റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാന്‍സ് വൈറലാകുന്നു ! വീഡിയോ കാണാം…

മലയാള സിനിമയില്‍ തിരക്കുള്ള നടിയാണ് റിമ കല്ലിങ്കല്‍. 2009-ല്‍ പുറത്തിറങ്ങിയ ഋതു എന്ന സിനിമയായിരുന്നു താരത്തിന്റെ ആദ്യ ചിത്രം. പിന്നീട് അതേ വര്‍ഷം തന്നെ നീലത്താമര എന്ന ചിത്രത്തിലും താരം ചെയ്ത വേഷം ശ്രദ്ധിക്കപ്പെട്ടു.

ജേര്‍ണലിസത്തില്‍ ബിരുദധാരിയായ താരം 2008-ലെ മിസ് കേരള മത്സരത്തില്‍ രണ്ടാം സ്ഥാനം നേടി. ചെറുപ്പം മുതല്‍ ക്ലാസിക്കല്‍ നൃത്തം പഠിച്ചിട്ടുള്ള താരം ഭരതനാട്യവും മോഹിനിയാട്ടവും അഭ്യസിച്ചിട്ടുണ്ട്. കണ്ടമ്പററി ഡാന്‍സും പഠിച്ച താരം ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി അനവധി വേദികളില്‍ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.

നിദ്ര, 22 ഫീമെയില്‍ കോട്ടയം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള 2012-ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും താരത്തിന് ലഭിച്ചിരുന്നു.

ഇതുകൂടാതെ സമൂഹത്തില്‍ നടക്കുന്ന എന്തിനും ഏതിനും അഭിപ്രായം പറയുന്നതിലൂടെ പലപ്പോഴും വിമര്‍ശങ്ങള്‍ക്കും താരം പാത്രീഭവിച്ചിട്ടുണ്ട്.

ഇപ്പോള്‍ താരം പങ്കുവെച്ചിരിക്കുന്നത് ഒരു കിടിലന്‍ ഡാന്‍സ് വീഡിയോയാണ് ചര്‍ച്ചാവിഷയമായിരിക്കുന്നത്. ലോക പ്രശസ്ത സാഹിത്യകാരിയായ മായാ എയ്ഞ്ചലോവിന്റെ വരികള്‍ക് മനോഹരമായി നൃത്തം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്.

കടല്‍ തീരത്തും പാറക്കെട്ടുകള്‍ക്കും തീയേറ്ററിലും കൂടിയാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. സാഹിത്യകാരിക്കുള്ള ആദരവായാണ് ഈ നൃത്ത വീഡിയോ എന്നാണ് താരം പറയുന്നത്.

താരം സ്ഥാപിച്ച ഡാന്‍സ് അക്കാദമിയായ മാമാങ്കത്തിന്റെ യൂട്യൂബ് ചാനല്‍ വഴിയാണ് നൃത്ത വീഡിയോ പ്രേക്ഷകരിലേക്ക് സമര്‍പ്പിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. റൈസ് എന്ന തലക്കെട്ടിലാണ് ഈ വീഡിയോ താരം അപ്ലോഡ് ചെയ്തിരിക്കുന്നത്.

Related posts

Leave a Comment