ടെൻഡർ നടപടി കഴിഞ്ഞിട്ടും റോ​ഡു​ക​ളു​ടെ നി​ർ​മാ​ണ സ്തംഭനം: യു​ഡി​എ​ഫ് കുത്തിയിരിപ്പു സമരം നടത്തി

ചാ​ല​ക്കു​ടി: ടെ​ൻഡർ ന​ട​പ​ടി​ക​ൾ ക​ഴി​ഞ്ഞ് ര​ണ്ട് വ​ർ​ഷ​ത്തി​ലേ​റെ ക​ഴി​ഞ്ഞി​ട്ടും ശോ​ച​നി​യ​മാ​യ റോ​ഡു​ക​ളു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ത്ത​തി​ലും ഭ​ര​ണ​സ്തം​ഭ​ന​ത്തി​ലും പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​ർ ന​ഗ​ര​സ​ഭ ഓ​ഫീ​സി​നു മു​ന്നി​ൽ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി.

വി​വി​ധ വാ​ർ​ഡു​ക​ളി​ൽ ശോ​ച​നീ​യ​മാ​യ റോ​ഡു​ക​ളി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​തെ വ​ർ​ഷ​ങ്ങ​ളാ​യി മു​ട​ങ്ങി​ക്കി​ട​ക്കു​ന്പോ​ൾ ഭ​ര​ണ​ക​ക്ഷി​യി​ലെ ചി​ല കൗ​ണ്‍​സി​ല​ർ​മാ​രു​ടെ വാ​ർ​ഡു​ക​ളി​ൽ ഗു​ണ​നി​ല​വാ​ര​മു​ള്ള റോ​ഡു​ക​ൾ പൊ​ളി​ച്ച് ടൈ​ൽ വി​രി​ച്ച് ല​ക്ഷ​ങ്ങ​ൾ ധൂ​ർ​ത്ത് അ​ടി​ക്കു​ക​യാ​ണെ​ന്നും പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു.

ഏ​ഴാം വാ​ർ​ഡി​ലെ ഹോ​ളി​ഫാ​മി​ലി കോ​ണ്‍​വെ​ന്‍റ് ബൈ​ലൈ​ൻ, നോ​വ​ൽ​റ്റി ബൈ​ലൈ​ൻ, 24-ാം വാ​ർ​ഡ് മോ​ന​പ്പി​ള്ളി അ​ന്പ​ലം ബൈ​ലൈ​ൻ, 32-ാം വാ​ർ​ഡ് വി.​ആ​ർ. പു​രം ഗ്രീ​ൻ​വാ​ലി റോ​ഡ്, 26-ാം വാ​ർ​ഡി​ലെ ത​ന​യ​ൻ​കാ​ട്ടി​ൽ അ​ന്പ​ലം ബൈ​ലൈ​ൻ, 34-ാം വാ​ർ​ഡ് പാ​ലി​യം​പാ​ടം ക​മ്യൂ​ണി​റ്റി ഹാ​ൾ റോ​ഡ്, 35-ാം വാ​ർ​ഡ് ആ​ശ്ര​മം-​റ​ബ​ർ​തോ​ട്ടം ബൈ​ലൈ​ൻ എ​ന്നീ റോ​ഡു​ക​ളു​ടെ നി​ർ​മാ​ണ​ങ്ങ​ളാ​ണ് മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന​ത്.

ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ലു​ള്ള വി​വി​ധ സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ​ണി​ക​ൾ പോ​ലും സ്കൂ​ൾ തു​റ​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം അ​വ​ശേ​ഷി​ക്കു​ന്പോ​ഴും ന​ട​ന്നി​ട്ടി​ല്ല. തെ​രു​വ് വി​ള​ക്കു​ക​ൾ അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്തു​ന്ന കാ​ര്യ​ത്തി​ൽ പോ​ലും രാ​ഷ്ട്രീ​യ വി​വേ​ച​നം കാ​ണി​ക്കു​ക​യാ​ണെ​ന്നും പ്ര​തി​പ​ക്ഷം കു​റ്റ​പ്പെ​ടു​ത്തി.

പ്ര​ധാ​ന വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ല്ലാം സ്തം​ഭ​നാ​വ​സ്ഥ​യി​ലാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി. ഏ​ഴാം വാ​ർ​ഡി​ലെ വാ​യ​ന​ശാ​ല​യി​ൽ പു​സ്ത​ക​ങ്ങ​ൾ വാ​ങ്ങി തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ത്ത​തി​ലും ഭ​ര​ണ​സ്തം​ഭ​ന​ത്തി​ലും പ്ര​തി​ഷേ​ധി​ച്ചു ഭ​ര​ണ​ക​ക്ഷി​ക്കു​ള്ളി​ലെ അ​ധി​കാ​ര​ത്ത​ർ​ക്ക​വും പി​ടി​വ​ലി​യും മൂ​ലം വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​താ​ള​ത്തി​ൽ ആ​യി​രി​ക്കു​ക​യാ​ണെ​ന്നും പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഒ.​പൈ​ല​പ്പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷി​ബു വാ​ല​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൗ​ണ്‍​സി​ല​ർ​മാ​രാ​യ മേ​രി ന​ള​ൻ, ആ​ലീ​സ് ഷി​ബു, സ​ര​ള നീ​ല​ങ്കാ​ട്ടി​ൽ, ജി​യോ കി​ഴ​ക്കും​ത​ല, എം.​പി.​ഭാ​സ്ക​ര​ൻ, എം.​എ.​ജോ​സ്, ജോ​യി ചാ​മ​വ​ള​പ്പി​ൽ, വ​ർ​ഗീ​സ് മാ​റോ​ക്കി, ആ​നി പോ​ൾ, സൂ​സ​മ്മ ആ​ന്‍റ​ണി, സു​മ ബൈ​ജു, ബി​ജു എ​സ്. ചി​റ​യ​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Related posts