ഒരു സിനിമ നടനെ വിവാഹം കഴിക്കണമെന്ന് ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല ! നടന്‍ സെന്തിലിന്റെ ഭാര്യ പറയുന്നത് ഇങ്ങനെ…

മിമിക്രിയില്‍ നിന്നു സിനിമയിലെത്തി തിളങ്ങിയ താരമാണ് സെന്തില്‍ കൃഷ്ണ. മലയാളത്തിന്റെ പ്രിയ നടന്‍ കലാഭവന്‍ മണിയുടെ ജീവിതകഥയെ ആസ്പദമാക്കി വിനയന്‍ സംവിധാനം ചെയ്ത ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന സിനിമയാണ് സെന്തില്‍ കൃഷ്ണയ്ക്ക് ആരാധകലക്ഷങ്ങളെ നേടിക്കൊടുത്തത്.

സിനിമയില്‍ മിന്നിത്തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു താരത്തിന്റെ വിവാഹം. കോഴിക്കോട് സ്വദേശിനിയായ അഖിലയാണ് സെന്തിലിന്റെ ഭാര്യ.കഴിഞ്ഞ വര്‍ഷം ഇരുവര്‍ക്കും ഒരു ആണ്‍കുഞ്ഞ് ജനിക്കുകയും ചെയ്തു.

മകനും ഭാര്യയ്ക്കുമൊപ്പം സന്തുഷ്ട ദാമ്പത്യ ജീവിതം നയിക്കുകയാണ് താരമിപ്പോള്‍. അതേ സമയം അഖിലയെ പരിചയപ്പെട്ടത് എങ്ങനെയാണെന്ന് വെളിപ്പെടുത്തുകയാണ് സെന്തില്‍ ഇപ്പോള്‍.

ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലൂടെ ആയിരുന്നു സെന്തിലിന്റെ തുറന്നു പറച്ചില്‍. വൈറസ് സിനിമയുടെ ഷൂട്ടിംഗിന് പോയപ്പോള്‍ കണ്ട് പരിചയപ്പെട്ട ഇരുവരും വിവാഹം കഴിക്കുകയായിരുന്നു.

ആദ്യ ലോക്ഡൗണിലാണ് കുഞ്ഞ് ജനിക്കുന്നത്. കോഴിക്കോട് ആണ് അഖിലയുടെ നാട്. അവിടെയുള്ള സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം.

കുഞ്ഞിനെ ഞാന്‍ ആദ്യമായി എന്റെ അമ്മയ്ക്ക് കാണിച്ച് കൊടുക്കുന്നത് വീഡിയോ കോളിലൂടെയാണ്. കണ്ട ഉടനെ അമ്മ ആദ്യം വിളിച്ചത് കാശിക്കുട്ടാ എന്നായിരുന്നു.

അപ്പോള്‍ തന്നെ മകന്റെ ചെല്ലപ്പേരായി കാശി എന്ന് മതിയെന്ന് ഞങ്ങള്‍ തീരുമാനിച്ചു. ആരവ് കൃഷ്ണ എന്നാണ് യഥാര്‍ഥ പേരിട്ടത്. കുഞ്ഞ് ജനിച്ചതിന് ശേഷം ജീവിതം ഏറെ മനോഹരമായി പോവുകയാണെന്നാണ് സെന്തില്‍ പറയുന്നത്.

ഞങ്ങള്‍ രണ്ട് പേരും വലിയ സന്തോഷത്തിലാണ്. മുന്‍പൊക്കെ രണ്ട് ദിവസം ഷൂട്ടിംഗ് ഇല്ലാത്ത സമയങ്ങളില്‍ ഞാന്‍ അവിടെ തന്നെ താമസിക്കുകയാണ് പതിവ്.

എന്നാല്‍ കാശിക്കുട്ടന്‍ ജനിച്ചതിന് ശേഷം ഒരു ദിവസം ഷൂട്ടിംഗ് ഇല്ലെങ്കില്‍ പോലും വേഗം വീട്ടില്‍ തിരിച്ചെത്തും. സെന്തില്‍ പറയുന്നു.

ആഷിക് അബുവിന്റെ വൈറസ് എന്ന സിനിമയുടെ ചിത്രീകരണം കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ നടക്കുകയാണ്. സിനിമയില്‍ എക്‌സൈസ് മന്ത്രിയായി അഭിനയിച്ചത് താന്‍.

ഇതേ ആശുപത്രില്‍ നഴ്‌സായി ജോലി ചെയ്യുന്ന അഖിലയെ ഷോട്ട് കഴിഞ്ഞുള്ള സമയത്താണ് പരിചയപ്പെടുന്നത്. പിന്നീട് പല ദിവസവും പാസിംഗ് ഷോട്ട് പോലെ അഖില കടന്ന് പോയി.

സിനിമയിലാണെങ്കില്‍ ഉറപ്പായും ഒരു പാട്ട് വരേണ്ട സമയമാണ്. ഒരു നടനോട് തോന്നുന്ന ഇഷ്ടവും ആരാധനയും സൗഹൃദമായി വളര്‍ന്നു. പിന്നെ സൗഹൃദം പ്രണയമായി മാറി.

അത് വിവാഹത്തില്‍ എത്തി. പ്രതീക്ഷിക്കാതെ ആണ് ജീവിതത്തില്‍ പലതും സംഭവിക്കുന്നത്. യാദൃശ്ചികമായി കാണുകയും പരസ്പരം മനസിലാക്കിയും സംസാരിച്ചും മുന്നോട്ട് പോകുമ്പോള്‍ തന്നെ വീട്ടുകാരോടും പറഞ്ഞിരുന്നു.

അഖിലയുടെ വീട്ടുകാര്‍ എന്നെ കുറിച്ച് അന്വേഷിച്ചത് വിനയന്‍ സാറിനോട് ആയിരുന്നു. ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന സിനിമയിലൂടെ വിനയന്‍ സാര്‍ എന്റെ ജീവിതം കൈപിടിച്ച് ഉയര്‍ത്തി.

എല്ലാവരുടെയും ജീവിതത്തിലെ പ്രധാന മുഹൂര്‍ത്തമാണ് വിവാഹം. എന്റെ വിവാഹത്തിലും പ്രധാന പങ്കുവഹിച്ചത് വിനയന്‍ സാര്‍ തന്നെയാണെന്നും സെന്തില്‍ പറയുന്നു.

ഒരു സിനിമ നടനെ വിവാഹം കഴിക്കണമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നാണ് സെന്തിലിന്റെ ഭാര്യ അഖില പറയുന്നത്. ഒന്ന് രണ്ട് വര്‍ഷം കഴിഞ്ഞ് വിദേശത്തേക്ക് ജോലിയ്ക്ക് പോവണം എന്നൊക്കെ ആഗ്രഹിച്ചിരുന്നുവെന്നും അഖില പറയുന്നു.

Related posts

Leave a Comment