രാ​ഷ്ട്രപ​തി​യു​ടെ ഗു​രു​വാ​യൂ​ർ സ​ന്ദ​ർ​ശ​നം: ഒ​രു​ക്ക​ങ്ങ​ൾ ദ്രു​ത​ഗ​തി​യി​ൽ; ശ​ക്ത​മാ​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളും

ഗു​രു​വാ​യൂ​ർ: രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദി​ന്‍റെ ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര ദ​ർ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു​ക്ക​ങ്ങ​ൾ ദ്രു​ത​ഗ​തി​യി​ൽ ന​ട​ക്കു​ന്നു.​ ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് 12ന്് ​ശ്രീ​കൃ​ഷ്ണ​കോള​ജി​ലെ ഹെ​ലി​പ്പാ​ഡി​ൽ ഇ​റ​ങ്ങു​ന്ന രാ​ഷ്ട്ര​പ​തി ബു​ള്ള​റ്റ് പ്രൂ​ഫ് കാ​റി​ൽ ശ്രീ​വ​ത്സം ഗ​സ്റ്റ് ഹൗ​സി​ലെ​ത്തും. ഉ​ച്ച​പൂ​ജ​ന​ട​തു​റ​ന്ന​ശേ​ഷം ദ​ർ​ശ​നം ന​ട​ത്തും.​ തു​ട​ർ​ന്ന് മ​മ്മി​യൂ​ർ ക്ഷേ​ത്ര​ത്തി​ലും ദ​ർ​ശ​നം ന​ട​ത്തി​യ​ശേ​ഷം ശ്രീ​വ​ത്സ​ത്തി​ൽ തി​രി​ച്ചെ​ത്തി ഒ​ന്ന​ര​യോ​ടെ മ​ട​ങ്ങും.​

രാ​ഷ്ട്ര​പ​തി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ശ​ക്ത​മാ​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. അ​രി​യ​ന്നൂ​ർ മു​ത​ൽ ശ്രീ​വ​ത്സം ഗ​സ്റ്റ് ഹൗ​സ്് വ​രെ​യു​ള്ള റോ​ഡി​ൽ ബാ​രി​ക്കേ​ഡു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. പ്ര​ധാ​ന ജം​ഗ​ഷ​നു​ക​ളി​ലാ​യി ക്യാ​മ​റ​ക​ൾ സ്ഥാ​പി​ക്കും.​ ദ​ർ​ശ​ന​ത്തി​ന് പോ​കു​ന്ന​തി​ന് അ​ര​മ​ണി​ക്കൂ​ർ മു​ന്പ് ഭ​ക്ത​രെ ക്ഷേ​ത്ര​ത്തി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത് നി​ർ​ത്തും.

ഹെ​ലി​പ്പാ​ഡി​ൽ ഇ​റ​ങ്ങു​ന്ന​തി​ന് ഒ​രു​മ​ണി​ക്കൂ​ർ മു​ന്പ് അ​രി​യ​ന്നൂ​ർ വ​ഴി​യു​ള്ള വാ​ഹ​ന ഗ​താ​ഗ​ത​വും നി​രോ​ധി​ക്കും. രാ​ഷ്ട്ര​പ​തി​യെ വ​ര​വേ​ൽ​ക്കാ​നാ​യി ദേ​വ​സ്വ​ത്തി​ന്‍റെ ശ്രീ​വ​ത്സം ഗ​സ്റ്റ് ഹൗ​സ് പെ​യി​ന്‍റ് ചെ​യ്ത് മോ​ടി​പി​ടി​പ്പി​ക്കു​ന്ന പ​ണി ആ​രം​ഭി​ച്ചു.​ഇ​ന്ന​ർ റി​ങ് റോ​ഡി​ലെ ടാ​റിം​ഗ് പ്ര​വ​ർ​ത്തി​യും തു​ട​ങ്ങി.​

മ​മ്മി​യൂ​ർ ദ​ർ​ശ​ന​ത്തി​ന് പോ​കു​ന്ന​തി​നാ​ൽ ഈ​ഭാ​ഗ​ത്തേ​ക്കു​ള്ള റോ​ഡും ടാ​ർ ചെ​യ്യും.​ ഞാ​യ​റാ​ഴ്ച എ​ൻ​എ​സ്ജി ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി സെ​ക്യൂ​രി​റ്റി പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തും.​ അ​സി.​ ക​ള​ക്ട​ർ രേ​ണു​രാ​ജ്, പൊ​തു​മാ​രാ​മ​ത്ത് എ​ക്സി​ക്യൂട്ടീ​വ് എ​ൻജി​നി​യ​ർ സി.​വി.​വി​ജി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ സം​ഘം ഗു​രു​വാ​യൂ​രി​ലും മ​മ്മി​യൂ​രി​ലും എ​ത്തി ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തി.

Related posts