യാ​ത്ര​മ​ധ്യേ ഡ​യ​പ്പ​ർ തീ​ർ​ന്നു; പ​ത്ത് മി​നി​റ്റി​നു​ള്ളി​ൽ കു​ഞ്ഞി​ന് ഡ​യ​പ്പ​ർ എ​ത്തി, ഒ​ഡീ​ഷ സ്വ​ദേ​ശി​ക്ക് സ​ഹാ​യ​മാ​യ​ത് ഇ​ന്ത്യ​ൻ റെ​യി​ൽ​വേ !

ന്യൂ​ഡ​ൽ​ഹി: തീ​വ​ണ്ടി യാ​ത്ര​യ്ക്കി​ടെ ആ​റു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന്‍റെ ഡ​യ​പ്പ​ർ തീ​ർ​ന്നു​പോ​യ ഒ​ഡീ​ഷ സ്വ​ദേ​ശി​ക്ക് തു​ണ​യാ​യി ഇ​ന്ത്യ​ൻ റെ​യി​ൽ​വേ. സ​ഹാ​യ​ത്തി​നാ​യി ‘റെ​യി​ൽ മ​ദ​ദ്’ ആ​പ്പി​ൽ പ​രാ​തി ന​ൽ​കി വെ​റും പ​ത്ത് മി​നി​റ്റി​നു​ള്ളി​ൽ റെ​യി​ൽ​വേ അ​ധി​കൃ​ത​ർ പ്ര​ശ്നം പ​രി​ഹ​രി​ച്ചു. യാ​ത്ര​യ്ക്കാ​യി ആ​വ​ശ്യ​ത്തി​ന് ഡ​യ​പ്പ​ർ ക​രു​തി​യി​രു​ന്നെ​ങ്കി​ലും യാ​ത്രാ​മ​ധ്യേ ഇ​വ തീ​ർ​ന്നു​പോ​വു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് യാ​ത്ര​ക്കാ​ര​നാ​യ ദേ​ബി​പ്ര​സാ​ദ് എ​ന്ന​യാ​ൾ റെ​യി​ൽ​വേ​യു​ടെ ‘റെ​യി​ൽ മ​ദ​ദ്’ പ്ലാ​റ്റ്‌​ഫോ​മി​ൽ രാ​വി​ലെ 10:07ന് ​പ​രാ​തി ര​ജി​സ്റ്റ​ർ ചെ​യ്തു. പ​രാ​തി ന​ൽ​കി പ​ത്ത് മി​നി​റ്റി​നു​ള്ളി​ൽ ത​ന്നെ റെ​യി​ൽ മ​ദ​ദ് അ​ധി​കൃ​ത​രു​ടെ​യും പാ​ന്‍റ്ട്രി കാ​ർ മാ​നേ​ജ​രു​ടെ​യും ഫോ​ൺ കോ​ളു​ക​ൾ അ​ദ്ദേ​ഹ​ത്തി​ന് ല​ഭി​ച്ചു. അ​ടു​ത്ത സ്റ്റേ​ഷ​നി​ൽ വെ​ച്ച് ആ​വ​ശ്യ​മാ​യ ഡ​യ​പ്പ​ർ എ​ത്തി​ച്ചു ന​ൽ​കു​ക​യും ചെ​യ്തു. ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ങ്ങ​ൾ വ​ഴി​യു​ള്ള ഈ ​വേ​ഗ​ത​യേ​റി​യ സേ​വ​ന​ത്തെ പ്ര​ശം​സി​ച്ച് ദേ​ബി​പ്ര​സാ​ദ് എ​ക്സ് പ്ലാ​റ്റ്‌​ഫോ​മി​ൽ കു​റി​പ്പും ചി​ത്ര​ങ്ങ​ളും പ​ങ്കു​വെ​ച്ചു. താ​ൻ സ്വ​ന്തം പ​ണം ന​ൽ​കി​യാ​ണ് ഡ​യ​പ്പ​ർ വാ​ങ്ങി​യ​തെ​ന്നും റെ​യി​ൽ​വേ​യു​ടെ സൗ​ജ​ന്യ…

Read More

ഒ​ഡീ​ഷ​യി​ലെ മ​യൂ​ർ​ഭ​ഞ്ചി​ൽ ആം​ബു​ല​ൻ​സി​നു​ള്ളി​ൽ ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് രോ​ഗി മ​രി​ച്ചു

ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ലെ മ​യൂ​ർ​ഭ​ഞ്ചി​ൽ ആം​ബു​ല​ൻ​സി​നു​ള്ളി​ൽ ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് രോ​ഗി മ​രി​ച്ചു. സു​യോ​ഷ് ബാ​രി​ക് എ​ന്ന യു​വാ​വാ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ മ​റ്റ് ര​ണ്ട് പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റു. ഉ​ഡ​ല മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്ന് ഭു​വ​നേ​ശ്വ​റി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് സു​യോ​ഷി​നെ മാ​റ്റു​ന്ന​തി​നി​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ആം​ബു​ല​ൻ​സി​നു​ള്ളി​ൽ വ​ച്ച് സു​യോ​ഷി​ന് ഓ​ക്സി​ജ​ൻ ന​ൽ​കാ​നാ​യി സി​ലി​ണ്ട​റി​ന്‍റെ വാ​ൽ​വ് തു​റ​ന്ന ഉ​ട​ൻ ത​ന്നെ ചോ​ർ​ച്ച​യു​ണ്ടാ​വു​ക​യും തീ ​പ​ട​ർ​ന്നു​പി​ടി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് സി​ലി​ണ്ട​ർ വ​ലി​യ ശ​ബ്ദ​ത്തോ​ടെ പൊ​ട്ടി​ത്തെ​റി​ച്ചു. സ്ഫോ​ട​ന​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ ആം​ബു​ല​ൻ​സി​ന്‍റെ മേ​ൽ​ഭാ​ഗം പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. ഏ​ക​ദേ​ശം നാ​ൽ​പ​ത് അ​ടി​യോ​ളം ദൂ​രേ​ക്ക് തെ​റി​ച്ചു​പോ​യി. ആം​ബു​ല​ൻ​സി​ലെ ബെ​ഡി​ൽ സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ച്ചി​രു​ന്ന​തി​നാ​ൽ സു​യോ​ഷി​ന് പു​റ​ത്തി​റ​ങ്ങാ​ൻ സാ​ധി​ച്ചി​ല്ല. ചു​റ്റും തീ ​പ​ട​ർ​ന്ന​തോ​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ വാ​തി​ലി​ലൂ​ടെ അ​ക​ത്തേ​ക്ക് വ​ലി​ച്ച് പു​റ​ത്തെ​ടു​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു.

Read More

കിഴക്കൻ യുക്രെയ്‌നിലെ റഷ്യൻ ആക്രമണത്തിൽ രണ്ട് ബസുകൾക്ക് തീപിടിച്ച് 33 പേർ കൊല്ലപ്പെട്ടു

കീവ്: കിഴക്കൻ യുക്രെയ്‌നിലെ റഷ്യൻ ആക്രമണത്തിൽ രണ്ട് ബസുകൾക്ക് തീപിടിച്ച് 33 പേർ കൊല്ലപ്പെട്ടു. ഈ വർഷം യുക്രെയ്നിൽ റഷ്യ ഒറ്റ ദിവസം നടത്തുന്ന ഏറ്റവും മാരകമായ ആക്രമണമാണിത്. ഡൊനെറ്റ്സ്ക് മേഖലയിലെ ക്രാമറ്റോർസ്ക് നഗരത്തിലുണ്ടായ ആക്രമണത്തിൽ 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തെ തുടർന്ന് പ്രദേശത്തെ പൊതുഗതാഗത സംവിധാനം പൂർണമായി നിർത്തിവച്ചു. സുരക്ഷിതമായി ജീവൻ നിലനിർത്തുന്നതിനായി രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്ക് മാറിത്താമസിക്കാൻ അധികൃതർ ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. റഷ്യൻ സേന മനഃപൂർവം സാധാരണക്കാരെ ലക്ഷ്യമിടുകയാണെന്നും, ഒറ്റയടിക്ക് പരമാവധി ആളുകളെ കൊല്ലുന്നതിനാണ് യാത്രക്കാരുള്ള ബസുകൾ തെരഞ്ഞെടുത്തതെന്നും ഡൊനെറ്റ്സ്ക് റീജിയണൽ മിലിട്ടറി അഡ്മിനിസ്ട്രേഷൻ തലവൻ വാഡിം ഫിലാഷ്കിൻ വ്യക്തമാക്കി.

Read More

പ്ര​വ​ർ​ത്ത​ന​ച്ചെ​ല​വിലും ഫ്യു​വ​ൽ സ​ർ​ചാ​ർ​ജിലും ഉണ്ടായ വ​ർ​ധ​ന; വി​മാ​ന ക​മ്പ​നി​ക​ൾ ടിക്കറ്റ് നിരക്ക് വ​ർ​ധി​പ്പി​ക്കുന്നു

ന്യൂ​ഡ​ൽ​ഹി: ഫ്യു​വ​ൽ സ​ർ​ചാ​ർ​ജ് വ​ർ​ധി​പ്പി​ച്ച​തോ​ടെ വി​മാ​ന യാ​ത്രാ നി​ര​ക്കു​ക​ൾ വ​ർ​ധി​പ്പി​ച്ച് എ​യ​ർ ഇ​ന്ത്യ​യും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സും. ആ​ഗോ​ള വി​പ​ണി​യി​ലെ ഇ​ന്ധ​ന​വി​ല​യി​ലു​ള്ള വ​ർ​ധ​ന​വും എ​വി​യേ​ഷ​ൻ ട​ർ​ബൈ​ൻ ഫ്യു​വ​ൽ വി​ല​യി​ലെ ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ളു​മാ​ണ് വി​മാ​ന​ക്ക​മ്പ​നി​ക​ൾ ഈ ​തീ​രു​മാ​ന​മെ​ടു​ക്കാ​ൻ കാ​ര​ണം. ആ​ഭ്യ​ന്ത​ര സ​ർ​വീ​സു​ക​ളി​ൽ ദൂ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ 400 രൂ​പ മു​ത​ൽ 1,200 രൂ​പ വ​രെ​യാ​ണ് സ​ർ​ചാ​ർ​ജ് വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. അ​ന്താ​രാ​ഷ്ട്ര റൂ​ട്ടു​ക​ളി​ൽ ദൂ​ര​വും ല​ക്ഷ്യ​സ്ഥാ​ന​വും അ​നു​സ​രി​ച്ച് ഉ​യ​ർ​ന്ന നി​ര​ക്കു​ക​ളാ​ണ് ഈ​ടാ​ക്കു​ന്ന​ത്. മി​ഡി​ൽ ഈ​സ്റ്റ് സം​ഘ​ർ​ഷ​ങ്ങ​ളും ആ​ഗോ​ള ഊ​ർ​ജ വി​പ​ണി​യി​ലെ സ​മ്മ​ർ​ദ​ങ്ങ​ളും കാ​ര​ണം പ്ര​വ​ർ​ത്ത​ന​ച്ചെ​ല​വ് കൂ​ടി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ന​ട​പ​ടി. ഇ​ൻ​ഡി​ഗോ, ആ​കാ​ശ എ​യ​ർ തു​ട​ങ്ങി​യ മ​റ്റ് പ്ര​മു​ഖ വി​മാ​ന​ക്ക​മ്പ​നി​ക​ളും സ​മാ​ന​മാ​യ രീ​തി​യി​ൽ ഫ്യു​വ​ൽ സ​ർ​ചാ​ർ​ജു​ക​ൾ പ​രി​ഷ്ക​രി​ച്ചി​ട്ടു​ണ്ട്. ഈ ​വ​ർ​ധ​ന​വോ​ടെ യാ​ത്ര​ക്കാ​ർ​ക്ക് വി​മാ​ന ടി​ക്ക​റ്റു​ക​ൾ​ക്കാ​യി കൂ​ടു​ത​ൽ തു​ക ന​ൽ​കേ​ണ്ടി വ​രും.

Read More

പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നും മു​ഹ​മ്മ​ദ് റി​യാ​സി​നു​മെ​തി​രെ മാ​സ​പ്പ​ടി കേ​സി​ൽ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന ഹ​ർ​ജി​; പി​ണ​റാ​യി​ക്ക് പ്ര​തി​രോ​ധം തീ​ർ​ക്കാ​ൻ പാ​ർ​ട്ടി

കൊ​ച്ചി: മാ​സ​പ്പ​ടി കേ​സി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നും മു​ഹ​മ്മ​ദ് റി​യാ​സി​നു​മെ​തി​രെ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന ഹ​ർ​ജി​യി​ൽ ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ച് ഇ​ന്ന് വി​ധി പ​റ​യും. ജ​സ്റ്റി​സ് എ. ​ബ​ദ​റു​ദ്ദീ​ന്‍റെ ബെ​ഞ്ചാ​ണ് വി​ധി പ​റ​യു​ക. എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റും (ഇ​ഡി) പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന നി​ല​പാ​ട് സ​ർ​ക്കാ​രും സ്വീ​ക​രി​ച്ചി​രു​ന്നു. പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ കെ.​എം. ഷാ​ജ​ഹാ​നാ​ണ് ഹ​ർ​ജി ന​ൽ​കി​യ​ത്. പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ, മ​ക​ൾ വീ​ണ വി​ജ​യ​ൻ, മു​ൻ മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് എ​ന്നി​വ​ർ​ക്കെ​തി​രെ അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്നാ​യി​രു​ന്നു ഇ​ഡി ശി​പാ​ർ​ശ ചെ​യ്ത​ത്. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ക്കു​ന്നു​ണ്ടെ​ന്നും ആ​ദ്യം ത​ന്നെ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് നി​ർ​ബ​ന്ധ​മി​ല്ലെ​ന്നു​മാ​ണ് സ​ർ​ക്കാ​രി​ന്‍റെ വാ​ദം. എ​ന്നാ​ൽ അ​ഴി​മ​തി​ക്ക് കൃ​ത്യ​മാ​യ തെ​ളി​വു​ക​ളു​ണ്ടെ​ന്നും അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി ശേ​ഖ​രി​ച്ച വി​വ​ര​ങ്ങ​ൾ ത​ന്നെ​യാ​ണ് കൈ​മാ​റി​യ​തെ​ന്നും അ​തി​നാ​ൽ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന​മാ​ണ്…

Read More

ആ​കാ​ശ​വ​ഴി​ക​ളി​ൽ ആ​ശ​ങ്ക; ഇ​റാ​നെ പി​ന്തു​ണ​യ്ക്കു​ന്ന ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​ശ്ചി​മേ​ഷ്യാ സം​ഘ​ർ​ഷം കൈ​വി​ടു​ന്നു

റി​യാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ന് നേ​രെ ഹൂ​തി ആ​ക്ര​മ​ണം; വി​മാ​ന സ​ർ​വീ​സു​ക​ൾ ത​ട​സ​പ്പെ​ട്ടു റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യു​ടെ ത​ല​സ്ഥാ​ന​മാ​യ റി​യാ​ദി​ലെ സു​ര​ക്ഷാ​പ്ര​ശ്ന​ങ്ങ​ളെ​യും വി​മാ​ന​ത്താ​വ​ള​ത്തി​ന് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ ഭീ​ഷ​ണി​ക​ളെ​യും തു​ട​ർ​ന്ന് വി​മാ​ന സ​ർ​വീ​സു​ക​ൾ ത​ട​സ​പ്പെ​ട്ടു. സൗ​ദി അ​റേ​ബ്യ​യി​ലെ കിം​ഗ് ഖാ​ലി​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന് നേ​രെ യെ​മ​നി​ലെ ഹൂ​തി​ക​ളു​ടെ മി​സൈ​ൽ ആ​ക്ര​മ​ണ അ​വ​കാ​ശ​വാ​ദ​ങ്ങ​ളെ​ത്തു​ട​ർ​ന്നു​ണ്ടാ​യ സു​ര​ക്ഷാ ആ​ശ​ങ്ക​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി​യ​ത്. കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ (സി​യാ​ൽ) നി​ന്ന് റി​യാ​ദി​ലേ​ക്ക് പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന വി​മാ​ന​ങ്ങ​ളും ആ​കാ​ശ എ​യ​റി​ന്‍റെ​യും സൗ​ദി​യ​യു​ടെ​യും സ​ർ​വീ​സു​ക​ളും സു​ര​ക്ഷാ മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. ഡ​ൽ​ഹി​യി​ൽ നി​ന്ന് റി​യാ​ദി​ലേ​ക്ക് പു​റ​പ്പെ​ട്ട എ​യ​ർ ഇ​ന്ത്യ വി​മാ​നം സു​ര​ക്ഷാ സാ​ഹ​ച​ര്യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി ഡ​ൽ​ഹി​യി​ൽ​ത​ന്നെ തി​രി​ച്ചി​റ​ക്കി. കൂ​ടാ​തെ എ​യ​ർ ഇ​ന്ത്യ, എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്, ആ​കാ​ശ എ​യ​ർ, ഇ​ൻ​ഡി​ഗോ തു​ട​ങ്ങി​യ വി​മാ​ന ക​മ്പ​നി​ക​ൾ റി​യാ​ദി​ലേ​ക്കു​ള്ള സ​ർ​വീ​സു​ക​ൾ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. റി​യാ​ദി​ലേ​ക്ക് ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്തി​ട്ടു​ള്ള യാ​ത്ര​ക്കാ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക്…

Read More

റാ​യ്പൂ​രി​ൽ ന​ടു​ക്കു​ന്ന സം​ഭ​വം; കു​ട്ടി​യു​മാ​യി നി​ന്ന വ​യോ​ധി​ക​നെ​തി​രെ കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണം; സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്

റാ​യ്പൂ​രി​ൽ കു​ട്ടി​യു​മാ​യി നി​ൽ​ക്കു​ക​യാ​യി​രു​ന്ന വ​യോ​ധി​ക​ന് നേ​രെ കാ​ള​യു​ടെ ക്രൂ​ര​മാ​യ ആ​ക്ര​മ​ണം. വീ​ടി​ന് പു​റ​ത്തു​നി​ന്ന വ​യോ​ധി​ക​നെ കാ​ള പെ​ട്ടെ​ന്ന് ആ​ക്ര​മി​ച്ച് താ​ഴെ​യി​ടു​ക​യാ​യി​രു​ന്നു. ഈ ​ന​ടു​ക്കു​ന്ന സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി. കു​ട്ടി​യെ ക​യ്യി​ലെ​ടു​ത്ത് നി​ൽ​ക്കു​ക​യാ​യി​രു​ന്ന വ​യോ​ധി​ക​ന് നേ​രെ​യാ​ണ് കാ​ള പാ​ഞ്ഞ​ടു​ത്ത​ത്. ഇ​ടി​യേ​റ്റ് അ​ദ്ദേ​ഹം നി​ല​ത്തു വീ​ണെ​ങ്കി​ലും കാ​ള കൊ​മ്പു​ക​ൾ കൊ​ണ്ട് വീ​ണ്ടും ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി ത​ല​നാ​രി​ഴ​യ്ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. ആ​ക്ര​മ​ണ​ത്തി​നി​ട​യി​ൽ വ​യോ​ധി​ക​ൻ ഒ​രു ഇ​രു​മ്പ് തൂ​ണി​ൽ പി​ടി​ച്ച് എ​ഴു​ന്നേ​ൽ​ക്കാ​ൻ ശ്ര​മി​ച്ചു. ഇ​തി​നി​ട​യി​ലും കാ​ള ആ​ക്ര​മ​ണം തു​ട​ർ​ന്നു. തു​ട​ർ​ന്ന് വീ​ടി​നു​ള്ളി​ൽ നി​ന്ന് ഓ​ടി​യെ​ത്തി​യ ര​ണ്ട് സ്ത്രീ​ക​ൾ കു​ട്ടി​യെ സു​ര​ക്ഷി​ത​മാ​യി എ​ടു​ത്തു​മാ​റ്റു​ക​യും വ​യോ​ധി​ക​നെ വീ​ടി​നു​ള്ളി​ലേ​ക്ക് സ​ഹാ​യി​ച്ച് ക​യ​റ്റു​ക​യും ചെ​യ്തു. തെ​രു​വ് നാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റ​തി​നെ തു​ട​ർ​ന്നാ​ണ് കാ​ള​യ്ക്ക് ഇ​ത്ര​യ​ധി​കം ആ​ക്ര​മ​ണ​സ്വ​ഭാ​വം ഉ​ണ്ടാ​യ​തെ​ന്ന് പ്ര​ദേ​ശി​ക കൗ​ൺ​സി​ല​ർ അ​ശു ച​ന്ദ്ര​വം​ശി വ്യ​ക്ത​മാ​ക്കി. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ന​ഗ​ര​ത്തി​ൽ അ​ല​ഞ്ഞു​തി​രി​ഞ്ഞു​ന​ട​ക്കു​ന്ന ക​ന്നു​കാ​ലി​ക​ളെ പി​ടി​കൂ​ടാ​ൻ മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ൻ പ്ര​ത്യേ​ക പ​രി​ശോ​ധ​ന…

Read More