പ​വാ​ർ തെ​റി​ച്ചു; വ​നി​താ ടീം ​പ​രി​ശീ​ല​ക​നെ തേ​ടി ബി​സി​സി​ഐ

മും​ബൈ: ഏ​ക​ദി​ന ക്യാ​പ്റ്റ​നാ​യ മി​താ​ലി രാ​ജു​മാ​യു​ള്ള ഉ​ട​ക്ക് വ​നി​താ ടീം ​പ​രി​ശീ​ല​ക​ൻ ര​മേ​ഷ് പ​വാ​റി​ന്‍റെ സ്ഥാ​നം തെ​റി​പ്പി​ച്ചു. പ​വാ​റി​ന്‍റെ ക​രാ​ർ തു​ട​രേ​ണ്ട​തി​ല്ലെ​ന്ന് ബി​സി​സി​ഐ തീ​രു​മാ​നി​ച്ചു. പ​വാ​റി​നു പ​ക​ര​ക്കാ​ര​നെ തേ​ടി ബോ​ർ​ഡ് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

വെ​ള്ളി​യാ​ഴ്ച വ​രെ​യാ​യി​രു​ന്നു വ​നി​താ പ​രി​ശീ​ല​ക​നാ​യി പ​വാ​റു​മാ​യു​ള്ള ക​രാ​ർ. ഇ​ത് ദീ​ർ​ഘി​പ്പി​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ് ബോ​ർ​ഡ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ജൂ​ലൈ​യി​ലാ​ണ് തു​ഷാ​ര്‍ അ​റോ​റെ​യു​ടെ പ​ക​ര​ക്കാ​ര​നാ​യി ര​മേ​ഷ് പ​വാ​ര്‍ വ​നി​താ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ പ​രി​ശീ​ല​ക​സ്ഥാ​ന​ത്തെ​ത്തു​ന്ന​ത്.

ട്വ​ന്‍റി 20 വ​നി​താ ലോ​ക​ക​പ്പ് സെ​മി​യി​ല്‍ ഇം​ഗ്ല​ണ്ടി​നോ​ട് തോ​റ്റ് ഇ​ന്ത്യ പു​റ​ത്താ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് മി​താ​ലി​യും ര​മേ​ഷ് പ​വാ​റും ത​മ്മി​ലു​ള്ള അ​സ്വാ​ര​സ്യ​ങ്ങ​ള്‍ മ​റ​നീ​ക്കി പു​റ​ത്തു​വ​ന്ന​ത്. സെ​മി ഫൈ​ന​ല്‍ ക​ളി​ച്ച ടീ​മി​ല്‍ നി​ന്നും മി​താ​ലി​യെ ഒ​ഴി​വാ​ക്കി​യ​താ​ണ് വി​വാ​ദ​ങ്ങ​ൾ​ക്കു തു​ട​ക്കം.

പ​വാ​റും കോ​ച്ചിം​ഗ് സ്റ്റാ​ഫ് ഡ​യാ​ന എ​ദു​ൽ​ജി​യും ത​ന്നെ അ​പ​മാ​നി​ക്കു​ക​യും ക​രി​യ​ര്‍ ന​ശി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചു​മെ​ന്നു​മാ​യി​രു​ന്നു മി​താ​ലി​യു​ടെ ആ​രോ​പ​ണം. ഇ​ക്കാ​ര്യം വി​ശ​ദീ​ക​രി​ച്ച് മി​താ​ലി ബി​സി​സി​ഐ​ക്ക് ക​ത്ത് അ​യ​ക്കു​ക​യും ചെ​യ്തു.

എ​ന്നാ​ൽ ഓ​പ്പ​ണ​റാ​യി ഇ​റ​ക്കാ​ൻ മി​താ​ലി രാ​ജ് രാ​ജി ഭീ​ഷ​ണി മു​ഴ​ക്കി​യെ​ന്നാ​യി​രു​ന്നു ര​മേ​ഷ് പ​വാ​റി​ന്‍റെ വി​ശ​ദീ​ക​ര​ണം. ബി​സി​സി​ഐ അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ന് സ ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ന്ത്യ​യു​ടെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച താ​ര​ത്തി​നെ​തി​രേ പ​രി​ശീ​ല​ക​ൻ രം​ഗ​ത്തെ​ത്തി​യ​ത്.

ടീ​മി​ന്‍റെ താ​ത്പ​ര്യ​ത്തേ​ക്കാ​ള്‍ സ്വ​ന്തം താ​ത്പ​ര്യ ങ്ങ​ൾ ന​ട​പ്പി​ലാ​ക്കാ​നാ​യി പ​രി​ശീ​ല​ക​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും സ​മ്മ​ര്‍​ദ​ത്തി​ലാ​ക്കു​ക​യും ചെ​യ്യു​ന്ന രീ​തി ഇ​ന്ത്യ​യു​ടെ വ​നി​ത ഏ​ക​ദി​ന ക്യാ​പ്റ്റ​നാ​യ മി​താ​ലി അ ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ര​മേ​ഷ് പ​വാ​ര്‍ റി​പ്പോ​ർ​ട്ടി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts