അത് ഞാന്‍ ഇഷ്ടപ്പെടുന്നു… വിജയ് ദേവരക്കൊണ്ടയുമായുള്ള പ്രണയത്തിലാണോയെന്ന ചോദ്യത്തിന് ആദ്യമായി ഉത്തരം നല്‍കി രശ്മിക മന്ദന…

തെന്നിന്ത്യന്‍ സിനിമയില്‍ ഏറ്റവുമധികം ആരാധകരുള്ള യുവജോഡികളാണ് രശ്മിക മന്ദനയും വിജയ് ദേവരക്കൊണ്ടയും. ഇരുവരും ഒന്നിച്ച ഗീത ഗോവിന്ദം, ഡിയര്‍ കൊമ്രേഡ് എന്നീ ചിത്രങ്ങള്‍ മലയാളത്തില്‍ പോലും വന്‍ഹിറ്റായിരുന്നു.

ഈ ചിത്രങ്ങള്‍ക്കു പിന്നാലെ ഇരുവരും പ്രേമത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുകയും ചെയ്തു. ഇത് ഇപ്പോഴും തുടരുന്നുമുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ തുറന്നു പറച്ചിലുമായി രംഗത്തെത്തിയിരിക്കുകയാണ് രശ്മിക.

സോഷ്യല്‍ മീഡിയയില്‍ ആരാധകരുമായി സംവദിക്കവേയാണ് താരം പ്രണയ വാര്‍ത്തകളോട് മനസ്സു തുറന്നത്. ഞാനറിയുന്ന ഏവരുമായും എന്റെ പേര് ചേര്‍ത്തു വയ്ക്കുന്നവര്‍ അറിയാനാണിത്. ഞാന്‍ സിംഗിളാണ്. അത് ഞാന്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നു.

സിംഗിളായിരിക്കുന്ന എല്ലാവരോടുമായി ഞാന്‍ പറയട്ടെ, അങ്ങനെ സിംഗിളായിരിക്കുന്നതില്‍ നിങ്ങള്‍ ആനന്ദം കണ്ടെത്തുമ്പോള്‍ കാമുകനെ കുറിച്ചുള്ള നിങ്ങളുടെ മാനദണ്ഡങ്ങളും ഏറെ വലുതാവും രശ്മിക സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

സൂപ്പര്‍ഹിറ്റ് കന്നഡ ചിത്രം കിരിക്ക് പാര്‍ട്ടിയിലൂടെയാണ് രശ്മിക സിനിമയിലെത്തുന്നത്. പിന്നീട് ചിത്രത്തില്‍ നായകനായി അഭിനയിച്ച രക്ഷിത് ഷെട്ടിയുമായി പ്രണയത്തിലാവുകയായിരുന്നു. ഇരുവരുടെയും വിവാഹ നിശ്ചയവും ആര്‍ഭാടമായി നടത്തിയിരുന്നു. എന്നാല്‍ പിന്നീട് ഈ വിവാഹം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. അതിനു ശേഷം സിനിമയില്‍ കൂടുതല്‍ സജീവമായ രശ്മിക ഇപ്പോള്‍ തെന്നിന്ത്യന്‍ യുവാക്കളുടെ ഇഷ്ടതാരമാണ്.

Related posts

Leave a Comment