പെട്ടാൽ അഞ്ചുവർഷത്തെ ഇടവേളയ്ക്ക് ശേഷം ..! പരാതിക്ക് പിന്നിലെ ലക്ഷ്യം തന്നെ അപകീർത്തിപ്പെടുത്താൻ; ആ​ന​ക്കൊ​മ്പ് കേ​സി​ലെ കു​റ്റ​പ​ത്രം വ​ന്‍ മാ​ന​സി​ക​പീ​ഡ​നമാണെന്ന് മോ​ഹ​ൻ​ലാ​ൽ

കൊ​ച്ചി: ആ​ന​ക്കൊ​ന്പ് കേ​സി​ൽ കു​റ്റ​പ​ത്ര​ത്തി​നെ​തി​രെ ന​ട​ൻ മോ​ഹ​ൻ​ലാ​ൽ ഹൈ​ക്കോ​ട​തി​യി​ൽ. ഒ​ന്നാം പ്ര​തി​യാ​യി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​തു ത​ന്നെ പീ​ഡി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ​ന്നും വി​ശ​ദീ​ക​രി​ക്കാ​നാ​വാ​ത്ത വി​ധം മാ​ന​സി​ക​പീ​ഡ​ന​മാ​ണു ന​ട​ക്കു​ന്ന​തെ​ന്നും മോ​ഹ​ൻ​ലാ​ൽ മ​റു​പ​ടി സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി.

വ​നം​വ​കു​പ്പ് പെ​രു​ന്പാ​വൂ​ർ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച കു​റ്റ​പ​ത്ര​ത്തി​നെ​തി​രെ​യാ​ണു മോ​ഹ​ൻ​ലാ​ൽ കോ​ട​തി​യി​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. 2011 ഡി​സം​ബ​റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ന് ഏ​ഴു വ​ർ​ഷം ക​ഴി​ഞ്ഞാ​ണു കു​റ്റ​പ​ത്രം ന​ൽ​കി​യ​ത്. ഇ​തി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ട്. ത​ന്നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് ഇ​പ്പോ​ൾ പ​രാ​തി ഉ​യ​ർ​ത്തി​ക്കൊ​ണ്ടു വ​ന്നി​രി​ക്കു​ന്ന​ത്. ത​നി​ക്ക് ആ​ന​ക്കൊ​ന്പ് കൈ​വ​ശം വ​യ്ക്കു​ന്ന​തി​ന് അ​നു​മ​തി ല​ഭി​ച്ചി​ട്ടു​ള്ള​താ​ണെ​ന്നും മോ​ഹ​ൻ​ലാ​ൽ പ​റ​യു​ന്നു.

തേ​വ​ര​യി​ലെ വ​സ​തി​യി​ൽ​നി​ന്നു ക​ണ്ടെ​ത്തി​യ ര​ണ്ട് ജോ​ഡി ആ​ന​ക്കൊ​ന്പു​ക​ൾ കൈ​വ​ശം​വ​യ്ക്കാ​ൻ മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യ​താ​ണ്. കേ​സി​ലെ നി​ല​വി​ലെ നി​യ​മ​പ​ര​മാ​യ സാ​ഹ​ച​ര്യം ഇ​താ​ണ്. എ​ന്നി​ട്ടും ആ​ന​ക്കൊ​ന്പ് അ​ന​ധി​കൃ​ത​മാ​ണെ​ന്ന ഹ​ർ​ജി​ക്കാ​രു​ടെ ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണ​ന്നും സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ ബോ​ധി​പ്പി​ച്ചു.

മോ​ഹ​ൻ​ലാ​ലി​ന്‍റെ വ​സ​തി​യി​ൽ 2011 ജൂ​ലൈ 22-ന് ​ആ​ദാ​യ​നി​കു​തി വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​നു​മ​തി​യി​ല്ലാ​തെ സൂ​ക്ഷി​ച്ച ആ​ന​ക്കൊ​ന്പ് പി​ടി​ച്ച​ത്. 2012 ജൂ​ണ്‍ 12-ന് ​കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. ഏ​ഴു വ​ർ​ഷം ക​ഴി​ഞ്ഞ് 2019 സെ​പ്റ്റം​ബ​റി​ലാ​ണു കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. കേ​സി​ൽ മോ​ഹ​ൻ​ലാ​ൽ ഒ​ന്നാം പ്ര​തി​യാ​ണ്. മോ​ഹ​ൻ​ലാ​ൽ അ​ട​ക്ക​മു​ള്ള പ്ര​തി​ക​ൾ​ക്കെ​തി​രെ അ​ഞ്ചു വ​ർ​ഷം​വ​രെ ത​ട​വു​ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണ് ചു​മ​ത്തി​യി​ട്ടു​ള്ള​ത്.

Related posts