മലപ്പുറത്തുകാരൻ അബ്ദുള്ള ആശ്രമത്തിൽ ഒളിച്ചു കഴിഞ്ഞത്  ശശിധരാനന്ദ സ്വാമിയായി; ചെറുതോണിയിലെ ശശിസ്വാമിയുടെ കള്ളത്തരം പൊളിച്ചത് ഭാര്യ മൈമുന


ചെ​റു​തോ​ണി: ശ​ശി​ധ​രാ​ന​ന്ദ സ്വാ​മി​യെ​ന്ന വ്യാ​ജ​പേ​രി​ൽ മു​രി​ക്കാ​ശേ​രി​ക്കു സ​മീ​പം വാ​ത്തി​ക്കു​ടി​യി​ൽ ഒ​രാ​ശ്ര​മ​ത്തി​ൽ ഒ​ളി​ച്ചു താ​മ​സി​ച്ചി​രു​ന്ന മ​ല​പ്പു​റം വ​ഴി​ക്ക​ട​വ് സ്വ​ദേ​ശി കു​റ്റി​പ്പു​റ​ത്തു വീ​ട്ടി​ൽ അ​ബ്ദു​ള്ള​യെ (57) മു​രി​ക്കാ​ശേ​രി പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ മ​ല​പ്പു​റ​ത്തു​നി​ന്നെ​ത്തി​യ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് ഒ​ന്നി​നാ​ണ് ഇ​യാ​ളെ വീ​ട്ടി​ൽ​നി​ന്നു കാ​ണാ​താ​യ​ത്. ഇ​തേ​ത്തു​ട​ർ​ന്ന് ഭാ​ര്യ മൈ​മു​ന ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ല​പ്പു​റം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സു​ജി​ത് ദാ​സി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം വ​ഴി​ക്ക​ട​വ് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സം​ഘം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ൾ മു​രി​ക്കാ​ശേ​രി​യി​ലു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കാ​ത്ത ഇ​യാ​ളെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സി​നു വ​ള​രെ ബു​ദ്ധി​മു​ട്ടേ​ണ്ടി​വ​ന്നു.ഓ​ഗ​സ്റ്റ് ഒ​ന്നി​നു വീ​ടു വി​ട്ടി​റ​ങ്ങി​യ ഇ​യാ​ൾ മ​ഹാ​രാ​ഷ്ട്ര, ഗോ​വ, മം​ഗ​ലാ​പു​രം, കാ​സ​ർ​ഗോ​ഡ്, കാ​ഞ്ഞ​ങ്ങാ​ട്, തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, പെ​രു​മ്പാ​വൂ​ർ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ ചു​റ്റി​ക്ക​റ​ങ്ങി ഇ​ടു​ക്കി​യി​ലെ​ത്തു​ക​യാ​യി​രു​ന്നു.

കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന പ​ണ​മെ​ല്ലാം തീ​ർ​ന്ന​തോ​ടെ സ്വാ​മി​യെ​ന്ന വ്യാ​ജ​പേ​രി​ൽ ആ​ശ്ര​മ​ത്തി​ൽ ക​ട​ന്നു​കൂ​ടു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment