100 തികയ്ക്കാൻ റോ​​ജ​​ർ ഫെ​​ഡ​​റ​​ർ

ദു​​ബാ​​യ്: സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡി​​ന്‍റെ ടെ​​ന്നീ​​സ് സൂ​​പ്പ​​ർ താ​​രം റോ​​ജ​​ർ ഫെ​​ഡ​​റ​​ർ ക​​രി​​യ​​റി​​ൽ ത​​ന്‍റെ 100-ാം കി​​രീ​​ടം ല​​ക്ഷ്യ​​മി​​ട്ട് ദു​​ബാ​​യി​​ൽ. ദു​​ബാ​​യ് ടെ​​ന്നീ​​സ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി​​യാ​​ൽ ഓ​​പ്പ​​ണ്‍ കാ​​ല​​ഘ​​ട്ട​​ത്തി​​ൽ 100 കി​​രീ​​ട​​ങ്ങ​​ൾ നേ​​ടു​​ന്ന ആ​​ദ്യ താ​​ര​​മെ​​ന്ന ച​​രി​​ത്രം സ്വി​​സ് താ​​ര​​ത്തി​​നു കു​​റി​​ക്കാം.

ക​​ഴി​​ഞ്ഞ ഒ​​ക്‌ടോബ​​റി​​ൽ സ്വി​​സ് ഓ​​പ്പ​​ണ്‍ സ്വ​​ന്ത​​മാ​​ക്കി​​യ​​തോ​​ടെ​​യാ​​ണ് ഫെ​​ഡ​​റ​​ർ 99 കി​​രീ​​ട​​ങ്ങ​​ൾ എ​​ന്ന നേ​​ട്ട​​ത്തി​​ല​​ത്തി​​യ​​ത്. ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണി​​ലൂ​​ടെ 100 ക​​രി​​യ​​ർ കി​​രീ​​ടം തി​​ക​​യ്ക്കു​​മെ​​ന്ന് ആ​​രാ​​ധ​​ക​​ർ പ്ര​​തീ​​ക്ഷി​​ച്ചെ​​ങ്കി​​ലും പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ ഗ്രീ​​ക്ക് താ​​രം സ്റ്റെ​​ഫാ​​നോ​​സ് സി​​റ്റ്സി​​പാ​​സ്, ഫെ​​ഡ​​റ​​റെ അ​​ട്ടി​​മ​​റി​​ച്ചു.

109 ക​​രി​​യ​​ർ കി​​രീ​​ട​​ങ്ങ​​ളു​​ള്ള അ​​മേ​​രി​​ക്ക​​യു​​ടെ ജി​​മ്മി കോ​​ണേ​​ഴ്സ് ആ​​ണ് കി​​രീ​​ട​​വേ​​ട്ട​​യി​​ൽ ഫെ​​ഡ​​റ​​റി​​നു മു​​ന്നി​​ലു​​ള്ള​​ത്. ഇ​​വാ​​ൻ ലെ​​ൻ​​ഡ​​ലി​​ന് 94 കി​​രീ​​ട​​ങ്ങ​​ളു​​ണ്ട്. സ്പെ​​യി​​നി​​ന്‍റെ റാ​​ഫേ​​ൽ ന​​ദാ​​ൽ (80 കി​​രീ​​ട​​ങ്ങ​​ൾ) ആ​​ണ് നാ​​ലാ​​മ​​ത്.

Related posts