൾ കോ​വി​ഡ് മാ​ദ​ണ്ഡം പാ​ലി​ക്കാ​ത്ത​ത് കൊ​ണ്ട​ല്ലേ എ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​നാ​ണ് എം​എ​ൽ​എ​യു​ടെ മ​റു​പ​ടി.

ക​ഠി​നാ​ധ്വാ​നം ചെ​യ്യു​ന്ന​വ​ർ​ക്ക് കൊ​റോ​ണ വൈ​റ​സ് പി​ടി​പെ​ടി​ല്ല. ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രെ​ല്ലാം ക​ഠി​നാ​ധ്വാ​നി​ക​ളാ​ണ്. ഇ​തു​വ​രെ പാ​ർ​ട്ടി​യു​ടെ ഒ​രു പ്ര​വ​ർ​ത്ത​ക​നു പോ​ലും കോ​വി​ഡ് ബാ​ധി​ത​നാ​യി​ട്ടി​ല്ലെ​ന്നും ഗോ​വി​ന്ദ് പ​റ​ഞ്ഞു.

അ​തേ​സ​മ​യം മു​തി​ർ​ന്ന ബി​ജെ​പി നേ​താ​ക്ക​ളാ​യ ജെ.​പി. ന​ഡ്ഡ, അ​മി​ത് ഷാ, ​നി​തി​ൻ ഗ​ഡ്ക​രി, ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി വി​ജ​യ് രൂ​പാ​നി എ​ന്നി​വ​ർ​ക്ക് കോ​വി​ഡ് ബാ​ധി​ച്ചി​രു​ന്നു.

Related posts

Leave a Comment