പ്ര​തി​ഷേ​ധം വെ​റു​തെ​യാ​യി; തൃ​ക്കൂ​ർ- പാ​ല​യ്ക്ക​പ്പ​റ​മ്പ് റോ​ഡ് ടാ​റിം​ഗ് ന​ട​ത്തി;  റോഡിന്‍റെ നടുവിലെ പോസ്റ്റ് നിലനിർത്തിയാണ് ടാർ ചെയ്തിരിക്കുന്നത്

പു​തു​ക്കാ​ട്: നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം കാ​റ്റി​ൽ​പ​റ​ത്തി തൃ​ക്കൂ​ർ പാ​ല​യ്ക്ക​പ്പ​റ​ന്പ് റോ​ഡി​ൽ അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കാ​തെ ടാ​റിം​ഗ് പൂ​ർ​ത്തി​യാ​ക്കി. പാ​ല​യ്ക്ക​പ്പ​റ​ന്പി​ൽ റോ​ഡി​ലേ​ക്കി​റ​ങ്ങി നി​ന്നി​രു​ന്ന വൈ​ദ്യു​തി കാ​ൽ നീ​ക്കാ​തെ​യാ​ണ് ടാ​റി​ട്ടി​രി​ക്കു​ന്ന​ത്. റോ​ഡി​ന്‍റെ കാ​ൽ​ഭാ​ഗ​ത്തോ​ളം ഉ​ള്ളി​ലാ​യാ​ണ് വൈ​ദ്യു​തി കാ​ൽ നി​ൽ​ക്കു​ന്ന​ത്.

റോ​ഡി​ന​ടി​യി​ലൂ​ടെ​യു​ള്ള വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പു​ക​ളും അ​ധി​കൃ​ത​ർ നീ​ക്കം ചെ​യ്തി​ട്ടി​ല്ല. പാ​ല​യ്ക്ക​പ്പ​റ​ന്പ് സെ​ന്‍റ​റി​നോ​ട് ചേ​ർ​ന്നു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ പു​റ​ന്പോ​ക്ക് കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ക്കു​ക​യോ ഭൂ​മി ഏ​റ്റെ​ടു​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല.

അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കാ​തെ ക​ഴി​ഞ്ഞ​ദി​വ​സം ആ​രം​ഭി​ച്ച മെ​ക്കാ​ർ​ഡം ടാ​റിം​ഗ് നാ​ട്ടു​കാ​ർ ത​ട​ഞ്ഞി​രു​ന്നു. ര​ണ്ടാം​ഘ​ട്ട ടാ​റി​ട​ലി​നു മു​ന്പ് സ്ഥ​ല​മേ​റ്റെ​ടു​ക്ക​ലും വൈ​ദ്യു​തി പോ​സ്റ്റ് നീ​ക്കു​ന്ന​തും പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ ഉ​റ​പ്പി​നെ തു​ട​ർ​ന്നാ​ണ് അ​ന്ന് നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​മ​വ​സാ​നി​പ്പി​ച്ച​ത്. എ​ന്നാ​ൽ ഉ​റ​പ്പു​ക​ൾ പാ​ലി​ക്കാ​തെ​യാ​ണ് ഇ​ന്ന​ലെ ടാ​റിം​ഗ് ന​ട​ത്തി​യ​ത്.

Related posts