സെ​​റീ​​ന ആ​​ദ്യ റൗ​​ണ്ടി​​ൽ പു​​റ​​ത്ത്

മ​​യാ​​മി: പ്ര​​സ​​വ​​ത്തി​​നു​​ശേ​​ഷം ടെ​​ന്നീ​​സ് കോ​​ർ​​ട്ടി​​ൽ തി​​രി​​ച്ചെ​​ത്തി​​യ മു​​ൻ ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ സിം​​ഗി​​ൾ​​സ് താ​​രം അ​​മേ​​രി​​ക്ക​​യു​​ടെ സെ​​റീ​​ന വി​​ല്യം​​സ് മ​​യാ​​മി ഓ​​പ്പ​​ണി​​ന്‍റെ ആ​​ദ്യ റൗ​​ണ്ടി​​ൽ പു​​റ​​ത്ത്. ജ​​പ്പാ​​ന്‍റെ ന​​ഓ​​മി ഒ​​സാ​​ക​​യാ​​ണ് സെ​​റീ​​ന​​യെ നേ​​രി​​ട്ടു​​ള്ള സെ​​റ്റു​​ക​​ൾ​​ക്ക് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്. സ്കോ​​ർ: 6-3, 6-2.

നേ​​ര​​ത്തേ ഇ​​ന്ത്യ​​ൻ വെ​​ൽ​​സ് ഓ​​പ്പ​​ണി​​ന്‍റെ മൂ​​ന്നാം റൗ​​ണ്ടി​​ൽ ചേ​​ച്ചി വീ​​ന​​സ് വി​​ല്യം​​സി​​നോ​​ട് സെ​​റീ​​ന പ​​രാ​​ജ​​യ​​പ്പെ​​ട്ടി​​രു​​ന്നു. ഇ​​ന്ത്യ​​ൻ വെ​​ൽ​​സ് കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി​​യ​​ശേ​​ഷ​​മാ​​ണ് ഒ​​സാ​​ക മ​​യാ​​മി​​യി​​ൽ എ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.

വി​​ക്ടോ​​റി​​യ അ​​സാ​​രെ​​ങ്ക, ഗ​​ർ​​ബി​​നെ മു​​ഗു​​രു​​സ, ആ​​ൻ​​ഡ്രി​​യ പെ​​റ്റ്കോ​​വി​​ക് തു​​ട​​ങ്ങി​​യ​​വ​​രും ര​​ണ്ടാം റൗ​​ണ്ടി​​ൽ ക​​ട​​ന്നു. അ​​മേ​​രി​​ക്ക​​യു​​ടെ അ​​മാ​​ൻ​​ഡ അ​​നി​​സ്മോ​​വ പ​​രി​​ക്കേ​​റ്റ് പി​ന്മാ​​റി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് മു​​ഗു​​രു​​സ​​യ്ക്ക് വാ​​ക്ക് ഓ​​വ​​ർ ല​​ഭി​​ച്ച​​പ്പോ​​ൾ അ​​സ​​രെ​​ങ്ക​​യു​​ടെ ജ​​യം 6-3, 6-3ന് ​​ആ​​യി​​രു​​ന്നു. സി​​സി വെ​​ല്ലി​​സ് ആ​​യി​​രു​​ന്നു അ​​സാ​​രെ​​ങ്ക​​യു​​ടെ എ​​തി​​രാ​​ളി.

Related posts