താഴേയ്ക്ക് നോക്കിയാല്‍ തലകറങ്ങി വീഴുമെന്നുറപ്പ്! ഇതാണ് ഏറ്റവും സാഹസികതയേറിയ സെല്‍ഫി; യുവതി ജീവന്‍ പണയംവെച്ചെടുത്ത വൈറലായ സെല്‍ഫി കാണാം

selfieപാറക്കെട്ടിന് മുകളില്‍ നിന്നും താഴേക്ക് നോക്കുമ്പോള്‍ ഉയര്‍ന്നു നില്‍ക്കുന്ന മരങ്ങള്‍ കാണാം. ശരീരത്തില്‍ കയര്‍ ബന്ധിച്ച ശേഷമാണ് യുവതി പാറയുടെ മുകളിലെത്തിയത്. കാല്‍ അല്‍പമൊന്ന് തെറ്റിയാല്‍ അപകടം സംഭവിക്കാവുന്ന നിലയിലായിരുന്നു യുവതി. പാറയുടെ ഏറ്റവും ഉയരത്തില്‍ മലര്‍ന്ന് കിടന്നുകൊണ്ട് സെല്‍ഫി സ്റ്റിക്കില്‍ മൊബൈല്‍ ഫോണ്‍ വെച്ചാണ് യുവതി വീഡിയോ പകര്‍ത്തിയത്.

selfie-2

പാറയില്‍ ചവുട്ടി, യുവതിയുടെ ശരീരത്തില്‍ ബന്ധിപ്പിച്ച കയറില്‍ പിടിച്ച് മറ്റൊരാളേയും സെല്‍ഫി വീഡിയോയില്‍ കാണാം. ജീവന്‍ പണയപ്പെടുത്തിയുള്ള യുവതിയുടെ സെല്‍ഫി ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. അപകടം പിടിച്ച സെല്‍ഫിക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.

Related posts