മൂ​ന്നാം ന​മ്പ​ർ സം​ഗി​നെ വീ​ഴ്ത്തി സൈ​ന ക്വാ​ർ​ട്ട​റി​ൽ

ഗ്ലാ​സ്‌​ഗോ: ലോ​ക ബാ​ഡ്മി​ന്‍റ​ണ്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ഇ​ന്ത്യ​യു​ടെ സൈ​ന നെ​ഹ്‌​വാ​ൾ‌ ലോ​ക മൂ​ന്നാം ന​മ്പ​ർ താ​ര​ത്തെ അ​ട്ടി​മ​റി​ച്ച് ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. ര​ണ്ടാം സീ​ഡ് ദ​ക്ഷി​ണ കൊ​റി​യ​യു​ടെ സം​ഗ് ജി ​ഹ്യു​യി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സൈ​ന ക​രു​ത്ത് കാ​ട്ടി​യ​ത്. നേ​രി​ട്ടു​ള്ള ഗെ​യ്മു​ക​ൾ​ക്ക് അ​നാ​യാ​സ​മാ​യി​രു​ന്നു സൈ​ന​യു​ടെ വി​ജ​യം. സം​ഗി​നെ 47 മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ സൈ​ന വീ​ഴ്ത്തി. സ്കോ​ർ: 21-19, 21-15.

സം​ഗി​ന്‍റെ മു​ന്നേ​റ്റ​ത്തോ​ടെ​യാ​ണ് മ​ത്സ​രം ആ​രം​ഭി​ച്ച​ത്. ആ​ദ്യ ഗെ​യ്മി​ന്‍റെ തു​ട​ക്ക​ത്തി​ൽ 7-2 ന്‍റെ ലീ​ഡ് സം​ഗ് സ്വ​ന്ത​മാ​ക്കി. ഒ​രു ഘ​ട്ട​ത്തി​ൽ 13-17 എ​ന്ന നി​ല​യി​ലാ​യി​രു​ന്നു. എ​ന്നാ​ൽ പ​തു​ക്കെ ടോ​പ്പ് ഗി​യ​റി​ലേ​ക്ക് സൈ​ന മാ​റി. പി​ന്നി​ൽ​നി​ന്ന് തി​രി​ച്ച​ടി​ച്ച് ക​യ​റി​യ സൈ​ന 21-19 ന് ​ഗെ​യിം സ്വ​ന്ത​മാ​ക്കി.

ര​ണ്ടാം ഗെ​യ്മി​ലും പി​ന്നി​ൽ​നി​ന്നാ​ണ് സൈ​ന പൊ​രു​തി​ക്ക​യ​റി​യ​ത്. 4-8 ന് ​പി​ന്നി​ലാ​യി​രു​ന്ന സൈ​ന​യു​ടെ സ്കോ​ർ 7-11 എ​ന്ന നി​ല​യി​ലു​മെ​ത്തി. എ​ന്നാ​ൽ ശ​ക്ത​മാ​യി മ​ത്സ​ര​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ സൈ​ന എ​തി​രാ​ളി​ക്ക് പി​ന്നീ​ട് നാ​ലു പോ​യി​ന്‍റു​ക​ൾ മാ​ത്ര​മാ​ണ് അ​നു​വ​ദി​ച്ച​ത്. മ​ത്സ​രം അ​വ​സാ​നി​ക്കു​മ്പോ​ൾ 21-15 ന് ​സൈ​ന വി​ജ​യി​യാ​യി.

Related posts