ട്വന്‍റി-20യും തോ​​റ്റു

മും​​ബൈ: ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര ഓ​​സ്ട്രേ​​ലി​​യ​​ൻ വ​​നി​​ത​​ക​​ൾ​​ക്കു മു​​ന്നി​​ൽ അ​​ടി​​യ​​റ​​വ​​ച്ച ഇ​​ന്ത്യ​​ൻ വ​​നി​​ത​​ക​​ൾ​​ക്ക് ത്രി​​രാ​​ഷ് ട്ര ​​ട്വ​​ന്‍റി-20​​യി​​ലും ര​​ക്ഷ​​യി​​ല്ല. പ​​ര​​ന്പ​​ര​​യി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ഓ​​സ്ട്രേ​​ലി​​യ​​ൻ വ​​നി​​ത​​ക​​ൾ 11 പ​​ന്ത് ശേ​​ഷി​​ക്കേ ആ​​റു വി​​ക്ക​​റ്റി​​ന് ഇ​​ന്ത്യ​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.

സ്കോ​​ർ: ഇ​​ന്ത്യ​​ 20 ഓ​​വ​​റി​​ൽ അ​​ഞ്ച് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 152. ഓ​​സ്ട്രേ​​ലി​​യ​​ 18.1 ഓ​​വ​​റി​​ൽ നാ​​ല് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 156. 32 പ​​ന്തി​​ൽ 45 റ​​ണ്‍​സ് നേ​​ടി​​യ ഓ​​പ്പ​​ണ​​ർ ബെ​​ത് മൂ​​ണി​​യാ​​ണ് ഓ​​സീ​​സി​​നെ ജ​​യ​​ത്തി​​ലെ​​ത്തി​​ച്ച​​ത്.

ടോ​​സ് ന​​ഷ്ട​​പ്പെ​​ട്ട് ക്രീ​​സി​​ലെ​​ത്തി​​യ ഇ​​ന്ത്യ​​ക്കായി 41 പ​​ന്തി​​ൽ 11 ഫോ​​റും ര​​ണ്ട് സി​​ക്സും അ​​ട​​ക്കം സ്മൃ​​തി മന്ദാന 67 റ​​ണ്‍​സ് എ​​ടു​​ത്തു, മി​​താ​​ലി രാജ് 27 പ​​ന്തി​​ൽ 18ഉം. ​​ഓ​​പ്പ​​ണിം​​ഗ് വി​​ക്ക​​റ്റി​​ൽ 9.3 ഓ​​വ​​റി​​ൽ 72 റ​​ണ്‍​സ് ഇ​​ന്ത്യ നേ​​ടി.

തു​​ട​​ർ​​ന്നു ക്രീസിലെത്തിയ ക്യാപ്റ്റ ൻ ഹ​​ർ​​മ​​ൻ​​പ്രീ​​ത് കൗ​​ർ (16 പ​​ന്തി​​ൽ 13 റ​​ണ്‍​സ്), ജെ​​മി​​മ റോ​​ഡ്രി​​ഗ​​സ് (മൂ​​ന്ന് പ​​ന്തി​​ൽ ഒ​​ന്ന്) എ​​ന്നി​​വ​​ർ വേ​​ഗ​​ത്തി​​ൽ മ​​ട​​ങ്ങി. വേ​​ദ കൃ​​ഷ്ണ​​കു​​മാ​​രി (10 പ​​ന്തി​​ൽ 15 നോ​​ട്ടൗ​​ട്ട്), അ​​നു​​ജ പാ​​ട്ടീ​​ൽ (21 പ​​ന്തി​​ൽ 35) എ​​ന്നി​​വ​​രു​​ടെ ബാ​​റ്റിം​​ഗ് ആ​​ണ് സ്കോ​​ർ 150 ക​​ട​​ത്തി​​യ​​ത്.

ഓ​​സീ​​സി​​നാ​​യി മൂ​​ണി​​ക്കു​​പി​​ന്നാ​​ലെ ഗാ​​ർ​​ഡ്ന​​ർ (എ​​ട്ട് പ​​ന്തി​​ൽ 15), എ​​ൽ​​സി വി​​ല്ലാ​​നി (33 പ​​ന്തി​​ൽ 39), മെ​​ഗ് ലാ​​നിം​​ഗ് (25 പ​​ന്തി​​ൽ 35 നോ​​ട്ടൗ​​ട്ട്) തു​​ട​​ങ്ങി​​യ​​വ​​ർ മി​​ക​​വു​​കാ​​ട്ടി.

Related posts