സ്കൂ​ളു​ക​ൾ​ക്ക് പു​തി​യ കെ​ട്ടി​ടം: കിഫ്ബി ഉ​ന്ന​ത​ത​ല സം​ഘം  പ​രി​ശോധന ന​ട​ത്തി

ക​രു​നാ​ഗ​പ്പ​ള്ളി : മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ സ്കൂ​ളു​ക​ൾ​ക്ക് കെ​ട്ടി​ടം യാ​ഥാ​ർ​ത്ഥ്യ​മാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് കി ​ഫ്ബി ഉ​ന്ന​ത​ത​ല സം​ഘം പ​രി​ശോ​ധന ന​ട​ത്തി. മ​ണ്ഡ​ല​ത്തി​ലെ മൂ​ന്ന് സ്കൂ​ളു​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.​ക​രു​നാ​ഗ​പ്പ​ള്ളി യു​പി ജി ​സ്കൂ​ൾ, ചെ​റി​യ​ഴീ​ക്ക​ൽ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ൾ, കു​ഴി​ത്തു​റ​ഹ​യ​ർ സെ​ക്ക​ന്റ​റി സ്കൂ​ൾ എ​ന്നീ സ്കൂ​ളു​ക​ളി​ലാ​ണ് സം​ഘം പ​രി​ശോ​ദ​ന ന​ട​ത്തി​യ​ത്.​

ഈ സ്കൂ​ളു​ക​ളു​ടെ ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ഫി​ഷ​റീ​സ് വ​കു​പ്പ് പു​തി​യ കെ​ട്ടി​ട​ങ്ങ​ൾ​ക്കാ​യി ഫ​ണ്ട് അ​നു​വ​ദി​ച്ചി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച ഭ​ര​ണാ​നു​മ​തി​യും സ​ർ​ക്കാ​ർ ന​ൽ​കി​യി​രു​ന്നു. കി​ഫ്ബി​യി​ൽ നി​ന്നാ​ണ് ഇ​തി​നാ​വ​ശ്യ​മാ​യ ഫ​ണ്ട് ല​ഭ്യ​മാ​ക്കു​ന്ന​ത്.​ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തീ​ര​ദേ​ശ വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ സ്കൂ​ളു​ക​ളു​ടെ വി​ക​സ​ന പ​ദ്ധ​തി​യു​ടെ വി​ശ​ദ​മാ​യ പ്രൊ​ജ​ക്ട് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ച്ചി​രു​ന്നു. ഈ ​റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഓ​രോ സ്കൂ​ളി​ന്‍റെയും ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​രി​ട്ട് മ​ന​സി​ലാ​ക്കു​ന്ന​തി​നാ​യാ​ണ് കി​ഫ് ബി​യു​ടെ സം​ഘം പ​രി​ശോ​ദ​ന ന​ട​ത്തി​യ​ത്.

കി​ഫ്ബി ക​ൾ​സ​ട്ട​ന്റ് രാ​ജീ​വ്, എ​ൻ​ജി​നീ​യ​ർ​മാ​രാ​യ ആ​ഷി​ഖ്, സ​ജീ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.​വെ​ള്ളി​യാ​ഴ്ച ക​രു​നാ​ഗ​പ്പ​ള്ളി യു ​പി ജി ​സ്കൂ​ളി​ൽ എ​ത്തി​യ സം​ഘം അ​ദ്ധ്യാ​പ​ക​ർ പി ​ടി എ, ​ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ എ​ന്നി​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി.​ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​ൻ ആ​ർ ര​വീ​ന്ദ്ര​ൻ​പി​ള്ള, ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ എ​ൻ സി ​ശ്രീ​കു​മാ​ർ, എ​ഇ​ഒ ടി ​രാ​ജു, ബി​പി​ഒ മ​ധു, ഹെ​ഡ്മി​സ്ട്ര​സ് ആ​ർ ശോ​ഭ, എ​സ്എം​സി ചെ​യ​ർ​പേ​ഴ്സ​ൺ ആ​ർ കെ ​ദീ​പ, മാ​തൃ​സ​മി​തി പ്ര​സി​ഡ​ന്റ് സു​ജി​ത തു​ട​ങ്ങി​യ​വ​രും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.

സ്കൂ​ളി​ന്റെ പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്താ​യി​ട്ടാ​ണ് ഇ​രു​പ​ത്തി ഒ​ന്ന് ക്ലാ​സ് മു​റി​ക​ളോ​ളം വ​രു​ന്ന നി​ർ​ദി​ഷ്ട കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ന്‍റെ മാ​തൃ​ക ഉ​ൾ​പ്പ​ടെ സം​ഘം പ​രി​ശോ​ധി ി​ച്ചു. തു​ട​ർ​ന്ന് ആ​ല​പ്പാ​ട് പ​ഞ്ചാ​യ​ത്തി​ലെ ചെ​റി​യ​ഴീ​ക്ക​ൽ, കു​ഴി​ത്തു​റ സ്കൂ​ളു​ക​ളി​ലും സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി.3 കോ​ടി രൂ​പ വീ​തം വ​രു​ന്ന പ​ദ്ധ​തി നി​ർ​ദ്ദേ​ശ​ങ്ങ​ളാ​ണ് ഓ​രോ സ്കൂ​ളി​നു​മാ​യി തീ​ര​ദേ​ശ വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ ത​യ്യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

പ​രി​ശോ​ധന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് കി​ഫ്ബി​ക്ക് സ​മ​ർ​പ്പി​ക്കു​മെ​ന്ന് പ​രി​ശോ​ധ​നാ​സം​ഘം അ​റി​യി​ച്ചു.​ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും കി​ഫ് ബി ​യോ​ഗ​ത്തി​ൽ പ​ദ്ധ​തി അം​ഗീ​കാ​ര​ത്തി​നാ​യി വ​രു​ന്ന​ത്.

Related posts