ഡ്രൈവർ അങ്കിൾ ഇനി പുതിയ യൂണിഫോമിൽ! സ്കൂൾ ബ​സു​ക​ളു​ടെ ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന തു​ട​ങ്ങി, ഡ്രൈവർമാർക്ക് യൂണിഫോം വെള്ള ഷർട്ടും കറുത്ത പാന്‍റും

കോ​ട്ട​യം: സ്കൂ​ൾ അ​ധ്യ​യ​ന വ​ർ​ഷാ​രം​ഭ​ത്തി​നു മു​ന്നോ​ടി​യാ​യി സ്കൂ​ൾ ബ​സു​ക​ളു​ടെ ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു.​സ്കൂ​ൾ ബ​സി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഡ്രൈ​വ​ർ അങ്കിൾ ഇ​നി പു​തി​യ യൂ​ണി​ഫോ​മി​ൽ എ​ത്തും.

വെ​ള്ള ഷ​ർ​ട്ടും ക​റു​ത്ത പാ​ന്‍റുമാ​ണ് ഡ്രൈ​വ​ർ​മാ​ർ​ക്ക് യൂ​ണി​ഫോ​മാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. യൂ​ണി​ഫോ​മി​നൊ​പ്പം ഐ​ഡന്‍റി​റ്റി കാ​ർ​ഡും നി​ർ​ബ​ന്ധ​മാ​യും ധ​രി​ച്ചി​രി​ക്ക​ണം.

നേ​ര​ത്തെ അ​താ​തു സ്കൂ​ളു​ക​ൾ നി​ശ്ച​യി​ക്കു​ന്ന യൂ​ണി​ഫോ​മാ​യി​രു​ന്നു. കു​ട്ടി​ക​ളെ വാ​ഹ​ന​ത്തി​ൽ ക​യ​റ്റു​ന്ന​തി​നും ഇ​റ​ക്കു​ന്ന​തി​നും സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ആ​യ​മാ​രേ​യും നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്.

ചൈ​ൽ​ഡ് ലൈ​ൻ, പോ​ലീ​സ്, ആം​ബു​ല​ൻ​സ്, ഫ​യ​ർ​സ്റ്റേ​ഷ​ൻ എ​ന്നി എ​മ​ർ​ജ​ൻ​സി ന​ന്പ​രു​ക​ളും പ്ര​ദ​ർ​ശി​പ്പി​ക്ക​ണം.​

മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ താ​ലൂ​ക്ക് കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​ന്ന​ലെ രാ​വി​ലെ മു​ത​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

കോ​ട്ട​യം താ​ലൂ​ക്കി​ലെ വാ​ഹ​ന​ങ്ങ​ളു​ടെ പ​രി​ശോ​ധ അ​മ്മ​ഞ്ചേ​രി-​കാ​രി​ത്താ​സ് റോ​ഡി​ൽ റെ​യി​ൽ​വേ ഗേ​റ്റി​നു​സ​മീ​പം കോ​ട്ട​യം ജോ​യി​ന്‍റ് ആ​ർ​ടി​ഒ ഡി. ​ജ​യ​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു.

ജി​പി​എ​സ്, സ്പീ​ഡ് ഗ​വ​ർ​ണ​ർ, പെ​ർ​മി​റ്റ് വ്യ​വ​സ്ഥ​ക​ൾ, സി​ഗ്ന​ലു​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന​മാ​യും പ​രി​ശോ​ധി​ച്ച​ത്.

പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം ഫി​റ്റ്ന​സ് ല​ഭി​ച്ച വാ​ഹ​ന​ങ്ങ​ളു​ടെ മു​ന്പി​ൽ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്‍റെ ഫി​റ്റ്ന​സ് സ്റ്റി​ക്ക​റും പ​തി​പ്പി​ച്ചു.

ആ​കെ 127 വാ​ഹ​ന​ങ്ങ​ളാ​ണു പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ​ത്. സ്പീ​ഡ് ഗ​വ​ർ​ണ​ർ, ജി​പി​എ​സ് എ​ന്നി​വ ഘ​ടി​പ്പി​ക്കാ​തെ വ​ന്ന​തി​നാ​ൽ 13 വാ​ഹ​ന​ങ്ങ​ൾ മ​ട​ക്കി അ​യ​ച്ചു.

ഇ​വ ഘ​ടി​പ്പി​ച്ചെ​ത്തി​യാ​ൽ അ​ടു​ത്ത ദി​വ​സം ഇ​വ​യ്ക്കും ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കും. പ​രി​ശോ​ധ​ന​യെ​ത്തു​ട​ർ​ന്ന് ജോ​യി​ന്‍​റ് ആ​ർ​ടി​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡ്രൈ​വ​ർ​മാ​ർ​ക്ക് ക്ലാ​സു​ണ്ടാ​യി​രു​ന്നു.

എം​വി​ഐ പി.​എ​ൻ. നോ​ബി, എ​എം​വി​ഐ ബി. ​അ​ശോ​ക് കു​മാ​ർ, ബി​ബി​ൻ ര​വീ​ന്ദ്ര​ൻ, ജി.​എ​സ്. ഷൈ​ൻ, ആ​ർ. വി​നോ​ദ് എ​ന്നി​വ​ർ പ​രി​ശോ​ധ​യ്ക്കു നേ​തൃ​ത്വം ന​ൽ​കി.

രാ​വി​ലെ 8.30ന് ​ആ​രം​ഭി​ച്ച പ​രി​ശോ​ധ​ന ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നാ​ണ് അ​വ​സാ​നി​ച്ച​ത്. കോ​വി​ഡ് കാരണം ര​ണ്ടു വ​ർ​ഷ​ക്കാ​ലം അ​ധ്യ​യ​ന​വ​ർ​ഷാ​രം​ഭ​ത്തി​ൽ ന​ട​ത്തേ​ണ്ടി​യി​രു​ന്ന പ​രി​ശോ​ധ​ന ഇ​ല്ലാ​യി​രു​ന്നു.

Related posts

Leave a Comment