മസ്റ്റർ റോളിൽ  ഉൾപ്പെടുത്താതെ  മത്‌സ്യക്കൃഷിക്കായി 75ഓളം പേരെ പണിയെടുപ്പിച്ച ശേഷം വേതനം നൽകിയില്ല;   വേതനത്തിനായി  പഞ്ചായത്ത് പടിക്കൽ സമരം നടത്തി തൊഴിലാളികൾ

ചാ​ത്ത​ന്നൂ​ർ: മ​സ്റ്റ​ർ റോ​ളി​ൽ ഉ​ൾ​പ്പെ​ടു​ത്താ​തെ തൊ​ഴി​ലാ​ളി​ക​ളെ കൊ​ണ്ട് മ​ത്സ്യ കൃ​ഷി ന​ട​ത്തി; വേ​ത​നം കി​ട്ടാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ചി​റ​ക്ക​ര ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്റെ പ്ര​ധാ​ന ക​വാ​ട​ത്തി​ൽ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ കു​ത്തി​യി​രു​പ്പ് സ​മ​രം ന​ട​ത്തി.​ക​ഴി​ഞ്ഞ ജൂ​ൺ 19 മു​ത​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ പ​ന്ത്ര​ണ്ടാം വാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ട്ട പോ​ള​ച്ചി​റ ഏ​ലാ​യി​ലാ​ണ് മ​ത്സ്യ കൃ​ഷി​ക്കാ​യി തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത്.​

എ​ഴു​പ​തോ​ളം തൊ​ഴി​ലാ​ളി​ക​ൾ മു​പ്പ​ത് ദി​വ​സ​മാ​ണ് ഇ​വി​ടെ ജോ​ലി ചെ​യ്ത​ത്.​മ​ത്സ്യ വി​ത്ത് നി​ക്ഷേ​പി​ക്കു​ന്ന​തി​നാ​യി ഏ​ലാ​യി​ൽ കു​ളം ഒ​രു​ക്കു​ക എ​ന്ന​താ​യി​രു​ന്നു തൊ​ഴി​ൽ.​മ​സ്റ്റ​ർ റോ​ൾ ത​യാ​റാ​ക്കാ​തെ​യാ​ണ് തൊ​ഴി​ലാ​ളി​ക​ളെ കൊ​ണ്ട് പ​ണി എ​ടു​പ്പി​ച്ച​ത്.​

മ​ത്സ്യ കൃ​ഷി​യു​ടെ ഭാ​ഗ​മാ​യു​ള​ള പ്രോ​ജ​ക്ടി​ലും ഉ​ൾ​പ്പെ​ടു​ത്തി​യി​ല്ല. വേ​ത​ന​മാ​യി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​ഞ്ച​ര ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് ല​ഭി​ക്കാ​നു​ള​ള​ത്.​മ​ത്സ്യ വി​ത്ത് പാ​കി​യി​ട്ട് അ​ഞ്ചു മാ​സ​ത്തോ​ള​മാ​യി​ട്ടും വേ​ത​നം ല​ഭി​ക്കാ​തെ വ​ന്ന​പ്പോ​ൾ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രെ സ​മീ​പി​ച്ചെ​ങ്കി​ലും തൊ​ഴി​ൽ ചെ​യ്ത രേ​ഖ ഇ​ല്ലാ​ത്ത​തി​നാ​ൽ തു​ക ന​ൽ​കാ​ൻ നി​ർ​വാ​ഹം ഇ​ല്ലെ​ന്ന് അ​റി​യി​ച്ചു.​

പി​ന്നീ​ട് ഈ ​പ്രോ​ജ​ക്ട് അ​ന​ധി​കൃ​ത​മാ​യി മ​സ്റ്റ​ർ റോ​ളി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളു​ടെ എ​തി​ർ​പ്പി​നെ തു​ട​ർ​ന്ന് ഈ ​നീ​ക്കം ഉ​പേ​ക്ഷി​ച്ചു. തു​ട​ർ​ന്നാ​ണ് തൊ​ഴി​ലാ​ളി​ക​ൾ ഇ​ന്ന​ലെ കു​ത്തി​യി​രി​പ്പു സ​മ​ര​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.​രാ​വി​ലെ പ​ത്ത​ര​യോ​ടെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ ഉ​പ​രോ​ധം ന​ട​ത്തി.​

പാ​രി​പ്പ​ള​ളി പോ​ലീ​സ് എ​ത്തി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​മാ​യി ച​ർ​ച്ച ന​ട​ത്തി.​12ന് ഉ​ന്ന​ത അ​തി​കൃ​ത​രു​മാ​യി ആ​ലോ​ചി​ച്ച് വേ​ത​നം ന​ൽ​കു​ന്ന​തി​നു​ള​ള ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്ന ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റിന്‍റെ ഉ​റ​പ്പി​ൽ ഉ​ച്ച​യോ​ടെ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു.12​ന് വേ​ത​നം ന​ൽ​കു​ന്ന​തി​നു​ള​ള തീ​രു​മാ​നം ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ പ​റ‌‌​ഞ്ഞു.

Related posts