സ​ഹ്യാ​ദ്രി​യു​ടെ അ​ക​മ്പ​ടി​യോ​ടെ കാ​ഹ​ള​നാ​ദം ഭാ​ര​ത​ത്തി​ൽ എ​ന്നും മു​ഴ​ങ്ങും; ‘കാ​ഹ​ളം മു​ഴ​ക്കു​ന്ന പു​രു​ഷ​ൻ’ ശ​ര​ത് പ​വാ​റി​നു പു​തി​യ ചി​ഹ്നം

മും​ബൈ: എ​ൻ​സി​പി ശ​ര​ത് പ​വാ​ർ വി​ഭാ​ഗ​ത്തി​നു പു​തി​യ തെ​ര​ഞ്ഞ​ടു​പ്പു ചി​ഹ്നം അ​നു​വ​ദി​ച്ചു. കാ​ഹ​ളം മു​ഴ​ക്കു​ന്ന പു​രു​ഷ​നാ​ണു പു​തി​യ ചി​ഹ്നം. വ​രു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നെ പു​തി​യ ചി​ഹ്ന​ത്തി​ൽ നേ​രി​ടു​മെ​ന്ന് ശ​ര​ത് പ​വാ​ർ വി​ഭാ​ഗം നേ​താ​ക്ക​ൾ അ​റി​യി​ച്ചു. മ​ഹാ​രാ​ഷ്ട്ര​യി​ലെ എ​ല്ലാ പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ങ്ങ​ളി​ലും ഗ്രൂ​പ്പി​ന് ഇ​തേ ചി​ഹ്നം ത​ന്നെ​യാ​ണ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

എ​ൻ​സി​പി​യു​ടെ ഔ​ദ്യോ​ഗി​ക ചി​ഹ്ന​മാ​യ ക്ലോ​ക്കും പാ​ർ​ട്ടി​യു​ടെ പേ​രും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​ജി​ത് പ​വാ​ർ പ​ക്ഷ​ത്തി​ന് അ​നു​വ​ദി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ശ​ര​ത് പ​വാ​ർ പ​ക്ഷ​ത്തി​നു പു​തി​യ ചി​ഹ്നം അ​നു​വ​ദി​ച്ച​ത്.

ചി​ഹ്നം ല​ഭി​ച്ച​തി​ന് പി​ന്നാ​ലെ സ​ഹ്യാ​ദ്രി​യു​ടെ അ​ക​മ്പ​ടി​യോ​ടെ കാ​ഹ​ള​നാ​ദം ഭാ​ര​ത​ത്തി​ൽ എ​ന്നും മു​ഴ​ങ്ങു​മെ​ന്ന് ശ​ര​ദ് പ​വാ​ർ പ​ക്ഷം എ​ക്‌​സി​ൽ കു​റി​ച്ചു. ക​ർ​ഷ​ക​രു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും സ്ത്രീ​ക​ളു​ടെ​യും യു​വാ​ക്ക​ളു​ടെ​യും ഐ​ക്യ​ത്തോ​ടെ മ​ഹാ​രാ​ഷ്ട്ര ഡ​ൽ​ഹി​യു​ടെ സിം​ഹാ​സ​നം കീ​ഴ​ട​ക്കു​മെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു

Related posts

Leave a Comment