റേ​ഷ​ൻ​ക​ട​ക​ളി​ലേ​ക്ക് ച​ര​ക്കു​നീ​ക്കം; ട്രി​പ്പു കു​റ​യ്ക്കാ​ൻ അ​മി​ത​ഭാ​രം ക​യ​റ്റുന്നതായി ആക്ഷേപം

തൃ​ശൂ​ർ: കു​രി​യ​ച്ചി​റ വെ​യ​ർ​ഹൗ​സി​ൽ​നി​ന്നും റേ​ഷ​ൻ ക​ട​ക​ളി​ലേ​ക്ക് ച​ര​ക്ക് എ​ത്തി​ക്കു​ന്ന ലോ​റി​ക​ളി​ൽ അ​മി​ത ഭാ​രം ക​യ​റ്റി തി​രി​മ​റിയെന്ന് ആക്ഷേപം. ട്രി​പ്പു​ക​ളു​ടെ എ​ണ്ണം കു​റ​ച്ച് വ​ണ്ടി​യോ​ട്ട​ത്തി​ൽ ലാ​ഭം ഉ​ണ്ടാ​ക്കാ​നാ​ണ് ക​രാ​ർ പ്ര​കാ​ര​മു​ള്ള ലോ​ഡി​നേ​ക്കാ​ൾ അ​ധി​ക​ഭാ​രം ക​യ​റ്റു​ന്ന​ത്.

297 റേ​ഷ​ൻ ക​ട​ക​ളി​ലേ​ക്കാ​ണ് ഇ​വി​ടെ​നി​ന്നും ലോ​ഡ് വി​ത​ര​ണം ന​ട​ത്തു​ന്ന​ത്. എ​ല്ലാ ക​ട​ക​ളി​ലേ​ക്കും കൂ​ടി 250ഓ​ളം ലോ​ഡ് വി​ത​ര​ണ​ത്തി​നു​ണ്ട്. ഒ​രു ലോ​ഡി​ൽ 100 ക്വി​ന്‍റ​ൽ(200 ചാ​ക്ക്) വി​ത​ര​ണ​ത്തി​നാ​ണ് പെ​ർ​മി​റ്റു​ള്ള​ത്. എ​ന്നാ​ൽ ഓ​രോ വാ​ഹ​ന​ത്തി​ലും 150ഓ​ളം ക്വി​ന്‍റ​ൽ ലോ​ഡ് ആ​ണ് വി​ത​ര​ണ​ത്തി​ന് കൊ​ണ്ടു​പോ​കു​ന്ന​ത്.

ക​രാ​ർ​പ്ര​കാ​ര​മു​ള്ള വി​ത​ര​ണ​വും അ​നു​വ​ദ​നീ​യ​മാ​യ ലോ​ഡി​ന്‍റെ എ​ണ്ണ​വും പ​രി​ശോ​ധി​ക്കാ​ൻ അ​ധി​കൃ​ത​രി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. രാ​ഷ്ട്രീ​യ-​ഉ​ദ്യോ​ഗ​സ്ഥ സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ചാ​ണ് ക​രാ​റി​ൽ​നി​ന്നും വ്യ​ത്യ​സ്ത​മാ​യി ഇ​ത്ത​ര​ത്തി​ൽ തി​രി​മ​റി ന​ട​ത്തു​ന്ന​തെ​ന്നാ​ണ് ആ​രോ​പ​ണം.

നി​യ​മ​പ​ര​മാ​യി ന​ട​പ​ടി​യെ​ടു​ക്കേ​ണ്ട ആ​ർ​ടി​ഒ​യും ഉ​ദ്യോ​ഗ​സ്ഥ​രും ഇ​തി​നെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. സി​വി​ൽ സ​പ്ലൈ​സ് കോ​ർ​പ​റേ​ഷ​ന്‍റെ തൃ​ശൂ​ർ സെ​ൻ​ട്ര​ൽ വെ​യ​ർ​ഹൗ​സിം​ഗ് ഗോ​ഡൗ​ണ്‍, കൊ​ട്ടേ​ക്കാ​ട് ഗോ​ഡൗ​ണ്‍ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​ണ് അ​ന​ധി​കൃ​ത​മാ​യി ഇ​ത്ത​ര​ത്തി​ൽ അ​ധി​കം ലോ​ഡ് ക​യ​റ്റി​പ്പോ​കു​ന്ന​ത്.

 

Related posts