പ്ര​തി ത​ന്‍റെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫ് അം​ഗ​മ​ല്ലെ​ന്ന്  മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ; പിടിയിലായത് കരാർ ജീവനക്കാരൻ; പുറത്താക്കാൻ നിർദേശം നൽകിയെന്ന് മന്ത്രി


തി​രു​വ​ന​ന്ത​പു​രം: കു​റ​വ​ൻ​കോ​ണ​ത്തെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി​യ​തി​ന് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത പ്ര​തി ത​ന്‍റെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫ് അം​ഗ​മ​ല്ലെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ.

പ്ര​തി സ​ന്തോ​ഷ് ത​ന്‍റെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യു​ടെ ഡ്രൈ​വ​റാ​ണ്. ക​രാ​ർ ഏ​ജ​ൻ​സി ന​ൽ​കി​യ തൊ​ഴി​ലാ​ളി​യാ​ണ് . ഇ​യാ​ളെ ഡ്രൈ​വ​ർ സ്ഥാ​ന​ത്ത് നി​ന്നും മാ​റ്റാ​ൻ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യോ​ട് നി​ർ​ദേ​ശി​ച്ചു​വെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

വാ​ട്ട​ർ അ​തോ​റി​ട്ടി​യു​ടെ വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​റാ​ണ് ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റി​ലാ​യ സ​ന്തോ​ഷ്. വി​ഷ​യം അ​റി​ഞ്ഞ​പ്പോ​ൾ ത​ന്നെ പി​എ​സു​മാ​യി സം​സാ​രി​ച്ചു​വെ​ന്നും ഇ​യാ​ളെ അ​ടി​യ​ന്ത​ര​മാ​യി ഒ​ഴി​വാ​ക്കാ​ൻ നി​ര്‍​ദ്ദേ​ശി​ച്ചെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ആ​രോ​പ​ണ​വി​ധേ​യ​നാ​യ ഡ്രൈ​വ​ർ​ക്കെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്തി ഉ​ചി​ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ഏ​ജ​ൻ​സി​ക്കു നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നും വാ​ട്ട​ർ അ​തോ​റി​ട്ടി​ക്ക് മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി.

Related posts

Leave a Comment