പ്രാഥമിക വിദ്യാഭ്യാസത്തോടെ പഠനം നിര്‍ത്തി! ഈ കൃഷിക്കാരന്‍ പഠിച്ചെടുത്തത് നൂറോളം ഭാഷകള്‍; എണ്‍പത്താറുകാരന്‍ റിച്ചാര്‍ഡ് ബെര്‍ട്ടാനിയെക്കുറിച്ചറിയാം

dbc886eea37fae75ddd5മാതൃഭാഷയല്ലാത്ത ഏതൊരു ഭാഷയും പഠിച്ചെടുക്കാനും അവ ഉപയോഗിക്കാനും ബുദ്ധിമുട്ടുന്നവരാണധികവും. മറ്റ് ഭാഷകള്‍ പഠിക്കുക എന്നത് അല്‍പം ശ്രമകരമായ കാര്യം തന്നെയാണ്. എന്നാല്‍ ഇറ്റലിയിലെ കപ്പാര സ്വദേശിയും എണ്‍പത്താറുകാരനുമായ റിച്ചാര്‍ഡോ ബെര്‍ട്ടാനി എന്ന മനുഷ്യന്‍ ഇക്കാര്യത്തില്‍ ഒരു അത്ഭുതമാവുകയാണ്. പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള ഇദ്ദേഹം ഇപ്പോള്‍ നിലവില്‍ ഉപയോഗത്തില്‍ ഉള്ളതും അല്ലാത്തതുമായ നൂറോളം ഭാഷകളില്‍ വിദഗ്ധനാണ്.

സ്‌കൂള്‍ പഠനത്തോട് ഒട്ടും താത്പര്യമില്ലാതിരുന്ന റിച്ചാര്‍ഡ് ചെറുപ്പത്തില്‍ തന്നെ പഠനത്തോട് വിടപറഞ്ഞ് കൃഷിയിലേയ്ക്ക് ഇറങ്ങിതിരിച്ചു. വീട്ടില്‍ തന്നെ വലിയ പുസ്തകശേഖരം ഉണ്ടായിരുന്നു. അച്ഛന്റേതായിരുന്നു അതെല്ലാം. മിക്കതും റഷ്യന്‍ ഭാഷയിലായിരുന്നു. കാരണം അച്ഛന്‍ കടുത്ത കമ്മ്യൂണിസ്റ്റായിരുന്നു. റഷ്യന്‍ ഭാഷ ഒട്ടും അറിയില്ലായിരുന്നു. വായിക്കാന്‍ അതിയായ താത്പര്യമായിരുന്നതിനാല്‍ ആ പുസ്തകങ്ങളുടെ ഇറ്റാലിയന്‍ പരിഭാഷ കണ്ടെത്തി വായിച്ചു തുടങ്ങി. രണ്ടുംകൂടി വച്ച് റഷ്യന്‍ ഭാഷ പഠിച്ചെടുത്തു. അന്നുമുതല്‍ ഭാഷാപഠനത്തോട് ആവേശമായി.

എസ്‌കിമോ, പ്രഷ്യന്‍ തുടങ്ങി ഇപ്പോള്‍ നിലവിലില്ലാത്തത് ഉള്‍പ്പെടെ നൂറോളം ഭാഷകളില്‍ ഇദ്ദേഹത്തിന് പ്രാവീണ്യം ഉണ്ട്. വളരെ ചെറുപ്പത്തില്‍ തന്നെ രാവിലെ രണ്ടു മണിയ്ക്ക് ഉണരും. ആ സമയമാണ് മസ്തിഷ്‌കം ഏറ്റവും ഉണരുന്നത് എന്നും പഠിയ്ക്കാന്‍ ഏറ്റവും നല്ല സമയമെന്നും ഇദ്ദേഹം പറയുന്നു. ഭാഷകളുമായി ബന്ധപ്പെട്ട വിലപ്പെട്ട രേഖകളും പുസ്തകങ്ങളും ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. ആര്‍ക്കുവേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും കടന്നുവരാനും പുസ്തകങ്ങള്‍ വായിക്കാനും അറിവ് സമ്പാദിക്കാനും റിച്ചാര്‍ഡ് അനുവാദം നല്‍കിയിട്ടുമുണ്ട്.

Related posts