കൊളമാക്കാൻ അനുവദിക്കില്ല.! ശാസ്താം കോട്ട തടാകത്തിൽ ബലിതർപ്പണത്തിന് അനുമതിയില്ല; സംസ്ഥാനത്തെ ഏറ്റവും വലിയ ശുദ്ധജലതടകമാണ് ശാസ്താം കോട്ടതടാകമെന്ന് ഓർക്കണമെന്ന് കളക്ടർ

sasthamkotta-lakeശാസ്താംകോട്ട: തടാകത്തിൽ കർക്കിടക വാവ് ബലിതർപ്പണം നടത്താൻ അനുമതിയില്ലെന്ന് ജില്ലാ കളക്ടർ ഡോ. മിത്ര റ്റി. അറിയിച്ചു. സംസ്‌ഥാനത്തെ ഏറ്റവും വലിയ ശുദ്ധജലതടാകമായ ശാസ്താംകോട്ട തടാകത്തെ റംസാർ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളതാണ്. കൊല്ലം കോർപ്പറേഷനിലേക്കും മൂന്ന് ഗ്രാമപഞ്ചായത്തുകളിലേക്കും കുടിവെള്ളമെത്തിക്കുന്നത് ഈ തടാകത്തിൽനിന്നാണ്.

തടാകം മലിനമാകാൻ കാരണമാകുന്ന എല്ലാവിധ നടപടികളും നിരോധിച്ചുകൊണ്ട് നേരത്തെ ജില്ലാ കളക്ടർ പുറപ്പെടു വിച്ച ഉത്തരവ് ഇപ്പോഴും പ്രാബല്യത്തിലുണ്ട്. ദേവസ്വം ആറാട്ടുകടവിൽ ഉൾപ്പെടെ ബലിതർപ്പണം നടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ജില്ലാ പോലീസ് സൂപ്രണ്ട്, റൂറൽ എസ് പി, കുന്നത്തൂർ തഹസിൽദാർ എന്നിവരെ ചുമതലപ്പെടുത്തി.

Related posts