രമ്യ ഹരിദാസിനെ അപകീർത്തിപ്പെടുത്തിയ സംഭവം; കേസെടുക്കാത്ത നടപടിയിൽ പ്രതിഷേധിച്ചു

പാലക്കാട്: ആ​ല​ത്തൂ​രി​ലെ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ത്ഥി ര​മ്യ ഹ​രി​ദാ​സി​നെ​തി​രെ കോ​ഴി​ക്കോ​ടും പൊ​ന്നാ​നി​യി​ലും വ​ച്ച് അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ്ര​സ്താ​വ​ന ന​ട​ത്തി​യ എ​ൽ.​ഡി.​എ​ഫ് ക​ണ്‍​വീ​ന​ർ എ. ​വി​ജ​യ​രാ​ഘ​വ​നെ​തി​രെ പ​ത്ത് ദി​വ​സം ക​ഴി​ഞ്ഞി​ട്ടും കേ​സ്സ് എ​ടു​ക്കാ​ത്ത​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് ആ​ല​ത്തൂ​ർ യു.​ഡി.​എ​ഫ് പാ​ർ​ല​മെ​ന്‍റ് ക​മ്മി​റ്റി കു​റ്റ​പ്പെ​ടു​ത്തി.​കോ​ഴി​ക്കോ​ട്ടേ​യും പൊ​ന്നാ​നി​യി​ലേ​യും അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ്ര​സം​ഗ​ത്തി​നു ശേ​ഷം ഏ​പ്രി​ൽ ര​ണ്ടി​നാ​ണ് യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ത്ഥി ര​മ്യ ഹ​രി​ദാ​സ് ആ​ല​ത്തൂ​ർ ഡി.​വൈ.​എ​സ്.​പി മു​ന്പാ​കെ പ​രാ​തി ന​ൽ​കി​യ​ത്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ന്നാ​നി ഡി.​വൈ.​എ​സ്.​പി ബി​ജു ഭാ​സ്ക​ർ പ​രാ​തി​ക്കാ​രി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യെ​ങ്കി​ലും ഇ​ന്നേ വ​രെ പോ​ലീ​സ് കേ​സ്സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടി​ല്ല.

പൊ​തു സ​മൂ​ഹ​മ​ധ്യ​ത്തി​ൽ ഒ​രു സ്ത്രീ​ക്കെ​തി​രെ സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ന്ന ത​ര​ത്തി​ൽ പ്ര​സ്താ​വ​ന ന​ട​ത്തി​യാ​ൽ ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മ​മ​നു​സ​രി​ച്ച് ഇ​രു​പ​ത്തി​നാ​ലു മ​ണി​ക്കൂ​റി​ന​കം കേ​സ്സ് ര​ജി​സ്റ്റ​ർ ചെ​യ്ത് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കേ​ണ്ട​താ​ണ്.

എ​ന്നാ​ൽ ഇ​വി​ടെ പ്ര​ഥ​മ​ദൃ​ഷ്ട്യാ കേ​സ്സ് ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന പ​രാ​തി​യാ​ണെ​ന്ന​റി​ഞ്ഞി​ട്ടും എ. ​വി​ജ​യ​രാ​ഘ​വ​നെ​തി​രെ കേ​സ്സ് ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത​ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മൗ​നാ​നു​വാ​ദം ഉ​ള്ള​തു കൊ​ണ്ടാ​ണ്. ഈ ​കേ​സ്സ് മാ​ത്ര​മ​ല്ല സ്ത്രീ​ക​ൾ​ക്കെ​തി​രാ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ കേ​സ്സ് ര​ജി​സ്റ്റ​ർ ചെ​യ്യാ​തി​രി​ക്കു​ന്ന​ത് എ​ൽ.​ഡി.​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ സ്ഥി​രം ശൈ​ലി​യാ​ണ്.

ത​ന്‍റെ സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ന്ന ത​ര​ത്തി​ൽ പൊ​ന്നാ​നി​യി​ലും കോ​ഴി​ക്കോ​ടും ന​ട​ത്തി​യ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ​ര​മാ​ർ​ശ​ത്തി​ൽ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടു കൊ​ണ്ട് ആ​ല​ത്തൂ​രി​ലെ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ത്ഥി ര​മ്യ ഹ​രി​ദാ​സ് എ​ൽ.​ഡി.​എ​ഫ് ക​ണ്‍​വീ​ന​ർ എ. ​വി​ജ​യ​രാ​ഘ​വ​നെ​തി​രെ ആ​ല​ത്തൂ​ർ കോ​ട​തി​യി​ൽ പ്ര​ത്യേ​ക കേ​സ്സ് ഫ​യ​ൽ ചെ​യ്യു​മെ​ന്ന് യു.​ഡി.​എ​ഫ് പാ​ർ​ല​മെ​ന്‍റ് ക​മ്മി​റ്റി പത്ര പ്രസ്താവനയിൽഅ​റി​യി​ച്ചു.

Related posts