മെസേജ് വായിച്ചാൽ കഞ്ഞിയുണ്ടാകുമോ? സർക്കാരിന്‍റെ മെസേജ് വായിച്ച് റേഷൻ വാങ്ങാൻ കടയിലെത്തുന്നവരോട് സ്റ്റോക്കില്ലെന്ന് കടയുടമകൾ; വ്യാ​പാ​രി​ക​ളും കാ​ർ​ഡ് ഉ​ട​മ​ക​ളും തമ്മിൽ തർക്കം പതിവാകുന്നു

ചാ​ല​ക്കു​ടി: കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് ഫോ​ണി​ൽ ല​ഭി​ക്കു​ന്ന മെ​സേ​ജു​ക​ൾ ക​ണ്ട് റേ​ഷ​ൻ ക​ട​ക​ളി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ ചെ​ല്ലു​ന്പോ​ൾ സ്റ്റോ​ക്ക് എ​ത്തി​യി​ട്ടി​ല്ലെ​ന്ന മ​റു​പ​ടി കേ​ട്ട് മ​ട​ങ്ങു​ന്നു.റേ​ഷ​ൻ​കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് റേ​ഷ​ൻ സാ​ധ​ന​ങ്ങ​ളു​ടെ ത​രം തി​രി​ച്ച മെ​സേ​ജു​ക​ളാ​ണ് ല​ഭി​ച്ചി​രു​ന്ന​ത്.

സെ​പ്റ്റം​ബ​ർ മാ​സ​ത്തി​ൽ സ്റ്റേ​റ്റ് സ​ബ്സി​ഡി കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് മാ​സ​ത്തി​ൽ ര​ണ്ടു​കി​ലോ സ​ർ​ക്കാ​ർ പ​റ​യു​ന്ന​ത്. സ​പ്ലൈ ഓ​ഫീ​സി​ൽ​നി​ന്ന് ലി​സ്റ്റ് പ്ര​കാ​രം 1.400 ഗ്രാം ​അ​രി​യാ​ണ് ല​ഭി​ച്ച​ത്. എ​പി​എ​ൽ കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് മാ​സ​ത്തി​ൽ സി​വി​ൽ സ​പ്ലൈ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ര​ണ്ടു​കി​ലോ അ​രി​യും ര​ണ്ടു​കി​ലോ ആ​ട്ട​യു​മാ​ണ് മെ​സേ​ജ് അ​യ​ച്ച​ത്. എ​ന്നാ​ൽ സി​വി​ൽ സ​പ്ലൈ​സ് അ​നു​വ​ദി​ച്ച​ത് 500ഗ്രാം ​അ​രി​യാ​ണ്.

മെ​സേ​ജ് അ​യ​ക്കു​ന്ന​ത് അ​നു​സ​രി​ച്ച് റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ റേ​ഷ​ൻ ക​ട​ക​ളി​ൽ​നി​ന്നും ല​ഭി​ക്കാ​താ​യ​തോ​ടെ റേ​ഷ​ൻ വ്യാ​പാ​രി​ക​ളും കാ​ർ​ഡ് ഉ​ട​മ​ക​ളും ത​മ്മി​ലു​ള്ള ത​ർ​ക്കം പ​തി​വാ​യി​രി​ക്ക​യാ​ണ്. ആ​ഗ​സ്റ്റ് 30നു 200​ഓ​ളം റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ അ​രി​ക്കും ഗോ​ത​ന്പി​നും ആ​ട്ട​യ്ക്കും വേ​ണ്ടി പ​ണം അ​ട​ച്ച് സ്റ്റോ​ക്ക് ല​ഭി​ക്കു​ന്ന​തി​നു കാ​ത്തി​രി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. കൃ​ത്യ​മാ​യ അ​ള​വി​ൽ റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ വാ​തി​ൽ​പ്പ​ടി സ​ന്പ്ര​ദാ​യം അ​നു​സ​രി​ച്ച് റേ​ഷ​ൻ​ക​ട​ക​ളി​ൽ എ​ത്തി​ക്കു​വാ​ൻ ഇ​നി​യും ക​ഴി​ഞ്ഞി​ട്ടി​ല്ല.

സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് ആ​ൾ കേ​ര​ള റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് പി.​ഡി.​പോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി കെ.​കെ.​പ​ങ്ക​ജാ​ക്ഷ​ൻ, വി.​ഡി.​തോ​മ​സ്, ബെ​ൻ​സ​ൻ ക​ണ്ണൂ​ക്കാ​ട​ൻ, എം.​കെ.​സു​നി​ൽ, കെ.​കെ.​അ​നി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts