അ​ക്കൗ​ണ്ടി​ൽ പ​ണം എ​ത്തി​ച്ചാ​ൽ സാ​ധ​നം എ​വി​ടെ​യും എ​ത്തി​ക്കും; 800 രൂ​പ​യു​ടെ സാ​ധ​നം വി​റ്റി​രു​ന്ന​ത് 3000 രൂ​പ​യ്ക്ക്; ​കാ​യം​കു​ള​ത്ത് ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി എം​ഡി​എം​എ​യു​മാ​യി പി​ടി​യി​ൽ

കാ​യം​കു​ളം: ട്രെ​യി​നി​ൽ വ​ന്നി​റ​ങ്ങി​യ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി മ​യ​ക്കു​മ​രു​ന്നു​മാ​യി പി​ടി​യി​ൽ. നു​റ​നാ​ട് പാ​ല​മേ​ൽ പ​ണ​യി​ൽ ശ​ബ​രി വി​ല്ല​യി​ൽ ശ​ബ​രി​നാ​ഥി(19)നെ​യാ​ണ് 32 ഗ്രാം ​എംഡിഎംഎയു​മാ​യി ജി​ല്ലാ ല​ഹ​രിവി​രു​ദ്ധ സ്ക്വാ​ഡും കാ​യം​കു​ളം പോ​ലീ​സും ചേ​ർ​ന്ന് കാ​യം​കു​ളം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽനിന്ന് പി​ടി​കൂ​ടി​യ​ത്. മൂ​ന്നാം വ​ർ​ഷ ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥി​യാ​ണ് ശ​ബ​രി​നാ​ഥ്.

ഇ​യാ​ൾ ഇ​ട​യ​ക്ക് അ​വ​ധി​ക്കെ​ന്നു​പ​റ​ഞ്ഞ് ബംഗളൂരു വിൽനി​ന്നും നാ​ട്ടി​ലേ​ക്ക് വ​രി​ക​യും ആ​വ​ശ്യ​ക്കാ​ർ​ക്ക് എം​ഡി​എം​എ എ​ത്തി​ച്ചു കൊ​ടു​ക്കു​ക​യു​മാ​ണ് ചെ​യ്തി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ളു​ടെ അ​ക്കൗ​ണ്ട് വ​ഴി പ​ണം എ​ത്തി​ച്ചാ​ൽ പ​റ​യു​ന്ന സ്ഥ​ല​ത്ത് സാ​ധ​നം എ​ത്തി​ച്ചുകൊ​ടു​ക്കു​ക​യാ​ണ് പ​തി​വ്.

ബംഗളൂരുവിൽനി​ന്ന് 800 രൂ​പ​യ​ക്ക് എം​ഡി​എം​എ വാ​ങ്ങി നാ​ട്ടി​ൽ 3000 രൂ​പ​യ്ക്കാ​ണ് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​ത്.കാ​യം​കു​ളം ഡി​വൈ​എ​സ്പി ബി​നു​കു​മാ​റിന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​യം​കു​ളം ഇ​ൻ​സ്പെ​ക്ട​ർ അ​രു​ൺ​ഷാ, എ​സ്ഐമാ​രാ​യ സം​സ​ൺ, പ്രേം​ജി​ത്ത്, സീ​നി​യ​ർ സി​പി​ഒ ശ്യാം​കു​മാ​ർ, അ​രു​ൺ എ​ന്നി​വ​രും ന​ർ​ക്കോ​ട്ടി​ക് സെ​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ജാ​ക്സ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജി​ല്ലാ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി കൂ​ടി​യ​ത്.

Related posts

Leave a Comment