റംസാൻ വ്ര​ത​വും പ്ര​മേ​ഹരോ​ഗി​ക​ളും


റം​സാൻ ഇ​സ്ലാ​മി​ൽ വ്ര​താ​നു​ഷ്ഠാ​ന​ത്തി​ന്‍റെ മാ​സ​മാ​ണ്. റം​സാൻ മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും മ​നു​ഷ്യ​നെ പാ​ക​പ്പെ​ടു​ത്തി​യെ​ടു​ക്കാ​നു​ള്ള മാ​ർ​ഗ​മാ​ണ്. റംസാ​ൻ വ്ര​ത​ത്തി​ൽ വ​ള​രെ ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള ആ​ഹാ​ര​രീ​തി​യാ​ണ് അ​നു​ഷ്ഠി​ക്കേ​ണ്ട​ത്. നോന്പുമുറിച്ചശേഷം ധാരാളം പ​ച്ച​ക്ക​റി​ക​ൾ, ഇ​ല​വ​ർ​ഗ​ങ്ങ​ൾ, നാ​രു​ള്ള ആ​ഹാ​ര​ങ്ങ​ൾ, ധാ​രാ​ളം വെ​ള്ളം എ​ന്നി​വ ക​ഴി​ക്ക​ണം.

റം​സാ​ൻ വ്ര​തം അ​നു​ഷ്ഠി​ക്കാ​ൻ എ​ങ്ങ​നെ ത​യാ​റെ​ടു​ക്കാം?
റം​സാ​ൻ വ്ര​തം അ​നു​ഷ്ഠി​ക്കാ​ൻ പോ​കു​ന്ന രോ​ഗി​ക്ക് ഡോ​ക്ട​ർ മ​റ്റ് അ​പ​ക​ട പ്ര​ശ്ന​ങ്ങ​ൾ ഇ​ല്ലെ​ങ്കി​ൽ പ്രോ​ത്സാ​ഹ​നം ന​ൽ​ക​ണം. പ്ര​മേ​ഹ​മു​ള്ള രോ​ഗി​ക​ൾ വ്ര​തം എ​ടു​ക്കാ​ൻ സാ​ധി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് വ്ര​തം തു​ട​ങ്ങു​ന്ന​തി​ന് ഒ​രാ​ഴ്ച മു​ന്പു​ത​ന്നെ ഡോ​ക്ട​റു​മാ​യി വി​ശ​ദ​മാ​യി സം​സാ​രി​ക്കു​ക​യും ര​ക്ത​പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി അ​തി​ന്‍റെ റിപ്പോർട്ട് അ​നു​സ​രി​ച്ച് മ​രു​ന്നു​ക​ളിലും ഇ​ൻ​സു​ലി​നി​ലും വ​രു​ത്തേ​ണ്ട മാ​റ്റ​ങ്ങ​ൾ ഡോ​ക്ട​റു​മാ​യി വി​ശ​ദ​മാ​യി സം​സാ​രി​ക്ക​ണം. എ​ന്നാ​ൽ, വ്ര​തം ചെ​യ്യാ​ൻ പാ​ടി​ല്ലാ​ത്ത വ്യ​ക്തി​യെ അ​തി​ന്‍റെ ഭ​വി​ഷ​ത്തു​ക​ൾ പ​റ​ഞ്ഞു മ​ന​സി​ലാ​ക്കിക്കണം.

ആ​ർ​ക്ക് വ്ര​തം അ​നു​ഷ്ഠി​ക്കാ​ൻ പാ​ടി​ല്ല ?
ആ​രോ​ഗ്യ​മി​ല്ലാ​ത്ത​വ​ർ, മാ​സ​മു​റ സ​മ​യ​ത്ത് സ്ത്രീ​ക​ൾ, പ്ര​സ​വ​സ​മ​യ​ത്തും മു​ല​പ്പാ​ൽ കൊ​ടു​ക്കു​ന്ന സ​മ​യ​ത്തു​ള്ള സ്ത്രീ​ക​ൾ, പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത​വ​ർ, ആ​രോ​ഗ്യ​കു​റ​വു​ള്ള കു​ട്ടി​ക​ൾ, പ്രാ​യാ​ധ്യ​കം മൂ​ലം ആ​രോ​ഗ്യ​മി​ല്ലാ​ത്ത​വ​ർ.

പ്ര​മേ​ഹ രോ​ഗി​ക​ൾ ജീ​വി​ത​രീ​തി​യി​ൽ വ​രു​ത്തേ​ണ്ട വ്യ​ത്യാ​സം
പ്ര​മേ​ഹ രോ​ഗി​ക​ൾ നോന്പു മുറിച്ചശേഷം ന​ല്ല പോ​ഷ​ക ഗു​ണ​മു​ള്ള ആ​ഹാ​രം ക​ഴി​ക്ക​ണം. വ്ര​തം തു​ടങ്ങുന്നതിനു മുന്പ് അ​ധി​കം എ​ണ്ണ​യി​ല്ലാ​ത്ത ക​ലോ​റി കു​റ​ഞ്ഞ ആ​ഹാ​രം ക​ഴി​ക്കാം. നോന്പു മുറിക്കുന്ന സ​മ​യ​ത്തും അ​തു ക​ഴി​ഞ്ഞും ആ​ഹാ​രം ര​ണ്ടു മൂ​ന്ന് ത​വ​ണ​യാ​യി ക​ഴി​ക്ക​ണം. നാ​രി​ല്ലാ​ത്ത കാ​ർ​ബോ ഹൈ​ഡ്രേ​റ്റ് ആ​ഹാ​ര​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണം.

വ്യാ​യാ​മ സ​മ​യ​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്ത​ണം. തീ​വ്ര​മാ​യ വ്യാ​യാ​മ മു​റ​ക​ൾ പാ​ടി​ല്ല. ഇ​ഫ്ത്താ​ർ ആ​ഹാ​ര​ത്തി​ന് മു​ന്പ് വ്യാ​യാ​മം പാ​ടി​ല്ല. നോന്പുതുറ സ​മ​യ​ത്തും അത്താഴ സ​മ​യ​ത്തും ധാ​രാ​ളം വെ​ള്ളം കു​ടി​ക്ക​ണം. ര​ണ്ട് സ​മ​യ​ത്തും ധാ​രാ​ളം പ​ച്ച​ക്ക​റി​ക​ൾ ജ​ല വ​ർ​ഗ​ങ്ങ​ൾ, നാ​രു​ള്ള ആ​ഹാ​രം എന്നിവ ക​ഴി​ക്ക​ണം.

ഏ​തെ​ല്ലാം രോ​ഗി​ക​ൾ റംസാ​ൻ വ്ര​തം അ​നു​ഷ്ഠി​ക്ക​രു​ത്?
ടൈ​പ്പ്-1 ഇ​ൻ​സു​ലി​ൻ ആ​ശ്രി​ത പ്ര​മേ​ഹ രോ​ഗി​ക​ൾ, സ്ഥാ​യി​യാ​യ വൃ​ക്ക സ്തം​ഭ​നം സം​ഭ​വി​ച്ച രോ​ഗി​ക​ൾ, വൃ​ക്ക​യു​ടെ പ്ര​വ​ർ​ത്ത​നം മ​ന്ദീ​ഭ​വി​ച്ച് അ​വ​സാ​ന​ഘ​ട്ടം എ​ത്തി​യ​വ​രും വൃ​ക്ക​മാ​റ്റി​വ​ച്ച രോ​ഗി​ക​ളും വൃ​ക്ക​യി​ൽ ക​ല്ലി​ന്‍റെ അ​സു​ഖ​മു​ള്ള​വ​ർ, പ്ര​മേ​ഹം പെ​ട്ടെ​ന്ന് കു​റ​ഞ്ഞു​പോ​കു​ന്ന അ​വ​സ്ഥ-​ഹൈ​പ്പോ ഗ്ലൈ​ഡീ​മി​യ ഉ​ണ്ടാ​കു​ന്ന രോ​ഗി​ക​ൾ, വ​ള​രെ ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദ​മു​ള്ള​വ​ർ, അ​തീ​വ ഗു​രു​ത​ര ഹൃ​ദ​യ​സ്തം​ഭ​ന​വും ശ്വാ​സ​കോ​ശ രോ​ഗ​വുമു​ള്ള​വ​ർ, ആ​മാ​ശ​യ​ത്തി​ൽ അ​ൾ​സ​ർ ഉള്ളവർ, ര​ക്തം ഛർ​ദി​ക്കു​ന്ന അ​സു​ഖം ഉ​ള്ള​വ​ർ, അ​പ​സ്മാ​ര​ത്തി​ന്‍റെ അ​സു​ഖ​മു​ള്ള​വ​ർ.

പ്ര​മേ​ഹ രോ​ഗി​ക​ൾ ക​ഴി​ക്കു​ന്ന മ​രു​ന്നു​ക​ളിൽ വ​രു​ത്തേ​ണ്ട
വ്യ​ത്യാ​സം സംബന്ധിച്ച സംശയങ്ങൾ ചികിത്സിക്കുന്ന ഡോക്ടറുമായി കൺസൾട്ട് ചെയ്ത് പരിഹരിക്കണം.

ടൈപ്പ്-1 പ്ര​മേ​ഹ രോ​ഗി​യും റംസാാ​ൻ വ്ര​ത​വും
ടൈ​പ്പ്-1 പ്ര​മേ​ഹ രോ​ഗി​ക​ൾ​ക്ക് ഇ​ൻ​സു​ലി​ൻ ആ​ശ്രി​ത പ്ര​മേ​ഹ​മാ​യ​തി​നാ​ൽ ഇ​വ​ർ ജീ​വി​ത​കാ​ലം മു​ഴു​വ​ൻ ഇ​ൻ​സു​ലി​ൻ എ​ടു​ക്കേ​ണ്ട​താ​ണ്. ഇ​വ​ർ​ക്ക് യ​ഥാ​സ​മ​യം ആ​ഹാ​രം ക​ഴി​ക്കു​ക​യും ഇ​ൻ​സു​ലി​ൻ എ​ടു​ക്കേ​ണ്ട​തു​മാ​ണ്. അ​ത​ല്ലാ​ത്ത പ​ക്ഷം പ​ഞ്ച​സാ​ര വ​ള​രെ കു​റ​ഞ്ഞു​പോ​കാം.

അ​തു​പോ​ലെ പ്ര​മേ​ഹം പെ​ട്ടെ​ന്ന് അ​നി​യ​ന്ത്രി​ത​മാ​യി പെ​ട്ടെ​ന്ന് അ​ണു​ബാ​ധ​യു​ണ്ടാ​ക്കി മ​ര​ണ​ത്തി​നു ത​ന്നെ കാ​ര​ണ​മാ​കും. അ​തി​നാ​ൽ വ്ര​തം അ​നു​ഷ്ഠി​ക്കു​ന്ന​തി​ൽ നി​ന്നും ഇ​വ​രെ നി​രു​ത്സാ​ഹ​പ്പെ​ടു​ത്തു​ന്ന​താ​ണ് ന​ല്ല​ത്.

വ്ര​തം എ​ടു​ക്കു​ക​യാ​ണെ​ങ്കി​ൽ ഇ​വ​രു​ടെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് 80-ൽ ​താ​ഴെ​പ്പോ​കു​ക​യോ 400-ൽ ​കൂ​ടു​ത​ലാ​വു​ക​യോ ചെ​യ്താ​ൽ വ്ര​തം നി​ർ​ത്തു​ക​ത​ന്നെ ചെ​യ്യ​ണം.

റം​സാൻ വ്ര​ത​ത്തി​ലു​ള്ള ആ​ഹാ​ര​നി​യ​ന്ത്ര​ണം
റം​സാ​ൻ മാ​സ​ത്തി​ൽ ന​മ്മു​ടെ ശരീരത്തിൽ ജ​ലാം​ശം നി​ല​നി​ർ​ത്തേ​ണ്ട​ത് വ​ള​രെ അ​ത്യാ​വ​ശ്യ​മാ​ണ്. അ​ല്ലെ​ങ്കി​ൽ ശ​രീ​ര​ത്തി​ൽ ജ​ലാം​ശം ഇ​ല്ലാ​താ​വു​ക​യും അ​ത് രോ​ഗി​യെ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ക്കു​ക​യും ചെ​യ്യും.

ഡോ:​ ജി. ഹരീഷ്കുമാർ
സീനിയർ ഫിസിഷ്യൻ
IHM ഹോസ്പിറ്റൽ
ഭരണങ്ങാനം &
SN ഹോസ്പിറ്റൽ, കടപ്ര, നിരണം

Related posts

Leave a Comment