ബംഗളൂരു എഫ്സി ക്ലബിലേക്ക്  വരാപ്പുഴ സ്വദേശി സൈ​റ​സും; അണ്ടർ 13 വിഭാഗത്തിലേക്കാണ് സൈറസിനെ തെരഞ്ഞെടുത്തത്

ക​ള​മ​ശേ​രി: ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​ഫ​ഷ​ണ​ൽ ക്ല​ബാ​യ ബംഗളൂരു എ​ഫ്സി​ അണ്ടർ 13 വിഭാഗത്തിലേക്ക് പ​തി​നൊ​ന്നു​കാ​ര​നാ​യ സൈ​റ​സ് അ​ഭി​ലാ​ഷ് തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. വ​രാ​പ്പു​ഴ സ്വ​ദേ​ശി​യും ഫാ​ക്ട്, എ​ഫ്സി കൊ​ച്ചി​ൻ ഫു​ട്ബോ​ൾ ടീ​മു​ക​ളു​ടെ മു​ൻ ഗോ​ൾ​കീ​പ്പ​റു​മാ​യ കെ.​ടി. അ​ഭി​ലാ​ഷി​ന്‍റെ മ​ക​നാ​ണു സൈ​റ​സ്. ക​ഴി​ഞ്ഞ ബേ​ബി ലീ​ഗി​ൽ 28 ഗോ​ളു​ക​ൾ ആ​ണ് സൈ​റ​സ് ഏ​ലൂ​രി​ലെ ഫ്യൂ​ച്ച​ർ ഫു​ട്ബോ​ൾ അ​ക്കാ​ഡ​മി​ക്കു​വേ​ണ്ടി നേ​ടി​യ​ത്.

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ 150 ഓ​ളം കു​ട്ടി​ക​ളി​ൽ നി​ന്നാ​ണ് സൈ​റ​സി​നെ തി​ര​ഞ്ഞെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ മൂ​ന്ന് കൊ​ല്ല​മാ​യി എ​ഫ് എ​ഫ് അ​ക്കാ​ഡ​മി​യി​ലാ​ണ് പ​രി​ശീ​ലി​ക്കു​ന്ന​ത്. മി​ക​ച്ച ബോ​ൾ ക​ൺ​ട്രോ​ളും, ന​ല്ല ഡ്രി​ബ്ലിം​ഗും, ഗോ​ള​ടി​ക്കാ​നു​ള്ള ന​ല്ല ക​ഴി​വും ഉ​ള്ള കു​ട്ടി​യാ​ണ് സൈ​റ​സെ​ന്നാ​ണ് പ​രി​ശീ​ല​ക​രു​ടെ വി​ല​യി​രു​ത്ത​ൽ.

മ​ല​പ്പു​റ​ത്തും ബം​ഗ​ലൂ​രു​വി​ലെ ബ​ല്ലാ​രി​യി​ലും ന​ട​ത്തി​യ സെ​ല​ക്ഷ​ൻ റൗ​ണ്ടി​ലൂ​ടെ​യാ​ണ് കൊ​ച്ചു​മി​ടു​ക്ക​നെ തി​ര​ഞ്ഞെ​ടു​ത്ത​ത്. ബം​ഗ​ളൂ​രു​വി​ൽ 17 മു​ത​ൽ പ​രി​ശീ​ല​നം ആ​രം​ഭി​ക്കും 18 വ​യ​സു​വ​രെ അ​വി​ടെ പ​രി​ശീ​ല​നം ല​ഭി​ക്കും. ഭ​ക്ഷ​ണം, താ​മ​സം, പ​ഠ​നം തു​ട​ങ്ങി എ​ല്ലാം സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും.

Related posts