അച്ഛാ ദിൻ…! എ​സ്ബി​ഐ ഭ​വ​ന വാ​യ്പ പ​ലി​ശ നി​ര​ക്ക് കു​റ​ച്ചു; തി​രി​ച്ച​ട​വി​ല്‍ 530 രൂ​പയുടെ കു​റ​വ്; എല്ലാവർക്കും ഭവനമെന്ന പ്രധാനമന്ത്രിയുടെ പദ്ധതി സാക്ഷാത്കരിക്കാനാണ് നിരക്ക് കുറച്ചതെന്ന് എസ്ബിഐ

loan-sbiമും​ബൈ: സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ ഭ​വ​ന വാ​യ്പ​ക​ളു​ടെ പ​ലി​ശ നി​ര​ക്ക് കു​റ​ച്ചു. 30 ല​ക്ഷം വ​രെ​യു​ള​ള വാ​യ്പ​ക്ക് 0.25 ശ​ത​മാ​ന​മാ​ണ് പ​ലി​ശ കു​റ​ച്ച​ത്. 8.35 ശ​ത​മാ​ന​മാ​ണ് പു​തി​യ പ​ലി​ശ നി​ര​ക്ക്.

30 ല​ക്ഷ​ത്തി​ന് മു​ക​ളി​ലു​ള​ള വാ​യ്പ​ക​ള്‍​ക്ക് 0.1 ശ​ത​മാ​നം പ​ലി​ശ കു​റ​യും. ഇ​തോ​ടെ പ്ര​തി​മാ​സ തി​രി​ച്ച​ട​വി​ല്‍ 530 രൂ​പ വ​രെ കു​റ​വു​ണ്ടാ​കു​മെ​ന്നാ​ണ്റി​പ്പോ​ർ​ട്ട്. പു​തി​യ നി​ര​ക്ക് ചൊ​വ്വാ​ഴ്ച മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​രും.

ഇ​തോ​ടെ രാ​ജ്യ​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ ഭ​വ​ന​വാ​യ്പ നി​ര​ക്ക് എ​സ്ബി​ഐ​യു​ടേ​താ​കും. പ്ര​ധാ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച 2022ല്‍ ​എ​ല്ലാ​വ​ര്‍​ക്കും ഭ​വ​നം എ​ന്ന പ​ദ്ധ​തി സാ​ക്ഷാ​ത്ക​രി​ക്കാ​നാ​ണ് നി​ര​ക്ക് കു​റ​ച്ച​തെ​ന്ന് എ​സ്ബി​ഐ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.‌

Related posts