ഞാൻ ഇങ്ങനെയൊക്കെയാണ് ഭായ്…! പത്‌‌മരാജന്  ഇനി വിശ്രമമില്ല; പാലാ ഉപതെരഞ്ഞെടുപ്പിന് സ്ഥാനാർഥിയായി ആദ്യ പത്രിക നൽകി; സേലം ഇലക്ഷൻ വീട്ടിലെ പത്മരാജന്‍റെ ചരിത്രമിങ്ങനെ…

കോ​ട്ട​യം: രാ​ഷ്‌ട്രീയ കേ​ര​ള​ത്തി​ന്‍റെ ക​ണ്ണും കാ​തും പാ​ലാ​യി​ലാ​ണ്. കേ​ര​ളം ഉ​റ്റു നോ​ക്കു​ന്ന പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ദ്യ പ​ത്രി​ക എ​ൽ​ഡി​എ​ഫ്, യു​ഡി​എ​ഫ്, ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ളു​ടേത​ല്ല. മു​ൻ പ്ര​ധാ​ന​മ​ന്ത്രി​മാ​രാ​യ ന​ര​സിം​ഹ​റാ​വു, എ ബി വാ​ജ്പേ​യി, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി, രാ​ഹു​ൽ ഗാ​ന്ധി എ​ന്നി​വ​ർ​ക്കെ​തിരേ മ​ത്സ​രി​ച്ചു ച​രി​ത്രം സൃ​ഷ്‌‌ടിച്ച സേ​ലം മേ​ലൂ​ർഡാം ​സ്വ​ദേ​ശി ഡോ.​കെ. പ​ത്മ​രാ​ജ​ന്‍റേ​താ​ണ് ആ​ദ്യ പ​ത്രി​ക.

പാ​ലാ ഉ​പ​തെ​രഞ്ഞെ​ടു​പ്പി​ൽ ആ​ദ്യ സ്ഥാ​നാ​ർ​ഥി​യാ​യി പ​ത്മ​രാ​ജ​ൻ ഇ​ന്ന​ലെ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ 11നു ​കോ​ട്ട​യം ക​ള​ക് ട​റേ​റ്റി​ലെ​ത്തി വ​ര​ണാ​ധി​കാ​രി​യാ​യ ശാ​ന്തി എ​ലി​സ​ബ​ത്ത് തോ​മ​സ് മു​ന്പാ​കെ​യാ​ണു ഹോ​മി​യോ ഡോ​ക്‌‌ടറാ​യ പ​ത്മ​രാ​ജ​ൻ എ​ന്ന ഇ​ല​ക്ഷ​ൻ പ​ത്മ​രാ​ജ​ൻ പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത്. ജീ​വി​ത​ത്തി​ലെ 205-ാമ​ത്തെ നോ​മി​നേ​ഷ​നാ​ണു പത്മരാജൻ ഇ​ന്ന​ലെ ന​ല്കി​യ​ത്.

പ​ത്മ​രാ​ജ​ൻ ആ​ദ്യ​മാ​യി​ട്ടാ​ണു കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന ഉ​പ​തെ​രഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​ത്. ഇ​തി​നു മു​ന്പ് അ​വ​സാ​ന​മാ​യി മ​ത്സ​രി​ച്ച​ത് വ​യ​നാ​ട്ടി​ൽ രാ​ഹു​ൽ ഗാ​ന്ധി​യോ​ടാ​ണ്. 1988ൽ ​സേ​ലം മേ​ലൂ​ർ​ഡാ​മി​ൽ എം. ​ശ്രീ​ധ​ര​നോ​ടാ​യി​രു​ന്നു പ​ത്മ​രാ​ജ​ന്‍റെ ആ​ദ്യ​ മ​ത്സ​രം. തു​ട​ർ​ന്നു​ള്ള 204 തെ​ഞ്ഞെ​ടു​പ്പു​ക​ളി​ലെ​ല്ലാം ഇ​ദ്ദേഹം പ്ര​മു​ഖ വ്യ​ക്തി​ക​ൾ​ക്കെ​തി​രെ തെ​ര​ഞ്ഞ​ടു​പ്പു​ക​ളി​ൽ മ​ത്സ​രി​ച്ചു.

സം​സ്ഥാ​നം മു​ഴു​വ​ൻ ഉ​റ്റു​നോ​ക്കു​ന്ന ഉ​പ​തെര​ഞ്ഞെ​ടു​പ്പാ​യ​തി​നാ​ലാ​ണു മ​ത്സ​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നു ഡോ. ​പ​ത്മ​രാ​ജ​ൻ പ​റ​ഞ്ഞു. സേ​ല​ത്തു​ള്ള പ​ത്മ​രാ​ജ​ന്‍റെ വീ​ടി​നു പേ​ര് ന​ല്കി​യി​രി​ക്കു​ന്ന​തും ഇ​ല​ക്ഷ​ൻ എ​ന്നാ​ണ്. ഭാ​ര്യ: ശ്രീ​ജ ന​ന്പ്യാ​ർ, ഏ​ക​മ​ക​ൻ ശ്രീ​ജേ​ഷ് പ​ത്മ​രാ​ജ​ൻ. വ​രും ദി​വ​സ​ങ്ങ​ളി​ൽ പാ​ലാ മ​ണ്ഡ​ല​ത്തി​ലെ ഗ്രാ​മ​ഗ്രാ​മാ​ന്ത​ര​ങ്ങ​ളി​ൽ തെ​രഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ന​ട​ത്താ​നാ​ണു പ​ത്മ​രാ​ജ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

Related posts