മന്ത്രവാദത്തിനിടെ തന്റെ മകളെ പീഡിപ്പിച്ചയാളെ ജനക്കൂട്ടവിചാരണയ്ക്കിടയിൽ ചെരിപ്പുകൊണ്ടടിച്ച് അമ്മ. ഉത്തർപ്രദേശിലെ മൊറാദാബാദിലാണു സംഭവം. യുവതിയെ പ്രണയബന്ധത്തിൽനിന്നു പിന്തിരിപ്പിക്കാനും മനസുമാറ്റാനുമാണ് അമ്മ മുസ്ലിം പുരോഹിതന്റെ അടുത്തെത്തിച്ചത്.
അമ്മയോടു പ്രാർഥിക്കാൻ പറഞ്ഞശേഷം പ്രണയപ്രശ്നങ്ങൾ ‘ഭൂതോച്ചാടന’ത്തിലൂടെ പരിഹരിക്കാമെന്നു പറഞ്ഞ് യുവതിയെ മൗലാന മുറിയിലേക്കു കൂട്ടിക്കൊണ്ടുപോയി. ഏറെനേരം കഴിഞ്ഞിട്ടും മുറിയിൽനിന്നു പുറത്തുവരാത്തതു കണ്ട് യുവതിയുടെ അമ്മ ബലം പ്രയോഗിച്ച് മുറിക്കകത്തേക്കു കടന്നപ്പോൾ മകളെ പീഡിപ്പിക്കുന്നതാണു കണ്ടത്.
തുടർന്ന്, നാട്ടുകാരെ വിളിച്ചുകൂട്ടി. നാട്ടുകാരും അമ്മയും ചേർന്ന് പുരോഹിതനെ ശരിക്കും കൈകാര്യം ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ചെരിപ്പിന് അടികിട്ടുന്പോൾ മൗലാന കൂപ്പുകൈകളോടെ അപേക്ഷിക്കുന്നതു ദൃശ്യങ്ങളിൽ കാണാം. മതപ്രഭാഷണങ്ങൾ നടത്തിയിരുന്ന മൗലാന, പ്രേതങ്ങളെ പുറത്താക്കാനും ആളുകളെ സുഖപ്പെടുത്താനുമുള്ള അധികാരം തനിക്കുണ്ടെന്ന് അവകാശപ്പെട്ടിരുന്നു.