ര​മ്യാ ഹ​രി​ദാ​സ്! കോ​ഴി​ക്കോ​ട് കു​റ്റി​ക്കാ​ട്ടൂ​രി​ലെ കൂ​ലി​ത്തൊ​ഴി​ലാ​ളി പി.​ പി. ഹ​രി​ദാ​സ​ന്‍റെ​യും രാ​ധ​യു​ടെ​യും മകള്‍; കോ​ൺ​ഗ്ര​സ് പ​ട്ടി​ക​യി​ലെ ഏ​ക സ്ത്രീ ​സാ​ന്നി​ധ്യം

കോ​ഴി​ക്കോ​ട്: കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി പ​ട്ടി​ക പു​റ​ത്തു വ​ന്ന​പ്പോ​ള്‍ അ​തി​ലെ ഏ​ക സ്ത്രീ ​സാ​ന്നി​ധ്യ​മാ​യി കു​ന്ദ​മം​ഗ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​മ്യാ ഹ​രി​ദാ​സ്. ആ​ല​ത്തൂ​രി​ൽ എ​ല്ഡി​എ​ഫി​ന്‍റെ സി​റ്റിം​ഗ് എം​പി പി.​കെ ബി​ജു​വി​നെ​തി​രെ​യാ​ണ് ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ര​മ്യ​യു​ടെ ക​ന്നി മ​ത്സ​രം. 2013ല്‍ ​ഡ​ല്‍​ഹി​യി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ നേ​തൃ​ത്ത​ത്തി​ല്‍ ന​ട​ന്ന ടാ​ല​ന്‍റ് ഹ​ണ്ടി​ലൂ​ടെ​യാ​ണ് ബി​എ സം​ഗീ​ത വി​ദ്യാ​ർ​ഥി​യാ​യ ര​മ്യ ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ക്കു​ന്ന​ത്. പ​രി​പാ​ടി​യി​ലെ പ്ര​ക​ട​ന​ത്തി​ലൂ​ടെ ത​ന്‍റെ നേ​തൃ​ത്വ​പാ​ട​വം തെ​ളി​യി​ച്ച ര​മ്യ 2015 മു​ത​ല്‍ കോ​ഴി​ക്കോ​ട്ടെ കു​ന്ദ​മം​ഗ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​ണ്.

കോ​ഴി​ക്കോ​ട് കു​റ്റി​ക്കാ​ട്ടൂ​രി​ലെ കൂ​ലി​ത്തൊ​ഴി​ലാ​ളി പി.​പി. ഹ​രി​ദാ​സ​ന്‍റെ​യും രാ​ധ​യു​ടെ​യും മ​ക​ളാ​ണ് ര​മ്യ. യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ അ​ഖി​ലേ​ന്ത്യാ കോ-​ഓ​ര്‍​ഡി​നേ റ്റ​ര്‍​മാ​രി​ല്‍ ഒ​രാ​ളാ​ണ്. സം​സ്‌​കാ​ര സാ​ഹി​തി വൈ​സ് ചെ​യ​ര്‍​മാ​ന്‍, ജ​വ​ഹ​ര്‍ ബാ​ല​ജ​ന​വേ​ദി ജി​ല്ലാ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ തു​ട​ങ്ങി​യ സ്ഥാ​ന​ങ്ങ​ള്‍ ര​മ്യ വ​ഹി​ക്കു​ന്നു​ണ്ട്.

കെ​എ​സ്‌​യു പെ​രു​വ​യ​ല്‍ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പെ​രു​വ​യ​ല്‍ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി, കു​ന്ന​മം​ഗ​ലം നി​യോ​ജ​മ​ണ്ഡ​ലം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി, ര​ണ്ടു ത​വ​ണ പാ​ര്‍​ല​മെ​ന്‍റ് ക​മ്മി​റ്റി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഗാ​ന്ധി​യ​ന്‍ സം​ഘ​ട​ന​യാ​യ ഏ​ക​താ പ​രി​ഷ​ത്തി​ന്‍റെ ആ​ദി​വാ​സി-​ദ​ളി​ത് സ​മൂ​ഹ​ങ്ങ ളു​ടെ ഭൂ​സ​മ​ര നാ​യി​ക​യാ​യി പ​ങ്കെ​ടു​ത്തി​രു​ന്നു.

Related posts