റോ​ഡി​ലെ കു​ഴി​ക​ളി​ൽ വീ​ണ് ആ​ളു​ക​ൾ മരിക്കരുത്; പട്ടിക്കാട്ടെ തകർന്ന റോഡിൽ വാഴവച്ച് പ്രതിഷേധിച്ച് നാട്ടുകാർ

പ​ട്ടി​ക്കാ​ട്: ആ​റു​വ​രി​പാ​ത​യി​ൽ സ​ർ​വീ​സ് റോ​ഡി​ലെ കു​ഴി​ക​ളി​ൽ വീ​ണ് ആ​ളു​ക​ൾ മ​രി​ക്കാ​തി​രി​ക്കാ​ൻ നാ​ട്ടു​കാ​രു​ടെ മു​ന്ന​റി​യി​പ്പ്. വ​ൻ കു​ഴി​ക​ളി​ൽ വാ​ഴ വ​ച്ചാ​ണ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

പ​ട്ടി​ക്കാ​ട് ആ​റു​വ​രി​പാ​ത​യി​ൽ പീ​ച്ചി റോ​ഡ് ജം​ഗ്ഷ​നി​ൽ അ​ടി​പ്പാ​ത പ​ണി​യു​ന്ന​തി​ന്‍റെ സ​മീ​പ​ത്തെ റോ​ഡി​ലാ​ണ് വാ​ഴ വ​ച്ച് പ്ര​തി​ഷേ​ധം. മ​ഴ​യ്ക്കു തൊ​ട്ടു​മു​ന്പാ​ണ് ഇ​വി​ടെ ടാ​റിം​ഗ് ന​ട​ത്തി​യ​ത്. മ​ഴ വ​ന്ന​തോ​ടെ ടാ​റിം​ഗൊ​ക്കെ ഒ​ലി​ച്ചു പോ​യി.

മാ​സ​ങ്ങ​ൾ​ക്കു മു​ന്പു ത​ന്നെ ഇ​വി​ടെ കു​ഴി​യാ​യ​പ്പോ​ൾ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ മെ​റ്റ​ലും മ​ണ​ലും കൊ​ണ്ടി​ട്ട് കു​ഴി​ക​ൾ മൂ​ടി​യി​രു​ന്നു. ര​ണ്ടു ദി​വ​ത്തി​നു​ള്ളി​ൽ ഈ ​മെ​റ്റ​ലും ഒ​ലി​ച്ചു പോ​യി.

വ​ൻ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട​തോ​ടെ രാ​ത്രി​യി​ൽ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ ഇ​വി​ടെ വീ​ഴു​ന്ന​ത് പ​തി​വാ​യി​രു​ന്നു. കു​ഴി​ക​ളി​ൽ വെ​ള്ളം നി​റ​ഞ്ഞ​തി​നാ​ൽ കു​ഴി​യു​ണ്ടെ​ന്ന​റി​യാ​തെ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ വ​രെ ഇ​വി​ടെ വീ​ണ് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​രു​ന്നു.

ക​രാ​റു​കാ​രോ, ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​യോ ഇ​ത്ത​രം കാ​ര്യ​ങ്ങ​ളൊ​ന്നും നോ​ക്കാ​തെ വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്ക് മ​ര​ണ​ക്കെ​ണി​യൊ​രു​ക്കി​യി​രി​ക്ക​യാ​ണ്.

റോ​ഡു​ക​ൾ ടാ​റിം​ഗ് ന​ട​ത്തു​ന്പോ​ൾ അ​തി​ന്‍റെ ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ക്കാ​നോ നി​ർ​മാ​ണം കൃ​ത്യ​മാ​യാ​ണോ ന​ട​ത്തു​ന്ന​തെ​ന്നോ പ​രി​ശോ​ധി​ക്കാ​ൻ ആ​രു​മി​ല്ല.

ഇ​തി​നാ​ലാ​ണ് ആ​റു​വ​രി പാ​ത​യി​ലെ റോ​ഡു​ക​ളെ​ല്ലാം മ​ഴ പെ​യ്യു​ന്ന​തോ​ടെ കു​ള​ങ്ങ​ളാ​യി മാ​റു​ന്ന​ത്. വെ​ള്ളം ഒ​ഴു​കി പോ​കാ​ൻ ഒ​രു സം​വി​ധാ​ന​വും ഒ​രു​ക്കാ​തെ​യാ​ണ് നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത്.

ചി​ല ഭാ​ഗ​ത്ത് കാ​ന​ക​ൾ പ​ണി​തു​ട്ടെ​ങ്കി​ലും വെ​ള്ളം മു​ഴു​വ​ൻ കാ​ന​യി​ൽ നി​ന്ന റോ​ഡി​ലേ​ക്ക ഒ​ഴു​കു​ന്ന വൈ​ദ​ഗ്ധ്യ​മാ​ണ് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. വെ​ള്ളം മു​ഴു​വ​ൻ റോ​ഡി​ൽ ത​ന്നെ ത​ങ്ങി നി​ൽ​ക്കു​ക​യാ​ണി​പ്പോ​ൾ.

Related posts

Leave a Comment