ഞാ​ൻ ഇ​ട​തു​പ​ക്ഷം; എ​ന്നാ​ൽ ഇ​ക്കാ​ര്യ​ങ്ങ​ൾ പു​റ​ത്തു​പ​റ​യു​ന്ന​ത് ന​ന്ന​ല്ല..! ശ്ര​ദ്ധേ​യ​മാ​യി സെ​യ്ഫ് അ​ലി ഖാ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് ന​ട​ത്തി​യ ഒ​രു പ്ര​സ്താ​വ​ന

ബോ​ക്സ് ഓ​ഫീ​സി​ലെ ക​ന​ത്ത പ​രാ​ജ​യ​ങ്ങ​ളി​ൽ നി​ന്ന് “ബ്ര​ഹ്മാ​സ്ത്രം’ ചു​ഴ​റ്റി പു​റ​ത്തു​വ​ന്ന ബോ​ളി​വു​ഡ് ഏ​റെ പ്ര​തീ‍​ക്ഷ​യോ‌​ടെ കാ​ത്തി​രി​ക്കു​ന്ന ചി​ത്ര​മാ​ണ് “വി​ക്രം വേ​ദ’.

ഹൃ​തി​ക് റോ​ഷ​ൻ-​സെ്യ്ഫ് അ​ലി ഖാ​ൻ കൂ​ട്ടു​ക്കെ​ട്ടി​ൽ പു​റ​ത്തു​വ​രു​ന്ന ചി​ത്രം 2017-ൽ ​ഇ​തേ പേ​രി​ൽ റി​ലീ​സാ​യ സൂ​പ്പ​ർ​ഹി​റ്റ് ത​മി​ഴ് ചി​ത്ര​ത്തി​ന്‍റെ റീ​മേ​ക്കാ​ണ്.

ആ​ക്ഷ​ൻ ത്രി​ല്ല​ർ സ്വ‌​ഭാ​വ​ത്തി​ൽ അ​ണി​യി​ച്ചൊ​രു​ക്കി​യ ചി​ത്ര​ത്തി​ന്‍റെ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ​ക്കി​ടെ​യാ​ണ് സെ​യ്ഫ് അ​ലി ഖാ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് ന​ട​ത്തി​യ ഒ​രു പ്ര​സ്താ​വ​ന ശ്ര​ദ്ധേ​യ​മാ​യി.

ചെ​റി​യ തോ​തി​ലാ​ണെ​ങ്കി​ലും താ​ൻ ഇ​ട​തു​പ​ക്ഷ അ​നു​ഭാ​വി ആ​ണെ​ന്ന് സെ‌​യ്ഫ് വെ​ളി​പ്പെ​ടു​ത്തി. എ​ന്നാ​ൽ ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ ഇ​പ്പോ​ൾ പു​റ​ത്തു​പ​റ​യു​ന്ന​ത് ന​ന്ന​ല്ലെ​ന്നും ഉ​ട​ൻ​ത​ന്നെ അ​ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

വി​ക്രം വേ​ദ സി​നി​മ​യി​ലെ താ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന പോ​ലീ​സ് ക​ഥാ​പാ​ത്രം വ്യാ​ജ ഏ​റ്റു​മു​ട്ട​ലു​ക​ൾ ന​ട​ത്തു​ന്ന വ്യ​ക്തി‌​യാ​ണെ​ന്നും ഇ​തി​നോ​ട് യ​ഥാ​ർ​ഥ ജീ​വി​ത​ത്തി​ൽ ത​നി​ക്ക് യോ​ജി​പ്പി​ല്ലെ​ന്നും പ​റ​ഞ്ഞ​തി​ന് ശേ​ഷ​മാ​ണ് സെ​യ്ഫ് ഇ​ട​തു​പ​ക്ഷാ​ഭി​മു​ഖ്യം പ്ര​ക​ട​മാ​ക്കി​യ​ത്.

ജീ​വി​ത​ത്തി​ൽ ലി​ബ​റ​ൽ ന​യ​ങ്ങ​ൾ പി​ന്തു​ട​രു​ന്ന ആ​ളാ​ണ് താ​നെ​ന്നും പ​ട്ടൗ​ഡി ജൂ​നി‌​യ​ർ വ്യ​ക്ത​മാ​ക്കി.

സെ​യ്ഫി​ന്‍റെ പ്ര​സ്താ​വ​ന സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ ശ്ര​ദ്ധേ‌​യ​മാ​യ​തോ‌​ടെ വി​വാ​ദ​ങ്ങ​ളും ത​ല​പൊ​ക്കി​യി​ട്ടു​ണ്ട്.

രാ​ഷ്ട്രീ​യ അ​ഭി​പ്രാ​യ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ക്കാ​ൻ ബോ​ളി​വു​ഡ് താ​ര​ങ്ങ​ൾ​ക്ക് പോ​ലും സ്വാ​ത​ന്ത്ര്യ​മി​ല്ലാ​ത്ത പ​രി​ത​സ്ഥി​തി​യാ​ണ് രാ​ജ്യ​ത്തെ​ന്ന് ചി​ല​ർ ചൂ​ണ്ടി​ക്കാ​ട്ടി.

എ​ന്നാ​ൽ സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ സം​സാ​രി​ക്കു​ന്ന വേ​ള​യി​ൽ ഇക്കാര്യങ്ങൾ പ​റ​യു​ന്ന​ത് ഉ​ചി​ത​മ​ല്ല എ​ന്നാ​ണ് സെ​യ്ഫ് പ​റ​ഞ്ഞ​തെ​ന്ന വാ​ദ​വ​മു​ണ്ട്.

ത​മി​ഴി​ൽ വിജയ് സേതുപതി-മാധവൻ കൂട്ടുകെട്ട് അണിനിരന്ന “വി​ക്രം വേ​ദ’ ഒ​രു​ക്കി​യ പു​ഷ്ക​ർ-​ഗാ​യ​ത്രി സ​ഖ്യ​മാ​ണ് ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന​ത്.​

ഗു​ൽ​ഷ​ൻ കു​മാ​ർ, ടി ​സീ​രി​സ്, റി​ല​യ​ൻ​സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സ് എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ചി​ത്രം സെ​പ്റ്റം​ബ​ർ 30-ന് ​തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.

Related posts

Leave a Comment