ഈ കുട്ടിയുടെ കഴിവ് മനസിലാക്കാന്‍ വലിയ വിവരണത്തിന്റെ ആവശ്യമില്ല, ആ മേശപ്പുറത്തേയ്ക്ക് നോക്കിയാല്‍ മതിയാവും! ദ്യുതിയുടെ സ്വപ്‌നങ്ങള്‍ക്ക് വെളിച്ചം നല്‍കാന്‍ സുമനസുകളെ ക്ഷണിച്ച് സന്തോഷ് പണ്ഡിറ്റ്

ഒരു സിനിമയുടെ മുഴുവന്‍ പിന്നണി പ്രവര്‍ത്തനങ്ങളും ഒറ്റയ്ക്ക് ചെയ്ത്, അതും ആരും ഞെട്ടുന്ന തരത്തിലുള്ള കുറഞ്ഞ മുതല്‍മുടക്കില്‍ ചെയ്താണ് സന്തോഷ് പണ്ഡിറ്റ് എന്ന വ്യക്തി ആദ്യം വാര്‍ത്തകളില്‍ നിറഞ്ഞതും ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റിയതും. എന്നാല്‍ പിന്നീട് അദ്ദേഹത്തെ പരിഹസിച്ചും പ്രവര്‍ത്തികളെ തരംതാഴ്ത്തിയും രംഗത്തെത്തുന്നവരിലൂടെയാണ് സന്തോഷ് പണ്ഡിറ്റ് അറിയപ്പെട്ടത്.

എന്നാല്‍ കോമാളിയെന്ന് തരം താഴ്ത്തിയവരെയെല്ലാം ഉത്തരം മുട്ടിച്ചുകൊണ്ട് പല പ്രമുഖരും ചെയ്യാന്‍ മടിച്ചതെല്ലാം തന്നാലാവും വിധം ചെയ്തുകൊണ്ട് തന്റെ വലിപ്പം ലോകത്തിന് മുമ്പില്‍ തെളിയിച്ചുകൊണ്ടിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. പ്രളയകാലത്താണ് സന്തോഷ് പണ്ഡിറ്റിന്റെ സഹജീവി സ്‌നേഹം ആളുകള്‍ ആദ്യം അടുത്തറിഞ്ഞത്. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരും അധികൃതരും പോലും അവസാനിപ്പിച്ചിട്ടും അര്‍ഹരായവരെ തേടിച്ചെന്ന് സഹായം നല്‍കുകയുണ്ടായി സന്തോഷ് പണ്ഡിറ്റ്.

ഇപ്പോഴിതാ സഹായത്തിന് അര്‍ഹയായ ഒരു പെണ്‍കുട്ടിയ്ക്ക് തന്നാലാവുന്ന പിന്തുണ നല്‍കിയും സാധിക്കുന്നവരുടെയെല്ലാം സഹായം അവള്‍ക്കുവേണ്ടി അഭ്യര്‍ത്ഥിച്ചുകൊണ്ടും സന്തോഷ് പണ്ഡിറ്റ് വീണ്ടും രംഗത്തെത്തിയിരിക്കുന്നു. ഫേസ്ബുക്കിലൂടെയാണ് ദ്യുതി എന്ന പെണ്‍കുട്ടിയെയും ജീവിതസാഹചര്യങ്ങള്‍ മൂലം സ്വപ്‌നങ്ങള്‍ നേടിയെടുക്കാനാവാത്ത അവളുടെ അവസ്ഥയെയും കുറിച്ച് സന്തോഷ് പണ്ഡിറ്റ് വിവരിക്കുന്നത്.

സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകളിങ്ങനെ…
Dear facebook family,
ഇന്നലെ എന്റെ ഫേസ് ബുക്കില് Dhyuthy എന്ന കുട്ടി ചെറിയൊരു സഹായം ചോദിച്ചു വിവരങ്ങള് നല്കിയിരുന്നു…കോഴിക്കോട് നിന്നും കാര്യങ്ങള് നേരില് മനസ്സിലാക്കുവാനായ് ഞാനിന്ന് തിരുവനന്തപുരത്തെത്തി…cycling, swimming , running (triathlon) അടക്കം വിവിധ sports items ev state, national level നിരവധി പുരസ്‌കാരങ്ങള് നേടിയിട്ടുണ്ട്… ഇപ്പോള് Olympics പങ്കെടുക്കണമെന്ന മോഹവുമായാണ് എന്നെ സമീപിച്ചത്….ദ്യുതിക്ക് നല്ല പോഷകാഹാരം, നല്ലൊരു പരിശീലകന്‍, പലിശീലനത്തിന് പുതിയ സൈക്കിളടക്കം പല ആവശ്യങ്ങളും ഉണ്ട്..

കാര്യങ്ങള് നേരില് അവരുടെ വീട്ടില് പോയി മനസ്സിലാക്കിയ ഞാന്‍ ആ കുട്ടിക്ക് കുഞ്ഞു സഹായങ്ങള് ചെയ്തു…ഭാവിയിലും ചില സഹായങ്ങള് ചെയ്യുവാന്‍ ശ്രമിക്കും…

(ആ കുട്ടിയുടെ കഴിവ് മനസ്സിലാക്കാന്‍ ഒരു വിവരണത്തിന്റെ ആവശ്യം ഇല്ല,,,,, ആ മേശപ്പുറത്തിരിക്കുന്ന ട്രോഫികളും പതക്കങ്ങളും കണ്ടാല്‍ മനസ്സിലാവും,,,,,
നന്ദി ജോസ് ജീ, ഷൈലജ sister, മനോജ് ബ്രോ)

Related posts