അമ്പട കേമാ സണ്ണിക്കുട്ടാ ! വയനാട്ടിലെ റേഷന്‍ കടയില്‍ നിന്ന് 239 ചാക്ക് അരിയും 18 ചാക്ക് ഗോതമ്പും മോഷണം പോയി; പോലീസ് നടത്തിയ അന്വേഷണത്തില്‍ ഉണ്ടായത് വന്‍ ട്വിസ്റ്റ്…

വയനാട്ടിലെ റേഷന്‍ കടയില്‍ നിന്ന് 239 ചാക്ക് അരിയും 18 ചാക്ക് ഗോതമ്പും മോഷണം പോയ കേസില്‍ അപ്രതീക്ഷിത വഴിത്തിരിവ്. സംഭവത്തില്‍ കടയുടമയുടെ പരാതി വ്യാജമാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. സ്റ്റോക്ക് മറിച്ചുവിറ്റശേഷം കടയുടമ വി അഷറഫ് പോലീസില്‍ വ്യാജപരാതി നല്‍കുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് വെള്ളമുണ്ട മൊതക്കര റേഷന്‍ കടയില്‍ വന്‍മോഷണം നടന്നെന്ന് കടയുടമയായ അഷ്‌റഫ് പരാതി നല്‍കിയത്. റേഷന്‍ കടയുടെ പൂട്ട് പൊട്ടിച്ചാണ് മോഷണം എന്നും ഇയാള്‍ പരാതിയില്‍ പറഞ്ഞിരുന്നു. വിതരണം ചെയ്യേണ്ടിയിരുന്ന സാധനങ്ങളാണ് മോഷണം പോയതെന്നും ഇയാള്‍ പോലീസില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത്രയധികം ധാന്യം രാത്രി ഒറ്റയടിക്ക് എങ്ങനെ മോഷ്ടാക്കള്‍ കടയില്‍നിന്നും കടത്തിയെന്നു തുടക്കത്തിലേ സംശയം ഉയര്‍ന്നിരുന്നു.

സംഭവത്തില്‍ വെള്ളമുണ്ട പോലീസ് നടത്തിയ അന്വേഷണത്തിലാണ് അഷറഫിന്റെ പരാതി വ്യാജമാണെന്ന് കണ്ടത്തിയത്. ധാന്യമത്രയും കൂടുതല്‍ വിലയ്ക്ക് മറിച്ചു വിറ്റശേഷം ഇയാള്‍ പോലീസില്‍ വ്യാജപരാതി നല്‍കുകയായിരുന്നുവെന്ന് വെള്ളമുണ്ട സിഐയുടെ അന്വേഷണത്തില്‍ കണ്ടെത്തി. വ്യാജ പരാതി നല്‍കി പോലീസിനെ കബളിപ്പിക്കാന്‍ ശ്രമിച്ച ഇയാള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി. ഇയാളുടെ പേരിലുള്ള ലൈസന്‍സ് നേരത്തെ ജില്ലാ സപ്ലൈ ഓഫീസര്‍ റദ്ദാക്കിയിരുന്നു.

Related posts

Leave a Comment