സ്ത്രീകളുടെ അന്തകൻ! 1970നും 2005​​​നും ഇടയ്ക്കു കൊലപ്പെടുത്തിയത് 93 സ്ത്രീകളെ; അമേരിക്കൻ സീരിയൽ കില്ലർ സാമുവൽ ലിറ്റിൽ മരിച്ചു

ലോ​​​സ് ആ​​​ഞ്ച​​​ല​​​സ്: അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ച​​​രി​​​ത്ര​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ സീ​​​രി​​​യ​​​ൽ കി​​​ല്ല​​​റെ​​​ന്ന് വി​​​ശേ​​​ഷി​​​പ്പി​​​ക്ക​​​പ്പെ​​​ടു​​​ന്ന സാ​​​മു​​​വ​​​ൽ ലി​​​റ്റി​​​ൽ(80) മരിച്ചു.

രാ​​​ജ്യ​​​ത്തു​​​ട​​​നീ​​​ള​​​മാ​​​യി 93 സ്ത്രീ​​​ക​​​ളെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് സാ​​​മു​​​വ​​​ൽ സ​​​മ്മ​​​തി​​​ച്ചി​​​ട്ടു​​​ണ്ട്. ജീ​​​വ​​​പ​​​ര്യ​​​ന്തം ത​​​ട​​​വു​​​ശി​​​ക്ഷ അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ ക​​​ലി​​​ഫോ​​​ർ​​​ണി​​​യയി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ബു​​​ധ​​​നാ​​​ഴ്ച​​​യാ​​​ണ് അ​​​ന്ത്യം.

1970നും 2005​​​നും ഇ​​​ട​​​യ്ക്കാ​​​യി​​​രു​​​ന്നു കൊ​​​ല​​​പാ​​​ത​​​ക​​​ങ്ങ​​​ൾ. ഭൂ​​​രി​​​ഭാ​​​ഗം ഇ​​​ര​​​ക​​​ളും ലൈം​​​ഗി​​​ക​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളോ മ​​​യ​​​ക്കു​​​മ​​​രു​​​ന്നി​​​ന് അ​​​ടി​​​മ​​​ക​​​ളോ ആ​​​യി​​​രു​​​ന്നു.

ബോ​​​ക്സ​​​റാ​​​യി​​​രു​​​ന്ന സാ​​​മു​​​വ​​​ൽ ഇ​​​ര​​​ക​​​ളെ ഇ​​​ടി​​​ച്ചു​​​വീ​​​ഴ്ത്തി ശ്വാ​​​സം​​​മു​​​ട്ടി​​​ച്ചാ​​​ണു കൊ​​​ന്നി​​​രു​​​ന്ന​​​ത്. മൃ​​​ത​​​ദേ​​​ഹ​​​ത്തി​​​ൽ മു​​​റി​​​വു​​​ക​​​ളോ മ​​​റ്റു തെ​​​ളി​​​വു​​​ക​​​ളോ ഇ​​​ല്ലാ​​​തി​​​രു​​​ന്ന​​​തി​​​നാ​​​ൽ കൊ​​​ല​​​പാ​​​ത​​​ക​​​മാ​​​ണെ​​​ന്നു പോ​​​ലും സം​​​ശ​​​യി​​​ക്ക​​​പ്പെ​​​ട്ടി​​​രു​​​ന്നി​​​ല്ല.

മ​​​യ​​​ക്കു​​​മ​​​രു​​​ന്നി​​​ന്‍റെ അ​​​മി​​​ത ഉ​​​പ​​​യോ​​​ഗം പോ​​​ലു​​​ള്ള കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ണ് സം​​​ശ​​​യി​​​ക്ക​​​പ്പെ​​​ട്ടി​​​രു​​​ന്ന​​​ത്. ചി​​​ല കേ​​​സു​​​ക​​​ളി​​​ൽ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്താ​​​നും ക​​​ഴി​​​ഞ്ഞി​​​ട്ടി​​​ല്ല.

കൊ​​​ള്ള, ബ​​​ലാ​​​ത്സം​​​ഗം മു​​​ത​​​ലാ​​​യ നി​​​ര​​​വ​​​ധി കേ​​​സു​​​ക​​​ളി​​​ൽ പ്ര​​​തി​​​യാ​​​യി​​​രു​​​ന്ന സാ​​​മു​​​വ​​​ൽ 2012ൽ ​​​മ​​​യ​​​ക്കു​​​മ​​​രു​​​ന്നു കേ​​​സി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യി. ലോ​​​സ് ആ​​​ഞ്ച​​​ല​​​സ് കൗ​​​ണ്ടി​​​യി​​​ൽ ന​​​ട​​​ന്ന മൂ​​​ന്നു കൊ​​​ല​​​പാ​​​ത​​​കങ്ങ​​​ൾ​​​ക്ക് ഇ​​​യാ​​​ളു​​​മാ​​​യി ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്നു ഡി​​​എ​​​ൻ​​​എ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ തെ​​​ളി​​​ഞ്ഞു.

ഈ ​​​കേ​​​സി​​​ലാ​​​ണ് ജീ​​​വ​​​പ​​​ര്യ​​​ന്തം ല​​ഭി​​ച്ച​​ത്. മ​​​റ്റു കേ​​​സു​​​ക​​​ളി​​​ൽ ഇ​​​യാ​​​ൾ ന​​​ട​​​ത്തി​​​യ കു​​​റ്റ​​​സ​​​മ്മ​​​തം യ​​​ഥാ​​​ർ​​​ഥ​​​മാ​​​ണെ​​​ന്ന് എ​​​ഫ്ബി​​​ഐ വി​​​ശ്വ​​​സി​​​ക്കു​​​ന്നു.

Related posts

Leave a Comment