സൗദിയിലെ സ്വദേശി വൽക്കരണം; തൊഴിൽ നഷ്ടപ്പെടുന്ന പ്രവാസികളെ സംരക്ഷിക്കണമെന്ന്  പ്ര​വാ​സി മ​ല​യാ​ളി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ 

ഇ​രി​ങ്ങാ​ല​ക്കു​ട: സൗ​ദി​യി​ൽ വി​പ​ണ​ന മേ​ഖ​ല​യി​ലെ 12 തൊ​ഴി​ലു​ക​ൾ അടുത്ത മാ​സം മു​ത​ൽ സ്വ​ദേ​ശി​വ​ത്ക​രി​ക്കു​ന്ന​തു​മൂ​ലം തൊഴിൽ നഷ്ടപ്പെടുന്ന പ്രവാസികളെ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ സംരക്ഷിക്കണമെന്ന് പ്ര​വാ​സി മ​ല​യാ​ളി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

നാ​ട്ടി​ലേ​ക്കു തി​രി​ച്ചു​വ​രു​ന്ന ഇ​വ​രു​ടെ ക്ഷേ​മ​ത്തി​നും പു​ന​ര​ധി​വാ​സ​ത്തി​നു​മാ​യി സ​മ​ഗ്ര തീ​വ്ര​യ​ത്ന പ​രി​പാ​ടി​ക​ൾ ന​ട​പ്പാ​ക്ക​ണ​മെ​ന്നു ക​ണ്‍​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. തി​രി​ച്ചു​വ​ന്ന​തു​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​നു​വേ​ണ്ടി നോ​ർ​ക്ക തു​ട​ങ്ങി​യ വാ​യ്പാ പ​ദ്ധ​തി ദേ​ശ​സാ​ൽ​കൃ​ത ബാ​ങ്കു​കൾ നി​ഷേ​ധി​ക്കു​ക​യും പ്ര​വാ​സി​ക​ളു​ടെ സാ​ന്ത്വ​ന ചി​കി​ത്സാ പ​ദ്ധ​തി​യി​ൽ അ​പേ​ക്ഷി​ച്ച​വ​ർ വർഷങ്ങളോളം കാ​ത്തി​രി​ക്കേ​ണ്ട സ്ഥി​തി​യാ​ണെന്നും യോഗം ചൂണ്ടികാട്ടി.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഐ​സ​ക് പ്ലാ​പ്പി​ള്ളി​ൽ ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സെ​ക്ര​ട്ട​റി യു.​കെ. വി​ദ്യാ​സാ​ഗ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ൻ​സെ​ന്‍റ് പോ​ൾ, സെ​ബാ​സ്റ്റ്യ​ൻ തോ​മ​സ്, സ​ദാ​ന​ന്ദ​ൻ, സി​ന്നി ജോ​യ്, ന​ജ്മ, ശ​ശീ​ധ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts