ഇ​​ന്ത്യ സെ​​മി​​യി​​ലെ​​ത്തും: സ​​ച്ചി​​ൻ

മും​​ബൈ: പ​​ന്ത്ര​​ണ്ടാ​​മ​​ത് ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പി​​ൽ ഇ​​ന്ത്യ സെ​​മി ഫൈ​​ന​​ലി​​ൽ എ​​ത്തു​​മെ​​ന്ന് ക്രി​​ക്ക​​റ്റ് ഇ​​തി​​ഹാ​​സം സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​ർ. ഇ​​ന്ത്യ​​ക്കൊ​​പ്പം ഇം​ഗ്ല​ണ്ട്, ഓ​​സ്ട്രേ​​ലി​​യ എ​​ന്നി​​വ​​യും സെ​​മി​​യി​​ലെ​​ത്തും. സെ​​മി​​യി​​ലെ നാ​​ലാ​​മ​​ത് ടീ​​മാ​​കാ​​ൻ പാ​​ക്കി​​സ്ഥാ​​നും ന്യൂ​​സി​​ല​​ൻ​​ഡും ത​​മ്മി​​ൽ ശ​​ക്ത​​മാ​​യ പോ​​രാ​​ട്ടം ന​​ട​​ക്കു​​മെ​​ന്നും സ​​ച്ചി​​ൻ പ​​റ​​ഞ്ഞു.

ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക, വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് എ​​ന്നി​​വ​​യ്ക്ക് സ​​ച്ചി​​ൻ സാ​​ധ്യ​​ത ക​​ൽ​​പ്പി​​ച്ചി​​ട്ടി​​ല്ലെ​​ന്ന​​താ​​ണ് ശ്ര​​ദ്ധേ​​യം. സ്റ്റീ​​വ് സ്മി​​ത്ത്, ഡേ​​വി​​ഡ് വാ​​ർ​​ണ​​ർ എ​​ന്നി​​വ​​ർ വി​​ല​​ക്കി​​നു​​ശേ​​ഷം തി​​രി​​ച്ചെ​​ത്തി​​യ​​ത് ഓ​​സ്ട്രേ​​ലി​​യ​​ൻ ടീ​​മി​​ന് ഉ​​ത്തേ​​ജ​​ക​​ദാ​​യ​​ക​​മാ​​ണെ​​ന്നും സ​​ച്ചി​​ൻ പ​​റ​​ഞ്ഞു. എം.​​എ​​സ്. ധോ​​ണി ഫാ​​ക്ട​​റാ​​ണ് ഇ​​ന്ത്യ​​യു​​ടെ ശ​​ക്തി​​യെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

Related posts