സൈക്കിളിൽ  പോയ യുവാവിനെ  വനിതകൾ സഞ്ചരിച്ച സ്കൂട്ടർ ഇടിച്ചു വീഴ്ത്തി; പിന്നീട് ഇരുവരും ചേർന്ന് ക്രൂരമായി മർദിച്ചു; രാത്രിയിൽ മകളെയും കൂട്ടി സ്ത്രീകൾ വീണ്ടും മർദിച്ചതായി യുവാവ്

ചെ​ങ്ങ​ന്നൂ​ർ: മു​ണ്ട​ൻ​കാ​വ് വ​ട​ക്കേ ഉ​ഴ​ത്തി​ൽ രാ​ഷ്ട്രദീ​പി​ക ഏ​ജ​ന്‍റാ​യ വ​ർ​ഗീ​സ് ജോ​ർ​ജി​ന്‍റെ (റോ​യി ചെ​ങ്ങ​ന്നൂ​ർ) മ​ക​ൻ റോ​ബി​ൻ വ​ർ​ഗീ​സ് (28) ആ​ണ് പ​രാ​തി​ക്കാ​ര​ൻ. ക​ഴി​ഞ്ഞ ദി​വ​സം വൈ​കി​ട്ട് 4 മ​ണി​യോ​ടെ പി​താ​വ് ക​രു​വേ​ലി​പ​ടി​യി​ൽ ന​ട​ത്തു​ന്ന പെ​ട്ടി​ക്ക​ട തു​റ​ക്കാ​നാ​യി റോ​ബി​ൻ സൈ​ക്ക​ളി​ൽ പോ​കു​ക​യാ​യി​രു​ന്നു.

വീ​ടി​ന് സ​മീ​പ​ത്തെ വ​ള​വി​ൽ വ​ച്ച് സ്കൂ​ട്ട​റി​ൽ ഇ​റ​ക്കം ഇ​റ​ങ്ങി വ​രി​ക​യാ​യി​രു​ന്ന ര​ണ്ട് സ്ത്രീ​ക​ൾ സ​ഞ്ച​രി​ച്ച ആ​ക്ടീ​വ സ്കൂ​ട്ട​ർ നി​യ​ന്ത്ര​ണം വി​ട്ട് റോ​ബി​നെ ഇ​ടി​ക്കു​ക​യും റോ​ബി​നും സൈ​ക്കി​ളും താ​ഴെ വീ​ഴു​ക​യും ചെ​യ്തു. ഈ ​സ​മ​യം സ്കൂ​ട്ട​റി​ൽ നി​ന്നും താ​ഴെ വീ​ണ സ്ത്രീ​ക​ളെ സ​ഹാ​യി​ക്കാ​ൻ ത​ന്‍റെ പ​രി​ക്ക് മ​റ​ന്ന് റോ​ബി​ൻ ചെ​ന്നെ​ങ്കി​ലും ഇ​രു​വ​രും റോ​ബി​നെ അ​സ​ഭ്യം പ​റ​യു​ക​യും കൈ​യേറ്റം ചെ​യ്യു​ക​യും ചെ​യ്തു.

ഇ​വ​രു​ടെ കൈ​വ​ശം ഇ​രു​ന്ന ഹെ​ൽ​മെ​റ്റ് ഉ​പ​യോ​ഗി​ച്ചും സ്ത്രീ​ക​ൾ റോ​ബി​നെ മ​ർ​ദ്ദി​ച്ചു. രാ​ത്രി 8 മ​ണി​യോ​ടെ വീ​ണ്ടും ക​ട​യി​ലേ​ക്ക് പോ​കാ​ൻ ശ്ര​മി​ക്കു​ന്പോ​ൾ ഇ​തി​ൽ ഒ​രു സ്ത്രീ​യും മ​ക​നും കൂ​ടി സൈ​ക്കി​ളി​ന്‍റെ പി​റ​കെ പി​ൻ​തു​ട​രു​ക​യും സ്ത്രീ​യു​ടെ മ​ക​ൻ റോ​ബി​നെ തൊ​ഴി​ച്ചു താ​ഴെ ഇ​ടു​ക​യും കൈ​യേറ്റം ചെ​യ്യു​ക​യും ചെ​യ്തു. ഇ​ത് സം​ബ​ന്ധി​ച്ച് റോ​ബി​ൻ ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ടു.

Related posts